പെരിങ്ങനാട്‌

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

9°09′09″N 76°41′56″E / 9.152490°N 76.698760°E / 9.152490; 76.698760 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രഗ്രാമമാണ്‌ പെരിങ്ങനാട് [1] ഇവിടുത്തെ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്‌.

Peringanadu
Map of India showing location of Kerala
Location of Peringanadu
Peringanadu
Location of Peringanadu
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം അടൂർ
ലോകസഭാ മണ്ഡലം പത്തനംതിട്ട
നിയമസഭാ മണ്ഡലം അടൂർ
ജനസംഖ്യ 20,785 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

സംസ്കാരം തിരുത്തുക

രാജഭരണ കാലത്തു കായംകുളം രാജാവിൻ്റെ അധിനതയിൽ ഉള്ള ഓണാട്ടുകരയുടെ ഒരു ഭാഗം ആയിരുന്നു  പെരിങ്ങനാട് എന്ന ദേശം , പെരിങ്ങി എന്ന അപൂർവ്വയിനം ആലിൻ്റെ സ്വാധിനം ഉണ്ടായതു കൊണ്ടാവണം ഈ ദേശത്തിനു പെരിങ്ങനാട് എന്ന് സ്ഥലനാമം വരാൻ കാരണം

പൂവൻകുന്നു മല , കടക്കുന്നിൽ മല  ,അട്ടകോട്ട് മല ,തേവർകോട് മല ,കുന്തിയിരുന്ന മല , ആതിര മല എന്നി മലകളുടെ നടുവിൽ ഈ ദേശം സ്ഥിതിചെയ്യുന്നു

ഏറ്റുമാനൂർ അമ്പലത്തിലെ ഏഴര പൊന്നാന നിർമ്മിച്ചത് പെരിങ്ങനാട് വസിച്ചിരുന്ന ശിൽപികൾ ആയിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് . കൂടാതെ ഓച്ചിറക്കളിയുമായി ബന്ധപ്പെട്ടും ഈ ദേശം പ്രസക്തിയോടെ നിലനിൽക്കുന്നു   .

ഇവിടുത്തെ ശിവക്ഷേത്രമായ തൃച്ചേന്നമംഗലം മഹാദേവ ക്ഷേത്രം വളരെ പേരുകേട്ടതാണ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്‌. തെക്കുമുറി , മുണ്ടപ്പള്ളി, ചെറുപുഞ്ച ,പോത്തടി, കുന്നത്തൂർക്കര ,മലമേക്കര ,കരുവാറ്റ, അമ്മകണ്ടകര ,മേലൂട്, മൂന്നാളം  എന്നി പത്തു കരക്കാരുടെ അധിനതയിൽ ആണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് കെട്ടുകാളകളുടെയും തേരുകളുടെയും ഒരു സംഗമമാണ്‌ ഇവിടുത്തെ കെട്ടുകാഴ്ച. മത മൈത്രിയുടെ  വലിയ ഒരു കൂട്ടായ്മ ഇവിടുത്തെ കെട്ടുകാഴ്ച്ചയുടെ വർണ്ണശോഭ കൂട്ടുന്നതായി നമുക്ക് കാണാൻ സാധിക്കും .തെക്കൻ തിരുവിതാംകൂറിൻ്റെ കൈലാസം എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. ഇവിടുത്തെ ക്ഷേത്രവും മർത്തശ്മുനി ദേവാലയവും തമ്മിൽ ഒരു ബന്ധമുണ്ടന്ന് ഒരു ഐതീഹമായി ഈ നാട്ടിൽ പറയപ്പെടുന്നു .

ക്ഷേത്രത്തിനോട്  ചേർന്നാണ് വളരെ പ്രസക്തിയുള്ള തൃച്ചേന്നമംഗലം ഗവണ്മെൻ്റെ സ്കൂൾ .നിലവിൽ ക്ഷേത്രത്തിൻ്റെ  രണ്ടു ഭാഗത്തായി ആയാണ് സ്ഥിതിചെയ്യുന്നത്  .ഇവിടുന്നു  ഏകദേശം രണ്ടു കിലോമീറ്റർ   പടിഞ്ഞാറു മാറി മണക്കാല പോളിടെക്‌നിക് കോളേജും ,മണക്കാല  എഞ്ചിനീയറിംഗ് കോളേജും സ്ഥിതിചെയ്യുന്നു

മലയാള സിനിമ ഹാസ്യ മേഖല അടക്കിവാണ അടൂർ ഭാസിയുടെ ജന്മ സ്ഥലം പെരിങ്ങനാട് ആണ് കൂടാതെ അദ്ദേഹത്തിൻ്റെ പിതാവ് ഇ .വി കൃഷ്ണപിള്ളയുടെയും അദ്ദേഹത്തിൻ്റെ അയൽവാസിയും ആത്മ മിത്രവുമായിരുന്ന മുൻഷി പരമുപിള്ളയും ജന്മം കൊണ്ടും കർമ്മ മേഖലകൊണ്ടും ഈ ദേശത്തിന്റെ പേരിനു തിലകക്കുറി അണിയിച്ചവരാണ്   

ഇവിടുത്തെ ചന്തകൾ - പുത്തൻ ചന്ത , മുളമുക്ക്  ചന്ത  എന്നിവയാണ് ,ഇവിടുത്തെ  പ്രധാന സമ്പത്ത് വ്യവസ്ഥാ  കൃഷിയാണ് ,പുരാതന കാലത്തു വിൽക്കൽ  വാങ്ങലിനു  പറക്കോട്  ചന്തയെ ആശ്രയിച്ചിരുന്നു

പെരിങ്ങനാട് മർത്തശ്മുനി ഓർത്തഡോക്സ് വലിയ പള്ളി മർത്തശ്മുനിയമ്മയുടെ നാമത്തിൽ ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ദേവാലയമാണ്.2023ൽ  മർത്തശ്മുനി തീർത്ഥാടന കേന്ദ്രമായി H.H.ബസോലിയോസ് മാർത്തോമാ  മാത്യൂസ് lll ബാവ തിരുമേനിപ്രഖ്യാപിച്ചു

ആരാധനയാലയങ്ങൾ തിരുത്തുക

  1. സെൻറ് ജോർജ്  മലങ്കര സുറിയാനി കത്തോലിക്ക പള്ളി(റീത്തു പള്ളി)
  2. കുട്ടിങ്ങൽ ദേവി ക്ഷേത്രം,വഞ്ചിമുക്ക്
  3. സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോസ് പള്ളി
  4. മർത്തശ്മുനി ഓർത്തഡോക്സ് വലിയ പള്ളി,(പൂവൻകുന്ന് പള്ളി )
  5. ശ്രീനാരായണ ഗുരുദേവ ക്ഷേത്രം , പുത്തൻചന്ത
  6. സെന്റ് ആന്റീനീസ് ചർച്ച് , പാദുവപുരം
  7. ദി പെൻഡുകോസ്തു മിഷൻ , മുളമുക്ക്
  8. ദി സാൽവേഷൻ ആർമി ചർച്ച് , മുളമുക്ക്
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2011 ലെ കാനേഷുമാരി പ്രകാരം പെരിങ്ങനാടിലെ ജനസംഖ്യ 20638 ആണ്‌. ഇതിൽ 9642 പുരുഷന്മാരും 10996 സ്ത്രീകളുമുണ്ട്.

ഇതുകൂടി കാണുക തിരുത്തുക

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെരിങ്ങനാട്‌&oldid=3900272" എന്ന താളിൽനിന്ന് ശേഖരിച്ചത്