പി.കെ. ചാത്തൻ

ഇന്ത്യയിലെലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(പി.കെ.ചാത്തൻ മാസ്റ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നും, നാലും, അഞ്ചും കേരളാ നിയമസഭകളിലെ ഒരംഗമായിരുന്നു പി.കെ. ചാത്തൻ മാസ്റ്റർ(1920- 22 ഏപ്രിൽ 1988). ചാലക്കുടി നിയമസഭാമണ്ഡലത്തിൽ നിന്നാണ് ചാത്തൻ മാസ്റ്റർ ഒന്നാം കേരള നിയമസഭയിലെത്തിയത്. കിളിമാനൂർ നിയമസഭാമണ്ഡലത്തേയാണ് നാലും അഞ്ചും നിയമസഭകളിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്.

പി.കെ. ചാത്തൻ മാസ്റ്റർ
കേരളത്തിലെ തദ്ദേശസ്വയംഭരണം, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 4 1957 – ജൂലൈ 31 1959
പിൻഗാമികെ. കുഞ്ഞമ്പു
കേരള നിയമസഭ അംഗം
ഓഫീസിൽ
ഏപ്രിൽ 10 1970 – നവംബർ 30 1979
മുൻഗാമിസി.കെ. ബാലകൃഷ്ണൻ
പിൻഗാമിഭാർഗവി തങ്കപ്പൻ
മണ്ഡലംകിളിമാനൂർ
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.കെ. ബാലകൃഷ്ണൻ
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനം
പി. കാവാലൻ ചാത്തൻ

(1920-01-00)ജനുവരി , 1920
മരണം22 ഏപ്രിൽ 1988(1988-04-22) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളികാളി
കുട്ടികൾ4
മാതാപിതാക്കൾ
  • കാവാലൻ (അച്ഛൻ)
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

ജീവിത രേഖ

തിരുത്തുക

ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ പി കെ ചാത്തൻ മാസ്റ്റർ 1954-56 വരെ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു. കാവാലൻ എന്നായിരുന്നു പിതാവിന്റെ പേര്. ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണം, പിന്നോക്ക വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ചാത്തൻ മാസ്റ്ററായിരുന്നു.[1] 1988 ഏപ്രിൽ 22ന് തന്റെ 68ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

വഹിച്ച പദവികൾ

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977-1979 കിളിമാനൂർ നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ
1970-1977 കിളിമാനൂർ നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ
1967 ചാലക്കുടി നിയമസഭാമണ്ഡലം പി.പി. ജോർജ് കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ
1960(എസ്.സി.)*(1) ചാലക്കുടി നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ.
1957(എസ്.സി.)*(1) ചാലക്കുടി നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.)
  • കുറിപ്പ്
  • (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.

കുടുംബം

തിരുത്തുക

കാളിയാണ് ഭാര്യ. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.

"https://ml.wikipedia.org/w/index.php?title=പി.കെ._ചാത്തൻ&oldid=4071037" എന്ന താളിൽനിന്ന് ശേഖരിച്ചത്