പറപ്പൂർ ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.

അതിരുകൾതിരുത്തുക

 • കിഴക്ക് - ഒതുക്കുങ്ങൽ പഞ്ചായത്ത്
 • പടിഞ്ഞാറ് – എടരിക്കോട്, വേങ്ങര പഞ്ചായത്തുകൾ
 • തെക്ക്‌ - എടരിക്കോട്, കോട്ടക്കൽ പഞ്ചായത്തുകൾ
 • വടക്ക് – വേങ്ങര, ഊരകം, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. ഇല്ലിപ്പുലാക്കൽ
 2. എടയാട്ടുപറമ്പ്
 3. സി സി മാട്
 4. കോട്ടപ്പറമ്പ്
 5. പുള്ളാട്ടങ്ങാടി
 6. പാലാണി
 7. കുറ്റിത്തറ
 8. മാട്ടണപ്പാട്
 9. മുണ്ടോത്ത് പറമ്പ്
 10. കുഴിപ്പുറം
 11. ആസാദ് നഗർ കാവും പറന്പ് എന്നും അറിയപ്പെടും
 12. വീണാലുക്കൽ
 13. കുരിക്കൾ ബസാർ
 14. മുല്ലപ്പറമ്പ്
 15. തെക്കേകുളമ്പ്
 16. പൊട്ടിപ്പാറ
 17. ചോലക്കുണ്ട്
 18. പാറക്കടവ്
 19. വടക്കുംമുറി

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് വേങ്ങര
വിസ്തീര്ണ്ണം 15.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,100
പുരുഷന്മാർ 12,656
സ്ത്രീകൾ 13,444
ജനസാന്ദ്രത 1727
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 91.45%

അവലംബംതിരുത്തുക