പാലപ്ര

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പാറത്തോടു പഞ്ചായത്തിനു കീളിലുള്ള ഒരു ചെറു ഗ്രാമമാണ് പാലപ്ര. പാലപ്ര ഗ്രാമത്തിനു സമീപസ്ഥങ്ങളായ പ്രദേശങ്ങളിൽ കൂട്ടിക്കൽ (7 കിലോമീറ്റർ), ചിറക്കടവ് (9 കിലോമീറ്റർ), പൂഞ്ഞാർ (10 കിലോമീറ്റർ), തിടനാട് (10 കിലോമീറ്റർ), പൂഞ്ഞാർ തെക്കേക്കര (7 കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. ഈ ഗ്രാമത്തിനു ചുറ്റുപാടുമായി വടക്കുവശത്ത് ഈരാറ്റുപേട്ട, പടിഞ്ഞാറ് വാഴൂർ, പാമ്പാടി എന്നിവയും കിഴക്ക് അഴുത ബ്ലോക്കുകളും സ്ഥിതിചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കോട്ടയത്തേയ്ക്ക് ഇവിടെനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്.

"https://ml.wikipedia.org/w/index.php?title=പാലപ്ര&oldid=3307454" എന്ന താളിൽനിന്ന് ശേഖരിച്ചത്