പി.വി. എബ്രഹാം

ഇന്തയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.വി. എബ്രഹാം[1]. മൂവാറ്റുപുഴ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1928 സെപ്റ്റംബറിൽ ജനിച്ചു. സജീവ രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് ഒരു അധ്യാപകനായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു. രണ്ട് തവണയായി മാറാടി പഞ്ചായത്തിന്റെ പ്രസിഡന്റുമായിരുന്നു. 1967-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നുള്ള കെ.സി. പൈലിയെ 5933 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989-ൽ ഇദ്ദേഹം അന്തരിച്ചു[2].

പി.വി. എബ്രഹാം
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ.എം. ജോർജ്ജ്
പിൻഗാമിപെണ്ണമ്മ ജേക്കബ്
മണ്ഡലംമൂവാറ്റുപുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം(1928-09-00)സെപ്റ്റംബർ , 1928
മരണംഓഗസ്റ്റ് 1989(1989-08-00) (പ്രായം 60)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of ഡിസംബർ 11, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] മൂവാറ്റുപുഴ നിയമസഭാമണ്ഡലം പി.വി. എബ്രഹാം സി.പി.ഐ. 21,333 5,933 കെ.സി. പൈലി കോൺഗ്രസ് 15,400
  1. "Members - Kerala Legislature". Retrieved 2020-12-11.
  2. Eighth session, Proceedings of 8th KLA (11 ഓഗസ്റ്റ് 1989). "KLA Proceedings" (PDF). Retrieved 11 ഡിസംബർ 2020. {{cite journal}}: Cite journal requires |journal= (help)CS1 maint: numeric names: authors list (link)
  3. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=പി.വി._എബ്രഹാം&oldid=3821656" എന്ന താളിൽനിന്ന് ശേഖരിച്ചത്