വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം
പെരുവാരത്ത് മേടമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം പത്തുദിവസം ഗംഭീരമായി ആഘോഷിച്ചു വരുന്നു. കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഇവിടുത്തേത്.
പെരുവാരം ശ്രീ മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°08′35″N 76°14′14″E / 10.143051°N 76.237187°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | വടക്കൻ പറവൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ, പാർവ്വതി |
ചരിത്രം
തിരുത്തുകഐതിഹ്യം
തിരുത്തുകപ്രത്യേകതകൾ
തിരുത്തുക- ശിവനും പാർവതിയും ഒറ്റ ശ്രീകോവിലിൽ അനഭിമുഖമായി ഇരിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന്.
- മന്ദത്തപ്പന്റെ പുറപ്പാട്. - വൈക്കത്തിന് ഉദയനാപുരമെന്ന പോലെ പെരുവാരത്തപ്പന് കിഴക്കുവശത്തായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വർഷത്തിലൊരുദിവസം മാത്രം മന്ദത്തപ്പൻ തന്റെ അച്ഛനായ പെരുവാരത്തപ്പന്റെ തിരുവുത്സവത്തിന് എത്തിച്ചേരുന്ന അപൂർവ്വ ചടങ്ങ്. വലിയവിളക്ക് (ഒൻപതാം ഉത്സവം) ദർശിക്കാനെത്തുന്ന മന്ദത്തപ്പൻ വാദ്യമേളങ്ങളോടും, തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളോടും താലവുമായി പെരുവാരത്തപ്പന്റെ തിരുസന്നിധിയിൽ എത്തിച്ചേർന്ന് ഉത്സവത്തിൽ പങ്കാളിയാകുന്നു.
- കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്ന്.
പേരിനു പിന്നിൽ
തിരുത്തുകശ്രീപരമേശ്വരൻ തന്റെ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാൽ പരിവാരം എന്നത് ലോപിച്ച് പെരുവാരം ആയതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ പേരു തന്നെയാണ് സ്ഥലത്തിനും.
ഉപക്ഷേത്രങ്ങൾ
തിരുത്തുകപെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിൽ ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ നിലവിലുണ്ട്.
ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
തിരുത്തുകപെരുവാരം മഹാദേവ ക്ഷേത്രത്തിൽ നിന്നും സുമാർ 250 മീറ്റർ തെക്കുപടിഞ്ഞാറായി ചെറുവല്യാകുളങ്ങര വാര്യത്തിനു നടുവിലായി സ്ഥിതി ചെയ്യുന്നു. ഗുരുവായൂരപ്പനാണു പ്രതിഷ്ഠ. പണ്ട് ചെറുവല്യാകുളങ്ങര വാര്യത്തിന്റെ വകയായിരുന്ന ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ്. ക്ഷേത്രത്തിനു ചുറ്റും വാര്യങ്ങളാണ്. കിഴക്കുവശത്തായി കുളവുമുണ്ട്.
വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം
തിരുത്തുകവേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു. വേട്ടയ്ക്കരനാണ് പ്രതിഷ്ഠ. കേരളത്തിലെ അപൂർവ്വം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്. എല്ലാ ധനുമാസത്തിലേയും ആദ്യ ശനിയാഴ്ച വേട്ടയ്ക്കൊരുമകൻ സ്വാമി പാട്ട് നടന്നുവരുന്നു.
സമീപ ക്ഷേത്രങ്ങൾ
തിരുത്തുകപെരുവാരം മഹാദേവ ക്ഷേത്രത്തിനു ഏകദേശം രണ്ടു കിലോമീറ്റർ ചുറ്റളവിലായി സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രങ്ങൾ
- ദക്ഷിണ മൂകാംബികാ ക്ഷേത്രം -- പെരുവാരത്തു നിന്നും ഏകദേശം 700 മീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. സരസ്വതി ദേവിയാണ് പ്രതിഷ്ഠ. വെള്ളത്തിനു നടുവിലാണ് ക്ഷേത്രം.
- കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം -- തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ശ്രീകൃഷ്ണക്ഷേത്രം പെരുവാരത്തു നിന്നും രണ്ട് കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
- തോന്നിയകാവ് ഭദ്രകാളീ ക്ഷേത്രം -- പെരുവാരത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഭദ്രകാളിയാണു മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിനു ശ്മശാന സാമീപ്യമുള്ളതിനാൽ ചുടല ഭദ്രകാളിയാണെന്നും പറയപ്പെടുന്നു.
- കാളികുളങ്ങര ഭഗവതി ക്ഷേത്രം -- ഈ ക്ഷേത്രം പെരുവാരത്ത് നിന്നും 1.5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഇവിടത്തെ പൊങ്കാല നിവേദ്യമായ തെണ്ട് പ്രസിദ്ധമാണ്.
ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറു വശത്തായി ഒരു ശ്രീരാമസ്വാമി ക്ഷേത്രവും മറ്റൊരു ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്.