പെരുമ്പറമ്പ് മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിൽ എടപ്പാളിന് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. മാണൂർ കായലിന്റെ കരയിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിനഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവുമുണ്ട്.

പെരുമ്പറമ്പ് മഹാദേവക്ഷേത്രം
ക്ഷേത്ര ഗോപുരം
ക്ഷേത്ര ഗോപുരം
പെരുമ്പറമ്പ് മഹാദേവക്ഷേത്രം is located in Kerala
പെരുമ്പറമ്പ് മഹാദേവക്ഷേത്രം
പെരുമ്പറമ്പ് മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°40′25″N 76°33′36″E / 9.67361°N 76.56000°E / 9.67361; 76.56000
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:മലപ്പുറം
പ്രദേശം:എടപ്പാൾ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി,

ക്ഷേത്രം

തിരുത്തുക

വളരെ പൊക്കമേറിയ ശ്രീകോവിലാണിവിടുത്തേത്. ശ്രീകോവിലിന്റെ കല്ലിൽ തീർത്ത അടിത്തറ പോലും ആറടിയോടം പൊക്കത്തിലാണ്. മറ്റു ശിവക്ഷേത്രങ്ങളിലേതുപോലെതന്നെ ഇവിടെയും ശിവലിംഗ പ്രതിഷ്ഠയാണ്. പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടെ ശിവപ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം വരുന്ന ശിവപ്രതിഷ്ഠകൾക്ക് ഉഗ്രഭാവം കൂടുമെന്നാണ് സങ്കല്പം. പഞ്ചലോഹവിഗ്രഹവും പൂജയ്ക്കു വെക്കാറുണ്ട്.

ചുറ്റമ്പലം

തിരുത്തുക

പെരുമ്പറമ്പ് ശിവക്ഷേത്രത്തിലെ ക്ഷേത്ര ശ്രീകോവിലിന് മുന്നിലായി പ്രധാന ചുറ്റമ്പല വാതിൽ ക്ഷേത്രേശന്റെ ധ്യാനശ്ലോക വിധിപ്രകാരം പ്ലാവിൽ നിർമിച്ചതാണ്. അഞ്ചടിവീതിയും ഒമ്പതര അടി ഉയരവും രണ്ടിഞ്ച് കനവുമുള്ള വാതിലിൽ ചിന്താമണി, അഘോരൻ, അനാഹിതചക്രശിവൻ, ദക്ഷിണാമൂർത്തി, മൃത്യുഞ്ജയൻ, ത്വരിത രുദ്രൻ എന്നീ ശിവഭാവങ്ങൾ മനോഹരമായി കൊത്തിവെച്ചിരിക്കുന്നു. സൂത്രപ്പട്ടികയിൽ ഗണപതി, ലക്ഷ്മി എന്നിവരുടെ രൂപങ്ങളുമുണ്ട്.

ഉപദേവന്മാർ

തിരുത്തുക
  • ദക്ഷിണാമൂർത്തി
  • ഉണ്ണിഗണപതി
  • മഹാഗണപതി
  • അയ്യപ്പൻ

വിശേഷങ്ങൾ

തിരുത്തുക

രാമായണമാസാചരണം

തിരുത്തുക

ശിവക്ഷേത്രത്തിൽ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് ഗജപൂജയും ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തുക പതിവുണ്ട്.

നവരാത്രി

തിരുത്തുക

ശിവക്ഷേത്രത്തിൽ ബൊമ്മക്കൊലു ഒരുക്കൽ, ആയുധപൂജ, വിദ്യാരംഭം എന്നിവയാണ് പതിവ്.

ആർദ്രാദർശന മഹോത്സവം

തിരുത്തുക

മഹാദേവ ക്ഷേത്രത്തിലെ ആർദ്രാദർശന മഹോത്സവം എല്ലാവർഷവും നടത്താറുണ്ട്. അന്നേ ദിവസം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പ് ശിവക്ഷേത്രത്തിലേക്ക് പതിവുണ്ട്.

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

മലപ്പുറം ജില്ലയിൽ എടപ്പാൾ - പൊന്നം ബസ് റൂട്ടിലാണ് പാറാപറമ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“