പെരുന്തേനരുവി തടയണ

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തടയണ

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ പമ്പ നദിക്ക് കുറുകേ സ്ഥാപിച്ചിട്ടുള്ള തടയണയാണ് പെരുന്തേനരുവി തടയണ. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണിത് നിർമ്മിച്ചിരിക്കുന്നത്. ഈ തടയണയിലൂടെ അഴുത, പമ്പ എന്നീ നദികളിലെ ജലം മുഴുവനായും തടഞ്ഞു നിർത്താതെയുള്ള നദിയുടെ ഭാഗമായ റൺ ഓഫ് ദ റിവർ പദ്ധതിയാണ് ഇത്. കോൺക്രീറ്റ് ഭൂഗുരുത്വ അണയായ ഇതിന് 10.93 metres (35.9 ft) ഉയരവും 227.5 metres (746 ft) നീളവും ഉണ്ട്. പമ്പയുടെ ഇടതു തീരത്താണ് വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. ഈ പദ്ധതിയിൽ 3 മെഗാവാട്ടുള്ള രണ്ട് ജനറേറ്ററുകളിൽ നിന്നായി 6 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. തടയണയിലൂടെ ഒഴുകുന്ന പമ്പ നദി റാന്നി, കോന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി എന്നീ താലൂക്കളിലൂടെ ഒഴുകുന്നു.[1]

പെരുന്തേനരുവി തടയണ
രാജ്യംഇന്ത്യ
സ്ഥലംപത്തനംതിട്ട ജില്ല
നിർദ്ദേശാങ്കം9°24′44″N 76°52′48″E / 9.41222°N 76.88000°E / 9.41222; 76.88000
പ്രയോജനംജലവൈദ്യുതി
നിർമ്മാണം പൂർത്തിയായത്2017 (2017)
പ്രവർത്തിപ്പിക്കുന്നത്കെ.എസ്.ഇ.ബി
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപമ്പ
Website
ഔദ്യോഗിക വെബ്സൈറ്റ്

അവലംബം തിരുത്തുക

  1. "Diversion Structures in Pathanamthitta district – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-27.  This article incorporates text available under the CC BY-SA 2.5 license.
"https://ml.wikipedia.org/w/index.php?title=പെരുന്തേനരുവി_തടയണ&oldid=3943126" എന്ന താളിൽനിന്ന് ശേഖരിച്ചത്