കണ്ണ് അല്ലെങ്കിൽ അതിന്റെ അനുബന്ധ ഘടനകളിൽ നടത്തുന്ന ശസ്ത്രക്രിയകൾ ആണ് നേത്ര ശസ്ത്രക്രിയ അല്ലെങ്കിൽ ഒക്യുലാർ സർജറി എന്ന് അറിയപ്പെടുന്നത്.[1] കണ്ണ് വളരെ ദുർബലമായ ഒരു അവയവമാണ്, അതിനാൽ കണ്ണിലെ ഏതൊരു ശസ്ത്രക്രിയയ്ക്ക് മുമ്പും, സമയത്തും, അതിനുശേഷവും അതീവ പരിചരണം ആവശ്യമാണ്. രോഗിക്ക് ഉചിതമായ ശസ്ത്രക്രിയാ രീതി തിരഞ്ഞെടുക്കുന്നതും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതും നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. നേത്ര ശസ്ത്രക്രിയയെക്കുറിച്ചുള്ള പരാമർശങ്ങൾ ബിസി 1800 മുതലുള്ള പല പുരാതന ഗ്രന്ഥങ്ങളിൽ കാണാം. ബിസി അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച തിമിര ശസ്ത്രക്രിയ[2] ഇന്നും ഏറ്റവും വ്യാപകമായി പ്രാക്ടീസ് ചെയ്യപ്പെടുന്ന ഒരു ശസ്ത്രക്രിയയായി രീതിയായി തുടരുന്നു. നേത്ര പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനായി വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Eye surgery
Eye surgery in the Middle Ages.
ICD-10-PCS08
ICD-9-CM08-16
MeSHD013508
OPS-301 code5-08...5-16
Ophthalmologic Surgeon
Occupation
Names
  • Physician
  • Surgeon
Occupation type
Specialty
Activity sectors
Medicine, Surgery
Description
Education required
Fields of
employment
Hospitals, Clinics

തയ്യാറാക്കലും മുൻകരുതലുകളും തിരുത്തുക

കണ്ണിൽ ഞരമ്പുകൾ വളരെയധികം ഉള്ളതിനാൽ, അനസ്തേഷ്യ അത്യാവശ്യമാണ്. ലോക്കൽ അനസ്തേഷ്യയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ലിഡോകൈൻ ടോപ്പിക്കൽ ജെൽ ഉപയോഗിച്ചുള്ള ടോപ്പിക്കൽ അനസ്തേഷ്യ പലപ്പോഴും പെട്ടെന്നുള്ള നടപടിക്രമങ്ങൾക്ക് ഉപയോഗിക്കുന്നു. ടോപ്പിക്കൽ അനസ്തേഷ്യയ്ക്ക് രോഗിയുടെ സഹകരണം ആവശ്യമുള്ളതിനാൽ, കുട്ടികൾ, ട്രൊമാറ്റിക് ഐ ഇൻജുറി, അല്ലെങ്കിൽ പ്രധാന ഓർബിറ്റോടോമികൾക്കും, സഹകരിക്കാത്തവരും ഭയപ്പെടുന്നവരുമായ രോഗികൾക്കും ജനറൽ അനസ്തേഷ്യ പലപ്പോഴും ഉപയോഗിക്കുന്നു. അനസ്തേഷ്യ നൽകുന്ന ഡോക്ടർ, അല്ലെങ്കിൽ കണ്ണിന്റെ അനസ്തേഷ്യയിൽ വൈദഗ്ധ്യമുള്ള ഒരു നഴ്സ് അനസ്തെറ്റിസ്റ്റ് അല്ലെങ്കിൽ അനസ്തെറ്റിസ്റ്റ് അസിസ്റ്റന്റ് എന്നിവർ രോഗിയുടെ ഹൃദയനില നിരീക്ഷിക്കുന്നു. ശസ്ത്രക്രിയയ്ക്കായി പ്രദേശം ഒരുക്കുന്നതിനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അണുവിമുക്തമായ മുൻകരുതലുകൾ എടുക്കുന്നു. ഈ മുൻകരുതലുകളിൽ പോവിഡോൺ-അയഡിൻ, ആന്റിസെപ്റ്റിക്സ്, അണുവിമുക്തമായ ഡ്രെപ്പുകൾ, ഗൗണുകൾ, കയ്യുറകൾ എന്നിവ ഉൾപ്പെടുന്നു.

ലേസർ ശസ്ത്രക്രിയ തിരുത്തുക

ലേസർ ഐ സർജറി, റിഫ്രാക്റ്റീവ് സർജറി എന്നീ പദങ്ങൾ പരസ്പരം മാറി ഉപയോഗിക്കാറുണ്ടെങ്കിലും, അങ്ങനെയല്ല. കാഴ്ച്ചക്കുറവല്ലാതെ പല നേത്ര അവസ്ഥകളെ ചികിത്സിക്കാനും ലേസർ‌ ഉപയോഗിച്ചേക്കാം (ഉദാ. റെറ്റിന ടിയർ‌ അടയ്‌ക്കുന്നതിന്). മയോപിയ (ഹ്രസ്വദൃഷ്ടി), ഹൈപ്പർമെട്രോപിയ (ദീർഘദൃഷ്ടി), അസ്റ്റിഗ്മാറ്റിസം (കണ്ണിന്റെ ഉപരിതലത്തിന്റെ അസമമായ വക്രത) എന്നിവ ശരിയാക്കാൻ ലേസർ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് ലേസർ ഐ സർജറി അല്ലെങ്കിൽ ലേസർ കോർണിയൽ സർജറി.

കണ്ണിന്റെ നിറം തവിട്ടുനിറത്തിൽ നിന്ന് നീലയിലേക്ക് മാറ്റാൻ കഴിയുന്ന നടപടിക്രമങ്ങളും സമീപകാല ലേസർ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു.[3][4]

തിമിര ശസ്ത്രക്രിയ തിരുത്തുക

 
ഒരു നേവി മെഡിക്കൽ സെന്ററിൽ ഓപ്പറേറ്റിങ് മൈക്രോസ്കോപ്പിന് കീഴിൽ ഫാക്കോമൽസിഫിക്കേഷൻ പ്രോബ് (വലതു കൈയിൽ), "ചോപ്പർ" (ഇടത് കൈയിൽ) എന്നിവ ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ,

റെറ്റിനയിൽ പ്രകാശം പതിക്കുന്നത് തടയുന്ന കണ്ണിലെ ലെൻസിന്റെ അതാര്യതയാണ് തിമിരം. കാഴ്ച വൈകല്യം ഉണ്ടായാൽ തിമിരം ബാധിച്ച ലെൻസ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്ത് പ്ലാസ്റ്റിക് ഇൻട്രാഒക്യുലർ ലെൻസ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. തിമിര ശസ്ത്രക്രിയ ഏറ്റവും സാധാരണമായ നേത്ര ശസ്ത്രക്രിയയാണ്. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമം ശുപാർശ ചെയ്യുന്നു.[5]

ഗ്ലോക്കോമ ശസ്ത്രക്രിയ തിരുത്തുക

ഗ്ലോക്കോമ മൂലം ഓപ്റ്റിൿ നാഡി പ്രശ്നം കാഴ്ച നഷ്ടം എന്നിവയുണ്ടാകും. ഉയർന്ന നേത്ര മർദ്ദമാണ് ഗ്ലോക്കോമയുടെ മറ്റൊരു ലക്ഷണം. പലതരം ഗ്ലോക്കോമ ശസ്ത്രക്രിയകൾ നിലവിലുണ്ട്, അവ കണ്ണിൽ നിന്ന് അക്വസ് ഒഴുക്ക് വർദ്ധിപ്പിച്ച് കണ്ണിന്റെ മർദ്ദം കുറയ്ക്കുന്നു.

കനാലോപ്ലാസ്റ്റി തിരുത്തുക

കണ്ണിലെ സ്വാഭാവിക ഡ്രെയിനേജ് സംവിധാനത്തിലൂടെ അക്വസ് ഡ്രെയിനേജ് വർദ്ധിപ്പിക്കുന്ന നോൺ‌പെനി‌ട്രേറ്റിംഗ് പ്രക്രിയയാണ് കനാലോപ്ലാസ്റ്റി. ലളിതവും മിനിമലി ഇൻവേസിളും ആയ ഈ പ്രക്രിയയിൽ കനോലോപ്ലാസ്റ്റി മൈക്രോകീറ്റർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒരു കനോലോപ്ലാസ്റ്റി നടത്താൻ, നേത്രരോഗവിദഗ്ദ്ധൻ കണ്ണിലെ ഒരു കനാലിലേക്ക് പ്രവേശനം നേടുന്നതിന് ഒരു ചെറിയ മുറിവുണ്ടാക്കുന്നു. വിസ്കോഇലാസ്റ്റിക് എന്ന അണുവിമുക്തവും ജെൽ പോലുള്ളതുമായ വസ്തുക്കൾ കുത്തിവച്ച് പ്രധാന ഡ്രെയിനേജ് ചാനലിനെയും അതിന്റെ ചെറിയ കളക്ടർ ചാനലുകളെയും വലുതാക്കിയ ശേഷം ഒരു മൈക്രോകീറ്റർ ഐറിസിന് ചുറ്റുമുള്ള കനാലിന് ചുറ്റും കറക്കുന്നു. തുടർന്ന് കത്തീറ്റർ നീക്കംചെയ്യുകയും കനാലിനുള്ളിൽ ഒരു തുന്നൽ സ്ഥാപിക്കുകയും ചെയ്യുന്നു. കനാൽ തുറക്കുന്നതിലൂടെ അക്വസിന്റെ ഒഴുക്ക് കൂടുക്യും കണ്ണിനുള്ളിലെ മർദ്ദം കുറയുകയും ചെയ്യും.[6] [7][8] [9]

റിഫ്രാക്റ്റീവ് ശസ്ത്രക്രിയ തിരുത്തുക

കണ്ണിലെ റിഫ്രാക്ഷൻ പിശകുകൾ തിരുത്താനും തിരുത്തൽ ലെൻസുകളുടെ ആവശ്യകത കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിനും സഹായിക്കുന്ന നടപടിക്രമമാണ് റിഫ്രാക്റ്റീവ് ശസ്ത്രക്രിയ.

  • ഒപ്റ്റിക്കൽ പവർ മാറ്റുന്നതിനായി കോർണിയ ഉപരിതലത്തെ പുനർനിർമ്മിക്കുന്നതിനുള്ള ഒരു രീതിയാണ് കെരാറ്റോമില്ലൂസിസ്.
  • ഓട്ടോമേറ്റഡ് ലാമെല്ലാർ കെരാട്ടോപ്ലാസ്റ്റി
  • ലേസർ അസിസ്റ്റഡ് ഇൻ സിറ്റു കെരാറ്റോമില്യൂസിസ് (ലാസിക്)[10]
  • ലേസർ അസ്സിസ്റ്റഡ് സബ്-എപിതീലിയൽ കെരറ്റോമിലൂസിസ് (ലാസെക്), അല്ലെങ്കിൽ എപ്പി-ലാസിക്
  • ഫോട്ടോറെഫ്രാക്റ്റീവ് കെരാറ്റെക്ടമി[11]
  • ലേസർ തെർമൽ കെരാട്ടോപ്ലാസ്റ്റി
  • കണ്ടക്റ്റീവ് കെരാട്ടോപ്ലാസ്റ്റിയിൽ കോർണിയൽ കൊളാജൻ ചുരുക്കുന്നതിന് റേഡിയോ-ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിക്കുന്നു. മിതമായ ദീർഘദൃഷ്ടി ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.
  • ലിംബൽ റിലാക്സിംഗ് ഇൻസിഷൻസ് ചെറിയ ആസ്റ്റിഗ്മാറ്റിസത്തെ ശരിയാക്കുന്നു
  • അസ്റ്റിഗ്മാറ്റിക് കെരാട്ടോടോമി, ആർക്യുയേറ്റ് കെരാട്ടോടോമി അല്ലെങ്കിൽ ട്രാൻസ്വേഴ്സ് കെരാട്ടോടോമി
  • റേഡിയൽ കെരറ്റോട്ടമി
  • ഹെക്സഗണൽ കെരറ്റോട്ടമി
  • കോർണിയൽ എപിത്തീലിയം നീക്കംചെയ്യുകയും പകരം ഒരു ലത്തീ-കട്ട് കോർണിയൽ ബട്ടൺ ഉപയോഗിച്ച് മാറ്റുകയും ചെയ്യുന്ന എപ്പികെരറ്റോഫേകിയ.[12]
  • ഇൻട്രാ കോർണിയൽ റിങ്സ് അല്ലെങ്കിൽ കോർണിയൽ റിംഗ് സെഗ്മെന്റുകൾ
  • ഇംപ്ലാന്റ് ചെയ്യാവുന്ന കോൺടാക്റ്റ് ലെൻസുകൾ
  • പ്രെസ്ബിയോപിയ റിവേർസൽ
  • ആന്റീരിയർ സിലിയറി സ്ക്ലീറോട്ടമി
  • ഡീജനറേറ്റീവ് മയോപിയ ലഘൂകരിക്കുന്നതിനുള്ള സ്ക്ലെറൽ റീഇന്ഫോഴ്സ്മെന്റ് ശസ്ത്രക്രിയ

കോർണിയ ശസ്ത്രക്രിയ തിരുത്തുക

കോർണിയൽ ശസ്ത്രക്രിയയിൽ എല്ലാ റിഫ്രാക്റ്റീവ് ശസ്ത്രക്രിയകളും, കൂടാതെ താഴെപ്പറയുന്നവയും ഉൾപ്പെടുന്നു:

  • കോർണിയ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ ഒരു അതാര്യ / രോഗബാധിത കോർണിയ നീക്കംചെയ്ത് പകരം ദാതാക്കളിൽ നിന്നുള്ള കോർണിയ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നു.[12]
  • പെനിട്രേറ്റിങ് കെരാട്ടോപ്ലാസ്റ്റി
  • കെരാറ്റോപ്രോസ്റ്റെസിസ്
  • ഫോട്ടോ തെറാപ്പിറ്റിക് കെരാറ്റെക്ടമി[13]
  • ടെറിജിയം എക്സിഷൻ
  • കോർണിയൽ ടാറ്റൂയിങ്
  • ഓസ്റ്റിയോ-ഒഡോന്റോ-കെരാറ്റോപ്രോസ്റ്റെസിസ് ശസ്ത്രക്രിയയിൽ ഒരു പല്ലും അതിന് ചുറ്റുമുള്ള താടിയെല്ലും ഉപയോഗിച്ച് ഒരു കൃത്രിമ കോർണിയയ്ക്കുള്ള പിന്തുണ സൃഷ്ടിക്കപ്പെടുന്നു.[14] കഠിനമായി കോർണിയ കേടുപാടുകൾ (സാധാരണയായി പൊള്ളലേറ്റതിൽ നിന്ന്) സംഭവിച്ച രോഗികൾക്ക് ഉപയോഗിക്കുന്ന ഒരു പരീക്ഷണാത്മക പ്രക്രിയയാണിത്.[15]
  • ഐറിസ് ഇംപ്ലാന്റിലൂടെ കണ്ണ് നിറം മാറ്റുന്നതിനുള്ള ശസ്ത്രക്രിയ, ബ്രൈറ്റോക്യുലർ എന്നറിയപ്പെടുന്നു, അല്ലെങ്കിൽ സ്ട്രോമ പ്രൊസീജ്യർ എന്നറിയപ്പെടുന്ന കണ്ണ് പിഗ്മെന്റിന്റെ മുകളിലെ പാളി നീക്കംചെയ്യുന്ന ശസ്ത്രക്രിയ[16]

വിട്രിയോറെറ്റിനൽ ശസ്ത്രക്രിയ തിരുത്തുക

 
വിട്രെക്ടമി

വിട്രിയോറെറ്റിനൽ ശസ്ത്രക്രിയയിൽ ഇവ ഉൾപ്പെടുന്നു:

  • വിട്രെക്ടമി[17]
    • വിട്രിയസ് ടിഷ്യുവിന്റെ മുൻഭാഗം നീക്കം ചെയ്യുന്നതാണ് ആന്റീരിയർ വിട്രെക്ടമി. തിമിരത്തിലോ കോർണിയ ശസ്ത്രക്രിയയിലോ ഉണ്ടാകുന്ന വിട്രിയസ് നഷ്ടം തടയുന്നതിനോ ചികിത്സിക്കുന്നതിനോ, അല്ലെങ്കിൽ അഫേകിയ പ്യൂപ്പിളറി ബ്ലോക്ക് ഗ്ലോക്കോമ പോലുള്ള അവസ്ഥകളിലെ സ്ഥാനം തെറ്റിയ വിട്രിയസ് നീക്കം ചെയ്യുന്നതിനോ ഇത് ഉപയോഗിക്കുന്നു.
    • ഒരു പാർസ് പ്ലാന മുറിവിലൂടെ വിട്രിയസ് ഒപ്പാസിറ്റികളും മെംബ്രേനുകളും നീക്കം ചെയ്യുന്നതിനുള്ള ഒരു പ്രക്രിയയാണ് പാർസ് പ്ലാന വിട്രെക്ടമി അല്ലെങ്കിൽ ട്രാൻസ് പാർസ് പ്ലാന വിട്രെക്ടമി. ജയന്റ് റെറ്റിനൽ ടിയർസ്, ട്രാക്ഷണൽ റെറ്റിന ഡിറ്റാച്ച്മെന്റുകൾ, പൊസ്റ്റീരിയർ വിട്രിയസ് ഡിറ്റാച്ച്‌മെന്റുകൾ എന്നിവയ്ക്കുള്ള മറ്റ് ഇൻട്രാഒക്യുലർ നടപടിക്രമങ്ങളുമായി ഇത് പതിവായി സംയോജിപ്പിക്കപ്പെടുന്നു.
  • പ്രമേഹ റെറ്റിനോപ്പതിയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു തരം ഫോട്ടോകോയാഗുലേഷൻ തെറാപ്പിയാണ് പാൻ റെറ്റിനൽ ഫോട്ടോകോയാഗുലേഷൻ.[18]
  • റെറ്റിന ഡിറ്റാച്ച്മെന്റ് റിപ്പയർ
    • വളരെ ചൂടുള്ളതും കൂർത്തതുമായ ഉപകരണം ഉപയോഗിച്ച് റെറ്റിനയെ കോട്ടറൈസേഷൻ ചെയ്യുന്ന കാലഹരണപ്പെട്ട ഒരു പ്രക്രിയയാണ് ഇഗ്നിപങ്‌ചർ.[19]
    • റെറ്റിന ഡിറ്റാച്ച്മെന്റ് ശരിയാക്കാനായി, സംരക്ഷിത സ്ക്ലേറ അല്ലെങ്കിൽ സിലിക്കൺ റബ്ബറിന്റെ ഒരു ഭാഗം ഉപരിതലത്തിലേക്ക് തുന്നിച്ചേർത്തുകൊണ്ട് സ്ക്ലീറ അകത്തേക്ക് ഇൻഡന്റ് ചെയ്യാനോ "ബക്കിൾ" ചെയ്യാനോ ഒരു സ്ക്ലീറൽ ബക്കിൾ ഉപയോഗിക്കുന്നു.[20]
    • റെറ്റിന ടിയർ അടക്കുന്നതിന് ലേസർ ഉപയോഗിക്കുന്ന നടപടിക്രമങ്ങളാണ് ലേസർ ഫോട്ടോകോഗ്യൂലേഷൻ അഥവാ ഫോട്ടോകോയാഗുലേഷൻ തെറാപ്പി.
    • ന്യൂമാറ്റിക് റെറ്റിനോപെക്സി
    • ഒരു കൊറിയോറെറ്റിനൽ സ്കാർ ഉണ്ടാക്കുന്നതിനും റെറ്റിന അല്ലെങ്കിൽ കോറോയ്ഡൽ ടിഷ്യു നശിപ്പിക്കുന്നതിനും കടുത്ത തണുപ്പ് ഉപയോഗിക്കുന്ന ഒരു പ്രക്രിയയാണ് റെറ്റിനൽ ക്രയോപെക്സി അഥവാ റെറ്റിനൽ ക്രയോതെറാപ്പി.[21]
  • മാക്കുലാർ ഹോൾ റിപ്പയർ
  • പാർഷ്യൽ ലാമെല്ലാർ സ്ക്ലെറോവെക്ടമി[22]
  • പാർഷ്യൽ ലാമെല്ലാർ സ്ക്ലെറോസൈക്ലോകൊറോയ്ഡെക്ടമി
  • പാർഷ്യൽ ലാമെല്ലാർ സ്ക്ലെറോകോറൈഡെക്ടമി
  • റെറ്റിന ഡിറ്റാച്ച്മെന്റ് അല്ലെങ്കിൽ കണ്ണിനുള്ളിൽ കടന്ന വിദേശ വസ്തു നീക്കംചെയ്യുന്നതിന് സ്ക്ലെറയിലൂടെ വിട്രിയസിലേക്ക് നിർമ്മിക്കുന്ന ഒരു ഓപ്പണിംഗാണ് പോസ്റ്റീരിയർ സ്ക്ലെറോടോമി [1] Archived 2006-06-14 at the Wayback Machine. .
  • റേഡിയൽ ഒപ്റ്റിക് ന്യൂറോടോമി
  • മാക്യുലർ ട്രാൻസ്ലോക്കേഷൻ ശസ്ത്രക്രിയ
    • 360° റെറ്റിനോടോമിയിലൂടെ
    • സ്ക്ലെറൽ ഇംബ്രിക്കേഷൻ ടെക്നിക് വഴി

നേത്ര പേശി ശസ്ത്രക്രിയ തിരുത്തുക

 
ഇൻഫീരിയർ റെക്ടസ് പേശി വേർതിരിക്കുന്നു
 
വിക്രിൽ സ്യൂച്ചർ സ്ഥാപിച്ചതിന് ശേഷം മീഡിയൽ റെക്ടസ് പേശി ഡിസിൻസേർട്ട് ചെയ്യുന്നു

ഓരോ വർഷവും ഏകദേശം 1.2 ദശലക്ഷം നടപടിക്രമങ്ങൾ ഉള്ള, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും സാധാരണമായ മൂന്നാമത്തെ നേത്ര ശസ്ത്രക്രിയയാണ് എക്സ്ട്രാഒക്യുലർ പേശി ശസ്ത്രക്രിയ. [2] Archived 2016-08-18 at the Wayback Machine.

  • നേത്ര പേശികളുടെ ശസ്ത്രക്രിയ സാധാരണയായി കോങ്കണ്ണ് ശരിയാക്കുന്നു:[23] [3] :
    • അയവുവരുത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന നടപടിക്രമങ്ങൾ
      • റിസെഷൻ, ഒരു പേശി കണ്ണിൽ ചേരുന്ന ഇടത്തു നിന്ന് പിന്നിലേക്ക് നീക്കുന്നത് ഉൾക്കൊള്ളുന്നു.
      • മൈക്ടമി
      • മയോടോമി
      • ടെനെക്ടമി
      • ടെനോടോമി
    • മുറുക്കം കൂട്ടുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന നടപടിക്രമങ്ങൾ
      • റിസെക്ഷൻ
      • ടക്കിംഗ്
      • കണ്ണിന്റെ പേശി അതിന്റെ യഥാർത്ഥ അറ്റാച്ചുമെന്റ് സ്ഥലത്ത് നിന്ന് കൂടുതൽ മുന്നോട്ടുള്ള സ്ഥാനത്തേക്ക് നീക്കുന്നതാണ് അഡ്വാൻസ്മെന്റ്.
    • സ്ഥാനമാറ്റം അല്ലെങ്കിൽ സ്ഥാനം മാറ്റൽ നടപടിക്രമങ്ങൾ
    • മെച്ചപ്പെട്ട ഒക്കുലർ വിന്യാസം ലഭിക്കുന്നതിന്, ആദ്യത്തെ ശസ്ത്രക്രിയക്ക് ശേഷംകുറച്ച് ദിവസത്തിനുള്ളിൽ, ചെറുതാക്കാനോ നീളം കൂട്ടാനോ കഴിയുന്ന ഒരു തുന്നൽ വഴി ഒരു എക്സ്ട്രാക്യുലർ പേശിയെ വീണ്ടും ബന്ധിപ്പിക്കുന്നതിനുള്ള ഒരു രീതിയാണ് അഡ്ജസ്റ്റബിൾ സ്യൂച്ചർ സർജറി. [4]

ഒക്കുലോപ്ലാസ്റ്റിക് സർജറി തിരുത്തുക

കണ്ണിന്റെയും അനുബന്ധ ഘടനകളുടെയും പുനർനിർമ്മാണം കൈകാര്യം ചെയ്യുന്ന ഒഫ്താൽമോളജി ഉപവിഭാഗമാണ് ഒക്കുലോപ്ലാസ്റ്റിക് സർജറി അഥവാ ഒക്കുലോപ്ലാസ്റ്റിക്സ്. ഡ്രൂപ്പി ഐലിഡിന്റെ റിപ്പയർ (ബ്ലെഫറോപ്ലാസ്റ്റി) [5], ടിയർ ഡക്റ്റ് തടസ്സങ്ങളുടെ റിപ്പയർ, ഓർബിറ്റൽ ഫ്രാക്ചർ റിപ്പയർ, കണ്ണുകൾക്ക് ചുറ്റുമുള്ള മുഴകൾ നീക്കംചെയ്യൽ, ലേസർ സ്കിൻ റീസർഫസിങ്, ഐ ലിഫ്റ്റ്, ബ്രോ ലിഫ്റ്റ്, ഫേസ് ലിഫ്റ്റ് എന്നിവയുൾപ്പെടെയുള്ള മുഖത്തെ ഫേഷ്യൽ റിജുവനേഷൻ പ്രക്രിയകൾ. സാധാരണ നടപടിക്രമങ്ങൾ ഇവയാണ്:

കണ്പോളകളുടെ ശസ്ത്രക്രിയ തിരുത്തുക

  • അമിതമായ ചർമ്മമോ സബ്ക്യൂട്ടേനസ് കൊഴുപ്പോ നീക്കം ചെയ്യുന്നതിനുള്ള കണ്പോളകളുടെ പ്ലാസ്റ്റിക് സർജറിയാണ് ബ്ലെഫറോപ്ലാസ്റ്റി (ഐലിഫ്റ്റ്).[24] ഡബിൾ ഐലിഡ് സർജറി എന്നും അറിയപ്പെടുന്ന ഈസ്റ്റ് ഏഷ്യൻ ബ്ലെഫറോപ്ലാസ്റ്റി, ഒറ്റ ക്രീസ് (മോണോലിഡ്) ഉള്ള രോഗികൾക്കായി ഇരട്ട ഐലിഡ് ക്രീസ് സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കുന്നു.
  • ഡ്രൂപ്പി ഐഡിഡ് ഉള്ളവർക്കുള്ള റ്റോസിസ് റിപ്പയർ
    • എക്ട്രോപിയോൺ റിപ്പയർ [6]
  • എൻട്രോപിയോൺ റിപ്പയർ
  • കാന്തൽ റിസെക്ഷൻ
    • മുകളിലും താഴെയുമുള്ള കണ്പോളകളുടെ ജംഗ്ഷനിലെ ടിഷ്യു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് കാന്തെക്ടമി. [25]
    • കാന്തസിന്റെ സർജിക്കൽ ഡിവിഷനാണ് കാന്തോളിസിസ്.
    • കാന്തോപെക്സി
    • കാന്തസിലെ പ്ലാസ്റ്റിക് സർജറിയാണ് കാന്തോപ്ലാസ്റ്റി.
    • പാൽപെബ്രൽ ഫിഷർ ചെറുതാക്കുന്നതിന് പുറം കാന്തസിന്റെ സ്യൂട്ടറിംഗ് ഉൾപ്പെടുന്ന ശസ്ത്രക്രിയയാണ് കാന്തോറാഫി.
    • കാന്തസിന്റെ, സാധാരണയായി ബാഹ്യ കാന്തസിന്റെ ശസ്ത്രക്രിയാ വിഭജനമാണ് കാന്തോട്ടമി.
      • ബാഹ്യ കാന്തസിന്റെ ശസ്ത്രക്രിയാ വിഭജനമാണ് ലാറ്ററൽ കാന്തോട്ടമി.
  • എപികാന്തോപ്ലാസ്റ്റി
  • കണ്ണുകൾതുറന്നിരിക്കുന്നത് (അതായത് പാൽപെബ്രൽ ഫിഷർ) കുറയ്ക്കുന്നതിന് കണ്പോളകൾ ഭാഗികമായി ഒരുമിച്ച് ചേർത്ത് തുന്നുന്ന ഒരു പ്രക്രിയയാണ് ടാർസോറഫി.

ഓർബിറ്റൽ ശസ്ത്രക്രിയ തിരുത്തുക

  • ഓർബിറ്റൽ പുനർനിർമ്മാണം അല്ലെങ്കിൽ ഒക്കുലാർ പ്രോസ്തെറ്റിക്സ് (കൃത്രിമ കണ്ണ്)
  • കണ്ണിന്റെ പേശികൾ വീർക്കുന്ന ലക്ഷണം കാണപ്പെടുന്ന ഗ്രേവ്സ് രോഗ (പലപ്പോഴും ഓവർആക്റ്റീവ് തൈറോയ്ഡ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു) ചികിത്സയിൽ ഓർബിറ്റൽ ഡീകംപ്രഷൻ ഉപയോഗിക്കുന്നു. കണ്ണിന്റെ സോക്കറ്റ് അസ്ഥി നിർമ്മിതമായതിനാൽ, വീക്കത്തിന്റെ ഫലമായി, കണ്ണ് പുറത്തേക്ക് തള്ളിവരും. ചില രോഗികളിൽ ഇത് വളരെ വ്യക്തമാണ്. ഒന്നോ അതിലധികമോ സൈനസുകൾ തുറക്കുന്നതിനായി കണ്ണ് സോക്കറ്റിൽ നിന്ന് കുറച്ച് അസ്ഥികൾ നീക്കം ചെയ്യുന്നതിലൂടെ വീർത്ത ടിഷ്യുവിനെ ഉൾക്കൊള്ളാൻ കഴിയുന്ന ഇടം ഉണ്ടാകുകയും കണ്ണ് സാധാരണ നിലയിലേക്ക് മാറാൻ അനുവദിക്കുകയും ചെയ്യുന്നു.

മറ്റ് ഒക്കുലോപ്ലാസ്റ്റിക് ശസ്ത്രക്രിയകൾ തിരുത്തുക

  • ബോട്ടോക്സ് കുത്തിവയ്പ്പുകൾ
  • അൾട്രാപീൽ മൈക്രോഡെർമബ്രാസിയൻ
  • എൻ‌ഡോസ്കോപ്പിക് ഫോർഹെഡ് (നെറ്റി) ബ്രോ (പുരികം) ലിഫ്റ്റ്
  • ഫെയ്സ് ലിഫ്റ്റ് (റൈറ്റിഡെക്ടമി)
  • മുഖത്തിന്റെയും കഴുത്തിന്റെയും ലിപോസക്ഷൻ
  • ബ്രോപ്ലാസ്റ്റി[26]

ലാക്രിമൽ അപ്പാരറ്റസ് ഉൾപ്പെടുന്ന ശസ്ത്രക്രിയ തിരുത്തുക

  • നാസോലാക്രിമൽ ഡക്റ്റ് പ്രവർത്തിക്കാതെ ലാക്രിമൽ സാക്കിൽ നിന്ന് മൂക്കിലേക്ക് കണ്ണുനീർ ഒഴുകുന്നത് തടസ്സപ്പെടുന്നത് പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് ഡാക്രിയോസിസ്റ്റോറൈനോസ്റ്റമി അല്ലെങ്കിൽ ഡാക്രിയോസിസ്റ്റോറൈനോടമി.[25][27]
  • ജന്മനാ ടിയർ ഡക്റ്റ് അടഞ്ഞ അവസ്ഥയിൽ സെഗ്‌മെൻറ് എക്‌സൈസ് ചെയ്യുകയും ഓപ്പൺ എൻഡ് ലാക്രിമൽ സാക്കിൽ ചേർക്കുകയും ചെയ്യുന്ന ഒരു ശസ്ത്രക്രിയാ തിരുത്തലാണ് കനാലികുലോഡാക്രിയോസിസ്റ്റോസ്റ്റമി.[28]
  • എപ്പിഫോറ ഉള്ളവരിൽ ലാക്രിമൽ പങ്ക്ടവും കനാലികുലസും മുറിക്കുന്ന ശസ്ത്രക്രിയയാണ് കനാലികുലോടമി
  • ലാക്രിമൽ ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ഡാക്രിയോഡെനെക്ടമി.
  • ലാക്രിമൽ സാക്കിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ഡാക്രിയോസിസ്റ്റെക്ടമി.
  • ഡാക്രിയോസിസ്റ്റോസ്റ്റമി, ഡ്രെയിനേജ് പ്രോത്സാഹിപ്പിക്കുന്നതിന് ലാക്രിമൽ സാക്കിൽ ഒരു മുറിവുണ്ടാക്കി ആണ്.
  • ഒരു ദച്ര്യൊച്യ്സ്തൊതൊമ്യ് ചാലുകൾ അടിയുന്ന ഒരു മുറിവുണ്ടാക്കുന്ന പ്രക്രിയ ആണ്.

കണ്ണ് നീക്കംചെയ്യൽ തിരുത്തുക

  • കണ്ണിന്റെ പേശികളും ഓർബിറ്റൽ കണ്ടന്റുകളും അവശേഷിപ്പിച്ച് കണ്ണ് നീക്കം ചെയ്യുന്നതാണ് എന്യൂക്ലിയേഷൻ.[29]
  • സ്ക്ലീറൽ ഷെൽ നിലനിർത്തി കണ്ണിന്റെ ഉള്ളിലുള്ളവ നീക്കംചെയ്യുന്നതാണ് എവിസറേഷൻ. കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട കണ്ണിന്റെ വേദന കുറയ്ക്കുന്നതിനാണ് സാധാരണയായി ഇത് ചെയ്യുന്നത്[30]
  • കണ്ണ്, എക്സ്ട്രാക്യുലർ പേശികൾ, കൊഴുപ്പ്, കണക്റ്റീവ് ടിഷ്യുകൾ എന്നിവയുൾപ്പെടെ മുഴുവൻ ഓർബിറ്റൽ ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നതാണ് എക്സെന്ററേഷൻ. സാധാരണയായി മാരകമായ ഓർബിറ്റൽ ട്യൂമറുകൾ ബാധിച്ചാലാണ് ഇത് ചെയ്യുന്നത്.[31]

അവലംബം തിരുത്തുക

  1. "Ophthalmologic Surgery – procedure, recovery, blood, pain, complications, time, infection, medication". www.surgeryencyclopedia.com.
  2. "The History of Ophthalmology".
  3. "Laser procedure can turn brown eyes blue", Peter Shadbolt. CNN. March 6, 2015. Retrieved 5 feb 2017
  4. "New technique changing eyes from brown to blue sparks debate", Chencheng Zhao. Medill Reports Chicago, Northwestern University. March 8, 2016. Retrieved 5 feb 2017
  5. Uhr Barry W (2003). "History of ophthalmology at Baylor University Medical Center". Hi Proc (Bayl Univ Med Cent). 16 (4): 435–438. doi:10.1080/08998280.2003.11927941. PMC 1214563. PMID 16278761.
  6. https://mediamillinc.com/vjo.php?display=video&id=013
  7. http://www.jcrsjournal.org/article/S0886-3350(08)00004-7/abstract,
  8. http://www.jcrsjournal.org/article/S0886-3350(07)00697-9/abstract
  9. Lewis, Richard A.; Wolff, Kurt von; Tetz, Manfred; Koerber, Norbert; Kearney, John R.; Shingleton, Bradford J.; Samuelson, Thomas W. (1 May 2009). "Canaloplasty: Circumferential viscodilation and tensioning of Schlemm canal using a flexible microcatheter for the treatment of open-angle glaucoma in adults". Journal of Cataract & Refractive Surgery. 35 (5): 814–824. doi:10.1016/j.jcrs.2009.01.010. PMID 19393879.
  10. "Laser In-Situ Keratomileusis (LASIK) – procedure, recovery, pain, complications, time, infection, medication, prep". www.surgeryencyclopedia.com.
  11. "Photorefractive Keratectomy – procedure, recovery, pain, complications, time, infection, cells, risk". www.surgeryencyclopedia.com.
  12. 12.0 12.1 "Corneal Transplantation – procedure, recovery, blood, removal, complications, adults, time, infection". www.surgeryencyclopedia.com.
  13. "Indiana University Department of Ophthalmology – Phototherapeutic Keratectomy (PTK)". iupui.edu. Archived from the original on 2008-02-07. Retrieved 2005-12-15.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-04. Retrieved 2021-03-27.
  15. "Archived copy" (PDF). Archived from the original (PDF) on 2009-07-11. Retrieved 2008-04-28.{{cite web}}: CS1 maint: archived copy as title (link)
  16. "Surgery – Eye Color Changer". eyecolorchanger.org. Archived from the original on 2018-08-31. Retrieved 2021-03-27.
  17. "vitrectomysurgery". iupui.edu. Archived from the original on 2008-02-07. Retrieved 2005-12-15.
  18. "Photocoagulation Therapy – procedure, test, blood, removal, complications, adults, time, medication". www.surgeryencyclopedia.com.
  19. Wolfensberger TJ (Dec 2003). "Jules Gonin. Pioneer of retinal detachment surgery". Indian J Ophthalmol. 51 (4): 303–8. PMID 14750617.
  20. "Scleral Buckling – procedure, recovery, removal, pain, complications, time, infection, medication". www.surgeryencyclopedia.com.
  21. "Retinal Cryopexy – procedure, recovery, test, blood, pain, complications, adults, time". www.surgeryencyclopedia.com.
  22. Shields JA, Shields CL (Nov 1988). "Surgical approach to lamellar sclerouvectomy for posterior uveal melanomas: the 1986 Schoenberg lecture". Ophthalmic Surg. 19 (11): 774–80. PMID 3222038.
  23. "Eye Muscle Surgery – procedure, recovery, blood, pain, complications, adults, time, infection". www.surgeryencyclopedia.com.
  24. "Blepharoplasty – procedure, blood, removal, pain, complications, time, infection, risk". www.surgeryencyclopedia.com.
  25. 25.0 25.1 Cline D; Hofstetter HW; Griffin JR. Dictionary of Visual Science. 4th ed. Butterworth-Heinemann, Boston 1997. ISBN 0-7506-9895-0
  26. "Browplasty: Background, Problem, Epidemiology". 20 June 2017. {{cite journal}}: Cite journal requires |journal= (help)
  27. Indiana University Department of Ophthalmology. "Lacrimal Drainage Surgery (DCR: Dacryocystorhinostomy)." Archived 2006-03-09 at the Wayback Machine. Retrieved August 18, 2006
  28. Cherkunov BF, Lapshina AV (1976). "Canaliculodacryocystostomy in obstruction of medial end of the lacrimal duct". Oftalmol Zh. 31 (7): 544–8. PMID 1012635.
  29. "Enucleation, Eye – procedure, recovery, removal, pain, complications, time, infection, operation". www.surgeryencyclopedia.com.
  30. Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
  31. "Exenteration – procedure, recovery, blood, tube, removal, pain, complications, infection". www.surgeryencyclopedia.com.
"https://ml.wikipedia.org/w/index.php?title=നേത്ര_ശസ്ത്രക്രിയ&oldid=3823088" എന്ന താളിൽനിന്ന് ശേഖരിച്ചത്