പനച്ചിയം

(പഞ്ചവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാൽവേസീ സസ്യകുടുംബത്തിലെ പടർന്നു കയറുന്ന ഒരു കുറ്റിച്ചെടിയാണ് പനച്ചിയം അഥവാ പനച്ചി, പനഞ്ചി. (ശാസ്ത്രീയനാമം: Hibiscus aculeatus). നാട്ടിൻപുറങ്ങളിൽ കാണുന്ന തരുതരുത്ത മുള്ളോടുകൂടിയ ചെമ്പരത്തി വർഗ്ഗത്തിലെ കാട്ടുചെടിയാണിത്.[2][3]

ഞാറൻപുളി
പഞ്ചവൻ, പഞ്ചോൻ, കാളപ്പൂവ്, പനിച്ചോത്തി, ഉപ്പനച്ചം, കാർത്തിക പൂ, പനിച്ചകം, പനിച്ചം, ഞാറൻ‌പുളി, പൻ‌ചകം, കാളിപ്പൂ, പഞ്ചവം, മലൈപുളിക്കായ തുടങ്ങിയ പ്രാദേശികമായ പേരുകളിലും അറിയപ്പെടുന്നു.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. aculeatus
Binomial name
Hibiscus aculeatus
Synonyms[1]
  • Hibiscus furcatus Roxb. ex DC.
  • Hibiscus hispidissimus Griff.
  • Hibiscus surattensis var. furcatus Roxb. ex Hochr.

പച്ചപ്പുളി, മത്തിപ്പുളി, നരണമ്പുളി, പനിച്ചകം, പനിച്ചം, ഉപ്പനച്ചകം, അനിച്ചം, കാളപ്പൂ, പനച്ചോൽ,[4] പഞ്ചവൻ, പനിച്ചോത്തി, കാർത്തിക പൂ, ഞാറൻ‌പുളി, കാളിപ്പൂ, പഞ്ചവം, മലൈപുളിക്കായ, വൈശ്യപ്പുള്ളി, എന്നൊക്കെ പ്രാദേശികമായി ഇത് അറിയപ്പെടുന്നു. സംസ്കൃതത്തിൽ കാലസ്കന്ദം, തിന്ദുകം, ശിതിസാരകം, സ്ഫൂർജ്ജകം എന്നീ പേരുകളിൽ അറിയപ്പെടുന്നു. [5] പ്രൊ. മാത്യു താമരക്കാടിന്റെ പുസ്തകത്തിൽ ഇതിനെ പനചി എന്നു വിളിച്ചിരിക്കുന്നു. Hibiscus aculeatus എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പനച്ചിയത്തിനെ Hill hemp bendy, Wild hibiscus, Comfortroot, Pineland Hibiscus, Pinelands Mallow, Rough Rosemallow, Sharp Rosemallow എന്നിങ്ങനെ ഇംഗ്ലീഷിൽ വിളിക്കപ്പെടുന്നു.[6] [7] മറ്റു പേരുകൾ: ഗുജറാത്തി: મજનૂ ફલ മജ്നു ഫൽ • ഹിന്ദി: वन गुढ़ल വൻ ഗുദാൽ • കന്നഡ: ಬೆಟ್ಟ ಬಂಡೆ ബെട്ട ബെന്ദെ • കൊങ്കണി: व्हडलो रानभेंडो വഡ്ലോ രാൻബേഡോ • മറാത്തി: रानभेंडी രാൻബേൻഡി • സംസ്കൃതം: शठम्बष्ठी ശഠംഭഷ്ഠി • തമിൾ: மலைப்புளிச்சை മലൈപുളിക്കായ് • തെലുഗു: అడవిగోగు അടവിഗോഗു, కొండగోగు കൊണ്ടഗോഗു

പ്രത്യേകതകൾ

തിരുത്തുക

മരത്തിലോ മതിലിലോ പടർന്നു് പിടിച്ചാണു് പൊതുവേ ഇവയെ കാണാറുള്ളതു്.തണ്ടിലും,ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും മുള്ളുകളുണ്ട്.പൂവിതളുകൾ കശക്കിയാൽ താളി പോലെ കൊഴുപ്പു വരും. പിച്ചള പാത്രങ്ങളുടെയും ഓട്ടുപാത്രങ്ങലുടേയും ക്ലാവ് ഉരച്ചു കളയാൻ വേണ്ടി പനച്ചിയത്തിന്റെ ഇല ഉപയോഗിക്കാറുണ്ടു്. ആടുകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ചെറിയ പുളിയുള്ള ഇതിന്റെ ഇല. ഇതിൽ Gossypin എന്ന anti cancerous ഘടകം ഉണ്ട്. മഞ്ഞനിറത്തിലുള്ള ഭംഗിയുള്ള പൂവുകളാണു് പനച്ചിയത്തിൽ ഉണ്ടാകാറു്. ഇവ അല്പായുസുള്ള പൂവുകളാണു്. സൂര്യപ്രകാശം ഏൽക്കുന്നതിനനുസരിച്ചു് പൂവിന്റെ ആയുസ്സും കുറയും. കേവലം ഒരു അർദ്ധ പകൽ മാത്രമാണു് പനച്ചിയത്തിന്റെ പൂവുകളുടെ ആയുസ്സു്. പാരമ്പര്യ വൈദ്യത്തിൽ ഇത് മഞ്ഞപ്പിത്തം, പ്രമേഹം, നീർ‌വീഴ്ച എന്ന രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്.[8]

കുട്ടികൾ ഇതിന്റെ ഇലയും പൂമൊട്ടും ഭക്ഷിക്കാറുണ്ട്. തളിരില ഉപ്പു കൂട്ടിയും ഭക്ഷിക്കാം. ഈ പൂവിന്റെ ഇരുണ്ട ചുവപ്പുനിറമുള്ള ഭാഗം വട്ടത്തിൽ മുറിച്ചെടുത്ത് പെൺകുട്ടികൾ പൊട്ടായി ഉപയോഗിക്കാറുണ്ട്.

ചിത്രശാല

തിരുത്തുക
  1. http://www.theplantlist.org/tpl/record/tro-19603609
  2. "Comfortroot (Hibiscus aculeatus) in the Hibiscus Database". garden.org. Retrieved 2019-11-18.{{cite web}}: CS1 maint: url-status (link)
  3. Weakly, Alan (2017). Flora of the Coastal Plain of Mississippi, Alabama, and the Florida Parishes of Louisiana. pp. 604, 605.
  4. https://indiabiodiversity.org/species/show/229927
  5. അഭിനവ മലയാള നിഘണ്ടു - സി. മാധവൻ പിള്ള വോള്യം 2 പേജ്: 116
  6. http://luirig.altervista.org/schedenam/fnam.php?taxon=Hibiscus+laevis
  7. http://hibiscus-malvaceae.blogspot.com/2007/12/hibiscus-aculeatus.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-25. Retrieved 2011-11-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പനച്ചിയം&oldid=3636136" എന്ന താളിൽനിന്ന് ശേഖരിച്ചത്