പടിഞ്ഞാറൻ സൈബീരിയൻ സമതലം
സൈബീരിയയുടെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു സമതലം ആണ് പടിഞ്ഞാറൻ സൈബീരിയൻ സമതലം (West Siberian Plain, Zapadno-Sibirskaya ravnina, (Russian: За́падно-Сиби́рская равни́на) പടിഞ്ഞാറ് യൂറാൽ പർവ്വതനിര കിഴക്ക് യെനിസി നദി തെക്ക് കിഴക്ക് അൽത്തായ് മലകൾ എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. നീർവാർച്ച കുറവായതിനാൽ ഇവിടെ ലോകത്തിലെ ഏറ്റവും വലിയ ചതുപ്പുനിലങ്ങൾ കാണപ്പെടുന്നു. ഇവിടെയുള്ള പ്രധാന നഗരങ്ങളിൽ ഓംസ്ക്, നൊവോസിബിർസ്ക്, ടോംസ്ക്, ചെലിയാബിസ്ക് എന്നിവ ഉൾപ്പെടുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകപടിഞ്ഞാറൻ സൈബീരിയൻ സമതലം യൂറാൽ പർവ്വതനിരകൾക്ക് കിഴക്കായി പ്രധാനമായും റഷ്യയുടെ പ്രദേശത്തായാണ് സ്ഥിതി ചെയ്യുന്നത്. എട്ട് ഗ്രേറ്റ് റഷ്യൻ പ്രദേശങ്ങളിലൊന്നായ (Great Russian Regions) ഇത് ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള നിമ്നപ്രദേശമായി (Lowlands)കണക്കാക്കപ്പെടുന്നു. ഈ പ്രദേശത്തിന്റെ അമ്പത് ശതമാനത്തിലധികവും സമുദ്രനിരപ്പിൽ നിന്ന് 100 മീറ്ററിൽ (330 അടി) താഴെയായാണ് കിടക്കുന്നത്.[1] കൂടാതെ ഏകദേശം 2.6–2.7 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇതിനു (1.0 ദശലക്ഷം ചതുരശ്ര മൈൽ) സൈബീരിയയുടെ മൂന്നിലൊന്ന് വിസ്തീർണ്ണം വരും,[2] വടക്ക് നിന്ന് തെക്ക് വരെ 2,400 കിലോമീറ്റർ (1,490 മൈൽ), ആർട്ടിക് സമുദ്രം മുതൽ അൽത്തായ് മലകളുടെ താഴ്‌വര വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ 1,900 കിലോമീറ്റർ (1,180 മൈൽ) യുറൽ പർവതനിരകൾ മുതൽ യെനിസെ നദി വരെയും വ്യാപിച്ചു കിടക്കുന്നു.
പടിഞ്ഞാറൻ സൈബീരിയൻ സമതലത്തിൽ എട്ട് വ്യത്യസ്തതരം സസ്യപ്രദേശങ്ങളുണ്ട്: തുന്ദ്ര, തുന്ദ്ര വനങ്ങൾ (forest-tundra), വടക്കൻ ടൈഗ, മദ്ധ്യ ടൈഗ, തെക്കൻ ടൈഗ, സബ്-ടൈഗ ഫോറസ്റ്റ്, സ്റ്റെപ് കാടുകൾ, സ്റ്റെപ് എന്നിവയാണവ. പടിഞ്ഞാറൻ സൈബീരിയൻ സമതലത്തിലെ തുന്ദ്രയിൽ കുറഞ്ഞത് 107 മുതൽ വനമേഖലയിൽ 278 വർഗ്ഗങ്ങളോളം വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെട്ട മൃഗങ്ങൾ കാണപ്പെടുന്നു. 3,530 കിലോമീറ്റർ (2,195 മൈൽ) നീളമുള്ള യെനിസെ നദി തെക്ക് നിന്നും വടക്ക് ഭാഗത്തേക്ക് ആർട്ടിക് സമുദ്രത്തിലേക്ക് ഒഴുകി, അവിടെ സെക്കൻഡിൽ 20 ദശലക്ഷം ലിറ്റർ (5 ദശലക്ഷം ഗാലൻ) വെള്ളം പുറന്തള്ളുന്നു. അതിന്റെ പോഷകനദിയായ അംഗാര നദിക്കൊപ്പം രണ്ട് നദികളും 5,530 കിലോമീറ്റർ (3,435 മൈൽ) ഒഴുകുന്നു. പടിഞ്ഞാറൻ സൈബീരിയൻ സമതലവും മധ്യ സൈബീരിയൻ പീഠഭൂമിയും തമ്മിലുള്ള വിഭജന രേഖയായി യെനിസെ താഴ്വര നിലകൊള്ളുന്നു. ഹിമാനികൾ തെക്ക് ഒബ്-ഇർതിഷ് സംഗമസ്ഥാനത്ത് വരെ വ്യാപിച്ച് ഇടയ്ക്കിടെ താഴ്ന്ന കുന്നുകളും വരമ്പുകളും സൃഷ്ടിക്കുന്നു, അല്ലാത്തപക്ഷം പടിഞ്ഞാറൻ സൈബീരിയൻ സമതലം പരന്നതും പ്രത്യേകലക്ഷണമില്ലാത്തതുമാണ്.
ഭൂഗർഭശാസ്ത്രം
തിരുത്തുകഅസാധാരണമായി പരന്ന പടിഞ്ഞാറൻ സൈബീരിയൻ സമതലത്തിൽ കൂടുതലും സെനോസോയിക് (Cenozoic) കാലഘട്ടത്തിലെ എക്കൽമണ്ണ് നിക്ഷേപമാണ്. സമുദ്രനിരപ്പ് അമ്പത് മീറ്റർ ഉയരുന്നത് ആർട്ടിക് സമുദ്രത്തിനും ഖാന്തി-മാൻസിസ്കിനടുത്തുള്ള (Khanty-Mansiysk) ഒബി-ഇർട്ടൈഷ് സംഗമത്തിനും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങാൻ കാരണമാകും.
ഭൂവൽക്കത്തിൽ വളരെക്കാലമായി അവതലനത്തിനു(subsidence) വിധേയമായതും ആറര കോടി വർഷങ്ങളായുള്ള തിരശ്ചീന നിക്ഷേപങ്ങളും ചേർന്നതാണ് ഈ പ്രദേശം. ഐസ് ഡാമുകൾ ഓബ്, യെനിസെ നദികളുടെ ഗതിയെ മാറ്റിമറിക്കുകയും ഒരുപക്ഷേ അവയെ കാസ്പിയൻ കടലിലേക്കും അരാൽ കടലിലേക്കും നയിക്കുകയും ചെയ്തതാണ് ഈ സമതലത്തിലെ പല നിക്ഷേപങ്ങളും. ഇത് വളരെയധികം ചതുപ്പുകൾ നിറഞ്ഞ പ്രദേശമാണ്, മണ്ണ് കൂടുതലും തഴച്ചുവളരുന്ന ഹിസ്റ്റോസോളുകളും വൃക്ഷമില്ലാത്ത വടക്കൻ ഭാഗത്ത് ഹിസ്റ്റലുകളുമാണ്.
ലോകത്തിലെ ഏറ്റവും വലിയ കാണ്ടാമരം(Peat) നിറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണിത്, ഇവയ്ക്ക് ഉയർന്ന ചതുപ്പുകളുടെ (Raised bog)സ്വഭാവമാണ്. ഏകദേശം 51,600 ചതുരശ്ര മീറ്റർ (19,900 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഉയർന്ന ചതുപ്പാണ് വാസ്യുഗൻ സ്വാംപ് എന്ന് വിശ്വസിക്കപ്പെടുന്നു.
സമതലത്തിന്റെ തെക്ക് ഭാഗത്ത്, പെർമാഫ്രോസ്റ്റ് കൂടുതലായി ഇല്ലാത്ത, കസാഖ് സ്റ്റെപ്പിന്റെ തുടർച്ചയായ സമ്പന്നമായ പുൽമേടുകൾ ആയിരുന്നു, ഇവിടെ നേരത്തെയുണ്ടായിരുന്ന യഥാർത്ത സസ്യജാലം മുഴുവൻ 21-ആം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും നശിപ്പിക്കപ്പെട്ടിരുന്നു. സമതലങ്ങളിലെ വലിയ ഒരു ഭാഗം പ്രദേശവും ചതുപ്പുനിലങ്ങൾ ആയതിനാലും വസന്തകാലത്ത് വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാറുള്ളതിനാൽ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും കാർഷിക മേഖലയ്ക്ക് അനുയോജ്യമല്ല. പടിഞ്ഞാറൻ സൈബീരിയൻ സമതലത്തിലെ പ്രധാന നദികൾ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് സഞ്ചരിക്കുമ്പോൾ ഇർട്ടൈഷ് നദി, ഒബി നദി, നദിം, പർ, ടാസ് and യെനിസി നദി എന്നിവയാണ്.
ഇവിടെ ധാരാളം തടാകങ്ങളും ചതുപ്പുനിലങ്ങളും ഉണ്ട്. ഈ പ്രദേശത്ത് വലിയ പെട്രോളിയം , പ്രകൃതിവാതക ശേഖരം ഉണ്ടായിരുന്നു. റഷ്യയുടെ മിക്ക എണ്ണ, വാതക ഉൽപാദനവും 1970 കളിലും 80 കളിലും ഈ പ്രദേശത്ത് നിന്ന് വേർതിരിച്ചെടുത്തിരുന്നു[2]
അവലംബം
തിരുത്തുക- ↑ "Russia". Encyclopædia Britannica. Retrieved 2006-10-24.
- ↑ 2.0 2.1 "Western Siberian Plain". Columbia Encyclopedia. Archived from the original on 2008-05-28. Retrieved 2006-10-24.