ഒറ്റമുറി വെളിച്ചം
രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2017 ലെ മലയാള ചലച്ചിത്രമാണ് ഒറ്റമുറി വെളിച്ചം (English: Light in the Room). ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിലാണ് ഇത് നിർമ്മിച്ചത്. വിനീത കോശിയും ദീപക് പറമ്പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1] ഒറ്റപ്പെട്ട ഗ്രാമത്തിൽ ഭർത്താവിനൊപ്പം ഒറ്റമുറിയിലേക്ക് മാറുന്ന വിവാഹിതയായ പെൺകുട്ടിയുടെ യാത്രയാണ് ചിത്രം അനാവരണം ചെയ്യുന്നത്.ഇന്ത്യയിലെ വൈവാഹിക ജീവിതത്തിലെ ബലാത്സംഗത്തിന്റെ സാമൂഹിക പ്രശ്‌നമാണ് ചിത്രം അവതരിപ്പിക്കുന്നത്.[2]ഈ വർഷത്തെ മികച്ച ഫീച്ചർ ഫിലിം ഉൾപ്പെടെ 2017 ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ ഈ ചിത്രം 4 അവാർഡുകൾ നേടി.[3]2018 മെയ് 11 ന് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയർ വിഭാഗത്തിൽ ഈ ചിത്രം ഉണ്ടായിരുന്നു. മീഡിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ സബ്‌സ്‌ക്രിപ്‌ഷനായ ഇറോസ് നൗയിലൂടെ 2018 നവംബറിൽ ചിത്രം ഒറിജിനലായിപുറത്തിറങ്ങി.
ഒറ്റമുറി വെളിച്ചം (ചലച്ചിത്രം) | |
---|---|
സംവിധാനം |
|
നിർമ്മാണം | ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് |
രചന | രാഹുൽ റിജി നായർ |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | ലൂക്കെ ജോസ് |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 102 മിനുട്ട്സ് |
കഥാസംഗ്രഹം
തിരുത്തുകഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ഒരു കുന്നിൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന തേയിലത്തോട്ട നടുക്കാണ് ചന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം സുധ ഇവിടെ എത്തുന്നത്.ചന്ദ്രന്റെ സഹോദരനും വൃദ്ധയായ അമ്മയ്‌ക്കുമൊപ്പം അവർ ഒരു ഒറ്റ മുറിയിലെ വീട്ടിൽ താമസിക്കുന്നു.ദമ്പതികളുടെ മുറി വേർതിരിക്കുന്നത് തുണികൊണ്ടുള്ള ഒരു കർട്ടൻ ഇട്ടുകൊണ്ടാണ്. സ്വിച്ച് ഇല്ലാതെ മുറിയിൽ വിചിത്രമായ ഒരു പ്രകാശമുണ്ട്. അത് പലപ്പോഴും നിറങ്ങൾ മാറുന്നു. തന്റെ മഹത്തായ കണ്ടുപിടുത്തമാണെന്നാണ് ചന്ദ്രൻ പറയുന്നത്. ആ വെളിച്ചം സുധയുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുകയും അവളെ വേട്ടയാടാൻ തുടങ്ങുകയും ചെയ്യുന്നു.സുധയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ചന്ദ്രൻ പല പ്രവർത്തികളിലും ഏർപ്പെടുന്നു. കടുത്ത ആഘാതത്തിനിടയിൽ, തനിക്ക് യാതൊരു പിന്തുണയുമില്ലെന്ന് മനസിലാക്കിയ സുധ തന്റെ നിലനിൽപ്പിനായി പോരാടാൻ തീരുമാനിക്കുകയും ചന്ദ്രനെതിരെ പ്രതികാരം തേടുകയും ചെയ്യുന്നു. സ്ത്രീയുടെ ഒരു അഭിപ്രായങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ ഒരു വിലയും കല്പിക്കാത്ത ചന്ദ്രൻ അവളെ കായികമായി കീഴ്പ്പെടുത്തുന്നു.ആ നാട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും ചന്ദ്രന്റെ മാരകമായ അതിക്രമത്തിനിരയാവുകയും ചെയ്യുന്നു. ചന്ദ്രന്റെ ഇത്തരം ചെയ്തികളെ എതിർക്കാൻ കെല്പില്ലാത്തവരാണ് അമ്മയും സഹോദരനും. ചന്ദ്രനെതിരെ പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമാകുന്നു. അവസാനം മദ്യപിച്ച് വെള്ളക്കെട്ടിൽ വീണുപോകുന്ന അയാളെ സുധയ്ക്ക് രക്ഷിക്കാനാകുമായിരുന്നെങ്കിലും അവൾ അതിനു തയ്യാറാകുന്നില്ല. അത്രയധികം വേദനയും പീഢനവും ചന്ദ്രനിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചന്ദ്രന്റെ മരണത്തോടെ അവളെ കീഴ്‍പ്പെടുത്താൻ വരുന്ന ചന്ദ്രന്റെ അനുജനുനേരെ അവൾ തന്റേടത്തോടെ നിന്നു പ്രതികരിക്കുന്നു. അവസാനം അവളുടെ മുറിയിലെ അണക്കാൻ പറ്റാത്ത വെളിച്ചത്തിന് ഒരു സ്വിച്ച് ഘടിപ്പിച്ച് വെളിച്ചം അണയ്ക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
കഥാപാത്രങ്ങളും അഭിനേതാക്കളും
തിരുത്തുകഅഭിനേതാവ് | വേഷം |
---|---|
ദീപക് പറമ്പോൾ | ചന്ദ്രൻ |
വിനീത കോശി | സുധ |
രാജേഷ് ശർമ്മ | ജയൻ |
പൗളി വത്സൻ | അമ്മ |
രഞ്ജിത്ത് ശേഖർ നായർ | രമേഷ് |
അവാർഡുകൾ
തിരുത്തുക- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ഒറ്റമുറി വെളിച്ചം
- മികച്ച എഡിറ്റർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : അപ്പു എൻ ഭട്ടതിരി
- മികച്ച സ്വഭാവ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : പൗളി വത്സൻ
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - സ്പെഷ്യൽ ജൂറി അവാർഡ് : വിനീത കോശി
അന്താരാഷ്ട്ര അവാർഡുകൾ
തിരുത്തുക- മികച്ചഫീച്ചർ ഫിലിമിനുള്ള ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ്, 15 മത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട്, 2018 [4]
- രണ്ടാമത്തെ മികച്ച ഫീച്ചർ ഫിലിം, ചിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, 2018
- നോമിനേഷനുകൾ
- മികച്ച സിനിമ, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2018 [5]
- മികച്ച സംവിധായകൻ, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2018
- മികച്ച നടി, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2018
- ഡയറക്ടേഴ്സ് വിഷൻ അവാർഡ്, 15 മത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സ്റ്റട്ട്ഗാർട്ട്, 2018
- ലിംഗസമത്വത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള ഓക്സ്ഫാം അവാർഡ്, MAMI 2018
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഒറ്റമുറി വെളിച്ചം സിനിമയുടെ ട്രയിലർ https://www.youtube.com/watch?v=O978ERb6-OM
അനുബന്ധം
തിരുത്തുകഒരു ലേഖനപരമ്പരയുടെ ഭാഗം
|
---|
ലോക സിനിമ |
ഇറ്റാലിയൻ സിനിമ · ഫ്രഞ്ച് സിനിമ ജർമ്മൻ സിനിമ · ഇംഗ്ലീഷ് സിനിമ ഇന്ത്യൻ സിനിമ · ആഫ്രിക്കൻ സിനിമ |
ചലച്ചിത്രകാരന്മാർ |
അകിര കുറൊസാവ · ഇൻഗ്മാർ ബെർഗ്മാൻ ഫെല്ലിനി · ഡ്രെയർ · ചാപ്ലിൻ സത്യജിത് റെ · റോബർട്ട് വീൻ · പാസോലിനി |
ക്ലാസിക്കുകൾ |
രഷോമോൻ · സെവന്ത് സീൽ പാദേർ പാഞ്ചാലി · ലാ സ്ട്രാഡ · ദ കിഡ് |
ചലച്ചിത്ര പ്രസ്ഥാനങ്ങൾ |
റിയലിസം · നിയോ റിയലിസം സർ റിയലിസം · എക്സ്പ്രഷനിസം · |
ഇന്ത്യൻ സിനിമ
|
സത്യജിത് റെ · ഘട്ടക് മൃനാൽ സെൻ · ശ്യാം ബെനഗൽ · |
ക്ലാസിക്കുകൾ |
പതേർ പാഞ്ചാലി · സുബര്ന രേഖ മുഗൾ ഇ അസം · ദേവദാസ് · |
ബോളിവുഡ് |
ഷോലെ · കിസ്മത് · ദേവദാസ് · |
മലയാളം സിനിമ |
- ↑ Anu James. "'It happened all of a sudden,' says actor Deepak Parambol over viral marriage photo with Vinitha Koshy". International Business Times. Retrieved 22 ഒക്ടോബർ 2017.
- ↑ Express Features. "Deepak and Vineetha Koshy to play a married couple". CinemaExpress. Archived from the original on 27 ജൂലൈ 2020. Retrieved 30 ഓഗസ്റ്റ് 2017.
- ↑ Deepa Soman. "Kerala State Film Awards 2017". Times of India. Retrieved 8 മാർച്ച് 2018.
- ↑ "IFF Stuttgart Award Winners" (PDF). Archived from the original on 30 ജൂലൈ 2018. Retrieved 29 ജൂലൈ 2020.
- ↑ "NYIFF 2018 Award Nominations". Archived from the original on 14 ജനുവരി 2021. Retrieved 29 ജൂലൈ 2020.