മയാൾജിയ

(പേശി വേദന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പേശി വേദനയുടെ മെഡിക്കൽ പദമാണ് മയാൾജിയ. പല രോഗങ്ങളുടെയും ലക്ഷണമാണ് മയാൾജിയ. അക്യൂട്ട് മയാൾജിയയുടെ ഏറ്റവും സാധാരണമായ കാരണം പേശികളുടെ അമിതമായ ഉപയോഗമാണ്; പ്രത്യേകിച്ച് പരിക്കൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ, മറ്റൊരു കാരണം വൈറൽ അണുബാധയാണ്.

Myalgia
മറ്റ് പേരുകൾMuscle pain, muscle ache
One of the myalgic symptoms
സ്പെഷ്യാലിറ്റിRheumatology

മെറ്റബോളിക് മയോപ്പതി, ചില പോഷകാഹാരക്കുറവുകൾ, ക്രോണിക് ഫേറ്റിഗ് സിൻഡ്രോം, ഫൈബ്രോമയാൾജിയ, ആംപ്ലിഫൈഡ് മസ്കുലോസ്കലെറ്റൽ പെയിൻ സിൻഡ്രോം എന്നിനങ്ങനെയുള്ള രോഗ അവസ്ഥകളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന മയാൾജിയ ഉണ്ടാകാം.

കാരണങ്ങൾ

തിരുത്തുക

മയാൾജിയയുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ പേശികളുടെ അമിതമായ ഉപയോഗം, പരിക്കുകൾ, പേശി സമ്മർദ്ദം എന്നിവയാണ്. അലർജികൾ, രോഗങ്ങൾ, മരുന്നുകൾ, അല്ലെങ്കിൽ വാക്സിനേഷനോടുള്ള പ്രതികരണം എന്നിവയും മയാൾജിയയ്ക്ക് കാരണമാകാം. നിർജ്ജലീകരണം ചിലപ്പോൾ പേശി വേദനയ്ക്കും കാരണമാകുന്നു, പ്രത്യേകിച്ച് വ്യായാമം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക്.

ഇൻഫ്ലുവൻസ, മസിൽ ആബ്സെസ്, ലൈം രോഗം, മലേറിയ, ട്രൈക്കിനോസിസ് അല്ലെങ്കിൽ പോളിയോമെയിലൈറ്റിസ് പോലുള്ള പകർച്ചവ്യാധികൾ; [1] സെലിയാക് രോഗം, സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, സ്ജോഗ്രെൻസ് സിൻഡ്രോം അല്ലെങ്കിൽ പോളിമയോസിറ്റിസ് തുടങ്ങിയ സ്വയം രോഗപ്രതിരോധ രോഗങ്ങൾ; [1] [2] നോൺ-സീലിയാക് ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി (ദഹന ലക്ഷണങ്ങളില്ലാതെയും ഇത് സംഭവിക്കാം), ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ക്രോൺസ് രോഗം, വൻകുടൽ പുണ്ണ് എന്നിവ ഉൾപ്പെടെ) പോലുള്ള ദഹനനാളത്തിന്റെ രോഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളിൽ പേശി വേദന ഒരു സാധാരണ ലക്ഷണമാണ്. [3]

ഏറ്റവും സാധാരണമായ കാരണങ്ങൾ ഇവയാണ്:

  • ഉളുക്ക്, ഹെമറ്റോമ ഉൾപ്പെടെയുള്ള പരിക്ക് അല്ലെങ്കിൽ ആഘാതം
  • അമിതമായ ഉപയോഗം: ഒരു പ്രത്യേക പരിക്ക് സംരക്ഷിക്കുന്നതുൾപ്പെടെ, വളരെയധികം പേശികൾ ഉപയോഗിക്കുന്നത്
  • വിട്ടുമാറാത്ത ടെൻഷൻ

പേശി വേദന ഇതോടൊപ്പം സംഭവിക്കുന്നു:

അമിത ഉപയോഗം

തിരുത്തുക

ഒരു പേശിയുടെ അമിതമായ ഉപയോഗം. [7] ഒരു ഉദാഹരണം മസിൽ സ്ട്രെയിൻ ആണ്. ഇതും കാണുക:

പരിക്ക്

തിരുത്തുക

പരിക്ക് മൂലമുള്ള മയാൾജിയയുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ ഉളുക്കുകളും സ്ട്രെയിനുകളും ആണ്. [7]

ഓട്ടോഇമ്മ്യൂൺ

തിരുത്തുക
  • മൾട്ടിപ്പിൾ സ്ക്ലിറോസിസ് (ന്യൂറോളജിക്കൽ വേദന മസ്കുലർ ആയി വ്യാഖ്യാനിക്കപ്പെടുന്നു)
  • മയോസിറ്റിസ്
  • മിക്സഡ് കണക്റ്റീവ് ടിഷ്യു രോഗം
  • ല്യൂപ്പസ് എറിത്തമറ്റോസസ്
  • ഫൈബ്രോമയാൾജിയ സിൻഡ്രോം
  • ഫമിലിയൽ മെഡിറ്ററേനിയൻ പനി
  • പോളിയാർട്ടൈറ്റിസ് നോഡോസ
  • ദേവിക്സ് ഡിസീസ്
  • മോർഫിയ
  • സാർകോയിഡോസിസ്

ഉപാപചയ വൈകല്യം

തിരുത്തുക

മറ്റുള്ളവ

തിരുത്തുക
  • ക്രോണിക് ഫേറ്റിഗ് സിൻഡ്രോം
  • ചാനലോപ്പതി
  • എഹ്ലേഴ്സ് ഡാൻലോസ് സിൻഡ്രോം
  • സ്റ്റിക്ക്ലർ സിൻഡ്രോം
  • ഹൈപ്പോകലീമിയ
  • ഹൈപ്പോട്ടോണിയ
  • എക്സർസൈസ് ഇൻടോളറൻസ്
  • മാസ്റ്റോസൈറ്റോസിസ്
  • പെരിഫറൽ ന്യൂറോപ്പതി
  • ഇസിനോഫീലിയ മയാൾജിയ സിൻഡ്രോം
  • ബാർകോ ഫീവർ
  • ഹെർപ്പസ്
  • ഹീമോക്രോമാറ്റോസിസ്
  • ഡിലൈട് ഓൺസെറ്റ് മസിൽ സോർനസ്
  • എച്ച്ഐവി / എയ്ഡ്സ്
  • ജനർലൈസ്ട് ആൻക്സൈറ്റി ഡിസോഡർ
  • ട്യൂമർ-ഇൻഡ്യൂസ്ഡ് ഓസ്റ്റിയോമലാസിയ
  • ഹൈപ്പോവിറ്റമിനോസിസ് ഡി
  • ഇൻഫ്രാക്ഷൻ [8]

ചില മരുന്നുകളിൽ നിന്നുള്ള വിത്ത്ട്രൊവൽ സിൻഡ്രോം

തിരുത്തുക

ഉയർന്ന അളവിലുള്ള കോർട്ടികോസ്റ്റീറോയിഡുകൾ, ഒപിയോയിഡുകൾ, ബാർബിറ്റ്യൂറേറ്റുകൾ, ബെൻസോഡിയാസെപൈൻസ്, കഫീൻ അല്ലെങ്കിൽ മദ്യം എന്നിവ പെട്ടെന്ന് നിർത്തുന്നത് മയാൾജിയയ്ക്ക് കാരണമാകും.

ചികിത്സ

തിരുത്തുക

മയാൾജിയയുടെ കാരണം അജ്ഞാതമാണെങ്കിൽ, അത് രോഗലക്ഷണമായി കണ്ട് ചികിത്സിക്കണം. സാധാരണ ചികിത്സകളിൽ ചൂട്, വിശ്രമം, പാരസെറ്റമോൾ, NSAID-കൾ, മസാജ്, ക്രയോതെറാപ്പി, മസിൽ റിലാക്സന്റുകൾ എന്നിവ ഉൾപ്പെടുന്നു. [9]

ഇതും കാണുക

തിരുത്തുക
  • ആർത്രാൽജിയ
  • മയോപ്പതി
  • മയോസൈറ്റിസ്
  1. 1.0 1.1 "Dolores musculares: MedlinePlus enciclopedia médica". medlineplus.gov (in സ്‌പാനിഷ്). Retrieved 2022-10-28.
  2. Vitali, Claudio; Del Papa, Nicoletta (February 2015). "Pain in primary Sjögren's syndrome". Best Practice & Research. Clinical Rheumatology. 29 (1): 63–70. doi:10.1016/j.berh.2015.05.002. ISSN 1532-1770. PMID 26267000.
  3. Tovoli, Francesco (2015). "Clinical and diagnostic aspects of gluten related disorders". World Journal of Clinical Cases (in ഇംഗ്ലീഷ്). 3 (3): 275–284. doi:10.12998/wjcc.v3.i3.275. ISSN 2307-8960. PMC 4360499. PMID 25789300.{{cite journal}}: CS1 maint: unflagged free DOI (link)
  4. Balon R, Segraves RT, eds. (2005). Handbook of Sexual Dysfunction. Taylor & Francis. ISBN 9780824758264.
  5. Wylie KR, ed. (2015). ABC of Sexual Health. John Wiley & Sons. p. 75. ISBN 9781118665565.
  6. "Postorgasmic illness syndrome". Genetic and Rare Diseases Information Center (GARD). National Institutes of Health. 2015. Archived from the original on 2016-03-05. Retrieved 30 July 2015.
  7. 7.0 7.1 MedlinePlus
  8. Glueck, CharlesJ; Conrad, Brandon (2013). "Severe vitamin D deficiency, myopathy, and rhabdomyolysis". North American Journal of Medical Sciences. 5 (8): 494–495. doi:10.4103/1947-2714.117325. ISSN 1947-2714. PMC 3784929. PMID 24083227.{{cite journal}}: CS1 maint: unflagged free DOI (link)
  9. Shmerling, Robert H (April 25, 2016). "Approach to the patient with myalgia". UpToDate. Retrieved 2018-05-27.

പുറം കണ്ണികൾ

തിരുത്തുക
Classification
"https://ml.wikipedia.org/w/index.php?title=മയാൾജിയ&oldid=4015547" എന്ന താളിൽനിന്ന് ശേഖരിച്ചത്