ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് പ്രത്യേക ഉപകരണം വഴി വലിച്ചെടുത്തുകളയുന്ന ആരോഗ്യ- സൗന്ദര്യ സംരക്ഷണ രീതിയാണ് ലിപ്പോസക്ഷൻ. [1] വാക്വം പ്രഷർ, അൾട്രാസൗണ്ട് തുടങ്ങിയവ ഉപയോഗിച്ചും ലിപ്പോസക്ഷൻ ചെയ്യാം. ചർമത്തിലൂടെ രണ്ടു മുതൽ ആറു മില്ലീമീറ്റർവരെ വ്യാസമുള്ള സൂചി കടത്തി അതിലൂടെയാണ് കൊഴുപ്പ് വലിച്ചെടുക്കുന്നത്. ചെറിയ സൂചി കടത്തുന്നതായതിനാൽ ചർമത്തിൽ പിന്നീട് പാടുകളൊന്നും ഉണ്ടായിരിക്കില്ല. ഒരു സിറ്റിങ്ങിൽ സാധാരണായി അഞ്ചു മുതൽ പത്ത് ലിറ്ററോളം കൊഴുപ്പാണ് ഇങ്ങനെ നീക്കംചെയ്യുക. [2][3]

ലിപ്പോസക്ഷൻ
A plastic surgeon performing liposuction surgery
Other namesLipoplasty, fat modeling, liposculpture, suction lipectomy, suction-assisted fat removal, lipo
ICD-9-CM86.83
MedlinePlus002985

പ്രയോജനങ്ങൾ തിരുത്തുക

ലിപ്പോസക്ഷൻ വഴി അധികമുള്ള കൊഴുപ്പ് വലിച്ചെടുത്ത് ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്താൻ സാധിക്കും.[4][5] അഞ്ചു മുതൽ എട്ടു വരെ ലിറ്റർ കൊഴുപ്പ് സുരക്ഷിതമായി ഈ മാർഗ്ഗത്തിലൂടെ ശരീരത്തിൽനിന്ന് നീക്കം ചെയ്യാൻ സാധിക്കും. [4] ലിപ്പോസക്ഷൻ സാധാരണയായി ചെയ്യുന്നത് വയറിലും നെഞ്ചിലും കഴുത്തിലും നിതംബത്തിലുമൊക്കെയാണ്. ജനറൽ അനസ്‌തേഷ്യയാണ് ഈ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്. ചില ലിപ്പോസക്ഷൻ ലോക്കൽ അനസ്‌തേഷ്യയിലും ചെയ്യുന്നുണ്ട്. ലിപ്പോസക്ഷൻ വഴി കൊഴുപ്പ് വലിച്ചെടുത്തശേഷം ചെയ്യുന്ന ശസ്ത്രക്രിയയാണ് അബ്‌ഡോമിനോപ്ലാസ്റ്റി.

അവലംബം തിരുത്തുക

  1. Dixit, VV; Wagh, MS (May 2013). "Unfavourable outcomes of liposuction and their management". Indian Journal of Plastic Surgery. 46 (2): 377–92. doi:10.4103/0970-0358.118617. PMC 3901919. PMID 24501474.{{cite journal}}: CS1 maint: unflagged free DOI (link)
  2. Seretis, Konstantinos; Goulis, Dimitrios G; Koliakos, Georgios; Demiri, Efterpi (2015). "Short- and Long-Term Effects of Abdominal Lipectomy on Weight and Fat Mass in Females: A Systematic Review". Obesity Surgery. 25 (10): 1950–8. doi:10.1007/s11695-015-1797-1. PMID 26210190.
  3. Seretis, K; Goulis, DG; Koliakos, G; Demiri, E (December 2015). "The effects of abdominal lipectomy in metabolic syndrome components and insulin sensitivity in females: A systematic review and meta-analysis". Metabolism: Clinical and Experimental. 64 (12): 1640–9. doi:10.1016/j.metabol.2015.09.015. PMID 26475176.
  4. 4.0 4.1 Norton, Jeffrey A. (2012). Surgery Basic Science and Clinical Evidence. Berlin, Heidelberg: Springer Berlin Heidelberg. p. 2014. ISBN 9783642572821.
  5. Khan, MH (November 2012). "Update on liposuction: clinical pearls". Cutis. 90 (5): 259–65. PMID 23270199.
"https://ml.wikipedia.org/w/index.php?title=ലിപ്പോസക്ഷൻ&oldid=3937124" എന്ന താളിൽനിന്ന് ശേഖരിച്ചത്