കാണ്ടാമരം

ഫോസിലാകൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന സസ്യഭാഗം

മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന രൂപമാറ്റം സംഭവിച്ച മരത്തടികളും സസ്യഭാഗങ്ങളുമാണ് കാണ്ടാമരം അഥവാ പീറ്റ്. ചെളിയിൽ താണുകിടക്കുന്ന ഇവ സാധാരണയായി ചതുപ്പുപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കുട്ടനാടു ഭാഗങ്ങളിൽ പോലുള്ള കിണറു കുഴിക്കുകയോ താഴ്ന്ന പ്രദേശങ്ങളിൽ ചെളിയെടുക്കുകയൊ ചെയ്താൽ പലപ്പോഴും കറുത്തനിറത്തിലുള്ള ഇത്തരത്തിലുള്ള വലിയ തടികൾ ചെളിയിൽനിന്നും ലഭിക്കാറുണ്ട്. ഇത് ലഭിക്കുന്ന പലരും ഇത് കത്തിക്കുവാൻ ഉപയോഗിച്ചുവരുന്നു. ഇത് ഒരു തരം ഫോസിൽ ആകുന്നു.[1]

ഐതിഹ്യം

തിരുത്തുക

മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു കഥാസന്ദർഭമാണ് ഖാണ്ഡവദഹനം എന്നത്. ഖാണ്ഡവവനം ആണ് അന്ന് കത്തിയതെന്നാണൈതീഹ്യം. ജരിത എന്ന പക്ഷി ആ തീയിൽനിന്നും രക്ഷപെട്ടതായി മഹാഭാരതത്തിലുണ്ട് [അവലംബം ആവശ്യമാണ്]. ഖാണ്ഡവദഹന സർഗ്ഗത്തിൽ ആണിത് വർണ്ണിച്ചിരിക്കുന്നത് [അവലംബം ആവശ്യമാണ്]. അന്നു കത്തിയമർന്ന മരങ്ങളാണ് ചെളിയിൽ താണു കിടക്കുന്ന ഈ കറുത്ത തടികളുടെ അവശിഷ്ടം എന്നാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്]

പ്രസക്തി

തിരുത്തുക

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള ഫോസിലീകൃതമായ മരങ്ങളാണ് ഇവ. കൽക്കരി, ലിഗ്നൈറ്റ് എന്നീ ഇന്ധനങ്ങളും ഈ രീതിയിലാണ് ഉണ്ടാവുന്നത്.[2] തെക്കൻ കേരളത്തിലെ ചതുപ്പുനിലങ്ങളിലാണ് ഇത്തരം സസ്യാവശിഷ്ടങ്ങൾ കണ്ടുവരുന്നത്. ഹൊളോസീൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത് എന്ന് കണ്ടെത്തി.[3] കേരളത്തിലെ നിത്യഹരിതവനങ്ങളിലെ 23 സ്പിഷീസ് മരങ്ങളെ ഇങ്ങനെ കാണ്ടാമരങ്ങളായി കണ്ടെത്തിയിട്ടുണ്ട്. അഘാർക്കർ റിസർച്ച് ഇൻസ്ടിട്യൂട്ട് പൂനെ, സെന്റർ ഫോർ ഏർത്ത് സയൻസസ് സ്റ്റഡീസ് (CESS) എന്നീ സ്ഥാപനങ്ങൾ ഇത്തരം അവശിഷ്ടങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുകയും അവ വളരെ വിപുലമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഡിപ്പാർട്ടുമെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി, കൗൺസിൽ ഫോർ സയന്റിഫിക്ക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), കേരള സ്റ്റെറ്റ് സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റ് (KSCSTE) എന്നിവയാണ് ഈ ഗവേഷണത്തിനു വേണ്ട ഫണ്ട് നൽകുന്നത്. ഈ ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞന്മാർ ആ മരങ്ങൾ നിന്ന കാലത്തെ കാലാവസ്ഥ പഠിക്കുന്നു. അതിനെ ഇന്നത്തെ കാലാവസ്ഥയുമായി താരതമ്യം ചെയ്താൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട അനേകം ചോദ്യങ്ങൾക്കുത്തരം ലഭിക്കുമെന്നു കരുതുന്നു.[4][5][6]

"https://ml.wikipedia.org/w/index.php?title=കാണ്ടാമരം&oldid=3489924" എന്ന താളിൽനിന്ന് ശേഖരിച്ചത്