പുറത്തൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുറത്തൂർ (ഇംഗ്ലീഷ് : Purathur).[1] ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.

പുറത്തൂർ

Purathur
ഗ്രാമം
Purathur bhayankave
Thripangodu Shiva Temple
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
Government
 • ഭരണസമിതിപഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ19.15 കി.മീ.2(7.39 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ31,915
 • ജനസാന്ദ്രത1,700/കി.മീ.2(4,300/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
676102
Telephone code0494-256
വാഹന റെജിസ്ട്രേഷൻKL-55

ചരിത്രം തിരുത്തുക

ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ദരിദ്ര ഗ്രാമമായിരുന്നു പുറത്തൂർ.[2] അതിനാൽ തന്നെ പുറത്തുള്ള ഒരു ഊര് എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് പുറത്തൂർ എന്ന പേരായി മാറിയത്.[2] വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. ഇതിന്റെ തലസ്ഥാനം മുട്ടനൂർ ആയിരുന്നുവെന്നും അനുമാനിക്കുന്നു.[2]

ഭൂപ്രകൃതി തിരുത്തുക

പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു.[2] ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.

'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.[2]

ആരാധനാലയങ്ങൾ തിരുത്തുക

 
പുറത്തൂർ ഭയങ്കാവ് ക്ഷേത്രം

ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം.[2] ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്.[2]

കണക്കുകൾ തിരുത്തുക

2011-ലെ സെൻസസ് അനുസരിച്ച് ഈ ഗ്രാമത്തിലെ ജനസംഖ്യ 31915 ആണ്. ഇതിൽ 15062 പുരുഷൻമാരും 16853 സ്ത്രീകളും ഉൾപ്പെടുന്നു. ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെയെണ്ണം 4290 ആണ്. ഇത് ആകെ ജനസംഖ്യയുടെ 13.44 ശതമാനത്തോളം വരും. 1000 പുരുഷൻമാർക്ക് 1119 സ്ത്രീകൾ എന്നതാണ് ഇവിടുത്തെ സ്ത്രീ-പുരുഷാനുപാതം. സംസ്ഥാനത്തെ മൊത്തം സ്ത്രീ-പുരുഷാനുപാത നിരക്കിനെക്കാൾ (1084) വളരെ കൂടുതലാണിത്. കുട്ടികളുടെ ലിംഗാനുപാതത്തിലും ഇങ്ങനെ തന്നെയാണുള്ളത്. സംസ്ഥാനത്ത് കുട്ടികളുടെ ലിംഗാനുപാതത്തിന്റെ ശരാശരി 964 ആയിരിക്കുമ്പോൾ ഈ ഗ്രാമത്തിലെ ശരാശരി 1008 എന്ന ഉയർന്ന നിലയിലാണുള്ളത്.[3]

വാർഡുകൾ തിരുത്തുക

ഭരണസൗകര്യത്തിനായി പുറത്തൂർ ഗ്രാമപഞ്ചായത്തിനെ 19 വാർഡുകളായി തിരിച്ചിട്ടുണ്ട്. അവയുടെ പട്ടിക താഴെ നൽകിയിരിക്കുന്നു.

  1. പണ്ടാഴി
  2. മുട്ടന്നൂർ
  3. മുട്ടന്നൂർ ഈസ്റ്റ്
  4. ചിറക്കൽ
  5. മരവന്ത
  6. അത്താണിപ്പടി
  7. പുതുപ്പള്ളി
  8. കുറ്റിക്കാട്
  9. തൃത്തല്ലൂർ സൗത്ത്
  10. ഏയിപ്പാടം
  11. കളൂർ
  12. മുനമ്പം
  13. പുറത്തൂർ
  14. കാവിലക്കാട് സൗത്ത്
  15. കാവിലക്കാട്
  16. തൃത്തല്ലൂർ
  17. എടക്കനാട്
  18. അഴിമുഖം
  19. പടിഞ്ഞാറേക്കര

അതിരുകൾ തിരുത്തുക

കിഴക്ക് - തൃപ്രങ്ങോട് , പൊന്നാനി.
പടിഞ്ഞാറ് - അറബിക്കടൽ.
തെക്ക് - പൊന്നാനി മുൻസിപ്പാലിറ്റി.
വടക്ക് - മംഗലം, തൃപ്രങ്ങോട് .

സമീപത്തുള്ള സ്ഥലങ്ങൾ തിരുത്തുക

അടുത്തുള്ള സ്ഥലങ്ങൾ;[4]

അടുത്തുള്ള നഗരങ്ങൾ തിരുത്തുക

തിരൂർ 12 km

എത്തിച്ചേരുവാൻ തിരുത്തുക

അവലംബം തിരുത്തുക

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "കേരള സർക്കാർ". മൂലതാളിൽ നിന്നും 2016-11-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 ഡിസംബർ 10. {{cite web}}: Check date values in: |accessdate= (help)
  3. http://www.census2011.co.in/data/village/627525-purathur-kerala.html
  4. 4.0 4.1 "One Five Nine". ശേഖരിച്ചത് 2015 ഡിസംബർ 9. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പുറത്തൂർ&oldid=3637393" എന്ന താളിൽനിന്ന് ശേഖരിച്ചത്