എറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്.

പാണിയേലി പോരിന്റെ പ്രവേശന കവാടം
പാണിയേലി പോരിന്റെ ഒരു ദൃശ്യം

കേരളത്തിലെ ടൂറിസം മാപ്പിൽ പാണിയേലി പോരിനു ഇതു വരെ സ്ഥാനം നൽകിയിട്ടില്ല. എങ്കിലും നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. ഇവിടെയും സമീപത്തുമായി ഇതുവരെ 90-ലധികം പേർ മരണപ്പെട്ടിട്ടുണ്ട്[1][2]. മുന്നറിയിപ്പില്ലാതെ പലപ്പോഴും ഭൂതത്താൻ കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാൽ പുഴയിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

എത്തിച്ചേരാൻ

തിരുത്തുക

പെരുമ്പാവൂരിൽ നിന്ന്‌ കുറുപ്പംപടി, മനയ്‌ക്കപ്പടി, വേങ്ങൂർ, കൊമ്പനാട്‌, ക്രാരിയേലി തെക്കേക്കവല എന്നീ സ്‌ഥലങ്ങളിലൂടെ സഞ്ചരിച്ച് പാണിയേലിയിലെത്തിച്ചേരാം. വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന്‌ പാസ് മൂലമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമീപത്തായുള്ള വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് വാഹനങ്ങൾക്കു പ്രവേശനം. കോതമംഗലത്തുനിന്നും ഓടക്കാലിയിൽ നിന്നുതിരിഞ്ഞ് ഓടക്കാലികവലയിലൂടെ മേയക്കപ്പാല ഇവിടെ നിന്ന് ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് പാണീയേലിപോരിൽ എത്താവുന്നതാണ്

കല്ലാടിക്കുഴി

തിരുത്തുക
 
ഒരു കല്ലാടിക്കുഴി

പാണിയേലിപോരിന്റെ ഒരാകർഷണമാണ് അവിടെയുള്ള കല്ലാടിക്കുഴികൾ. ശക്തമായ ഒഴുക്കിൽ പാറയുടെ മുകളിൽ പെട്ടുപോകുന്ന വലിയകല്ലുകൾ തിരിഞ്ഞു കുഴിരൂപപ്പെടുകയും പിന്നീട് അതിനകത്തുപെട്ടുപോകുന്ന കല്ലുകൾ അതിനകത്തുകിടന്നാടി കുഴി വലുതാകുകയും ചെയ്യുന്നു.

ചിത്രശാല

തിരുത്തുക
  1. അപകടം പതിയിരിക്കുന്ന പാണിയേലി പോര് / മാധ്യമം
  2. "പാണിയേലി പോരിലെ മരണക്കയങ്ങൾ തിരിച്ചറിയുന്ന ജോർജ്‌". ജന്മഭൂമി. Archived from the original on 2015-06-04. Retrieved 4 ജൂൺ 2015.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാണിയേലി_പോര്&oldid=3970217" എന്ന താളിൽനിന്ന് ശേഖരിച്ചത്