ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ ആഭിമുഖ്യത്തിൽ 2007-ൽ ആരംഭിച്ച ഒരു സംരംഭത്തിലൂടെ ആഗോളതലത്തിൽ പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുക്കപെട്ട നൈസർഗ്ഗികമായ അത്ഭുതങ്ങളുടെ പട്ടികയാണ് പുതിയ 7 പ്രകൃതി അത്ഭുതങ്ങൾ (ഇംഗ്ലീഷ്: New7Wonders of Nature (2007–2011)) ബെർണാഡ് വെബ്ബെർ എന്ന അമേരിക്കക്കാരന്റെ നേതൃത്വത്തിലായിരുന്നു ഇത്[1] [2].ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻറ്റെ മേൽനോട്ടത്തിൽ തന്നെ നടന്ന പുതിയ 7 ലോകാത്ഭുതങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രചാരണത്തിന്റെ ചുവടുപിടിച്ചായിരുന്നു 7 പ്രകൃതി അത്ഭുതങ്ങളെ തിരഞ്ഞെടുത്തതും. 2011 നവംബർ 11ന് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഏകദേശം 10 കോടിയിലധികം വോട്ടുകളാണ് ചെയ്യപ്പെട്ടത്.[3]

പുതിയ7 പ്രകൃതി അത്ഭുതങ്ങളുടെ പട്ടിക തിരുത്തുക

ക്ര.

സം.

ചിത്രം പേര് രാജ്യം
1    ആമസോൺ മഴക്കാടുകളും നദിയും   ബൊളീവിയ,   ബ്രസിൽ,   കൊളംബിയ,   ഇക്വഡോർ,   ഫ്രാൻസ് (ഫ്രഞ്ച് ഗയാന),   ഗയാന,   പെറു,   സുരിനാം,   വെനസ്വേല
2   ഹാലോങ് ഉൾക്കടൽ   വിയറ്റ്നാം
3   ജെജു ദ്വീപ്   ദക്ഷിണ കൊറിയ
4   ഇഗ്വാസു വെള്ളച്ചാട്ടം (ദേശീയോദ്യാനം)   അർജന്റീന,   ബ്രസിൽ
5   പ്യൂട്ടൊ പ്രിൻസെസ ഭൗമാന്തര നദീ ദേശീയോദ്യാനം   ഫിലിപ്പീൻസ്
6   കൊമോഡോ ദ്വീപ് (ദേശീയോദ്യാനം)   ഇന്തോനേഷ്യ
7   ടേബിൾ പർ‌വ്വതം (ദേശീയോദ്യാനം)   ദക്ഷിണാഫ്രിക്ക

അവസാന ഘട്ടം വരെ എത്തിയവ തിരുത്തുക

പ്രദേശം രാജ്യം ചിത്രം
ബു റ്റിന ഷോൽസ്   ഐക്യ അറബ് എമിറേറ്റുകൾ  
ചാവുകടൽ   ജോർദാൻ,   ഇസ്രയേൽ,   പാലസ്തീൻ  
ഗ്രേറ്റ് ബാരിയർ റീഫ്   ഓസ്ട്രേലിയ  
ജെയ്റ്റ ഗുഹകൾ   ലെബനോൻ പ്രമാണം:Jeitag2.jpg
കിളിമഞ്ചാരൊ (ദേശീയോദ്യാനം)   ടാൻസാനിയ  
മസൂരിയൻ ലേക്ക് ഡിസ്ട്രിക്റ്റ്   പോളണ്ട്  
സുന്ദർബൻസ്   ബംഗ്ലാദേശ്,   ഇന്ത്യ  
മാലിദ്വീപ്   മാലിദ്വീപ്  
ഏഞ്ചൽ വെള്ളച്ചാട്ടം   വെനസ്വേല  
ഫണ്ടി ഉൾക്കടൽ (ദേശീയോദ്യാനം)   കാനഡ  
ബ്ലാക്ക് ഫോറസ്റ്റ്   ജർമനി  
മോഹെർ മലയിടുക്കുകൾ   റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്  
എൽ യുൻക്വെ   പോർട്ടോ റിക്കോ  
ഗാലപ്പഗോസ് ദ്വീപ് (ദേശീയോദ്യാനം)   ഇക്വഡോർ  
ഗ്രാൻഡ് കാന്യൻ (ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം)   അമേരിക്കൻ ഐക്യനാടുകൾ  
മാറ്റെർഹോൺ / സെർവിനൊ   ഇറ്റലി,    സ്വിറ്റ്സർലാന്റ്  
മിൽഫോർഡ് സൗണ്ട്   ന്യൂസീലൻഡ്  
മഡ് വോൾക്കാനോകൾ   അസർബെയ്ജാൻ  
ഉലുരു (ദേശീയോദ്യാനം)   ഓസ്ട്രേലിയ  
വെസൂവിയസ് (ദേശീയോദ്യാനം)   ഇറ്റലി  
യുഷാൻ (ദേശീയോദ്യാനം)   തായ്‌വാൻ  

അവലംബം തിരുത്തുക

  1. "The project founder Bernard Weber - A Short History - World of New7Wonders". World of New7Wonders.
  2. "Learn about New7Wonders". World of New7Wonders.
  3. "Voting procedure". World of New7Wonders. Archived from the original on 2013-03-31.