ശരീര ഭാഗത്തിന്റെ ഉപരിതലത്തെ മരവിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ലോക്കൽ അനസ്തെറ്റിക് ആണ് ടോപ്പിക്കൽ അനസ്തെറ്റിക് . ചർമ്മത്തിന്റെ ഏത് ഭാഗത്തെയും അതുപോലെ തന്നെ കണ്ണിന്റെ ഉപരിതലം, മൂക്കിന്റെ ഉള്ളിൽ, ചെവി, തൊണ്ട, മലദ്വാരം, ജനനേന്ദ്രിയം എന്നിവ മരവിപ്പിക്കാൻ അവ ഉപയോഗിക്കാം.[1] ക്രീമുകൾ, തൈലങ്ങൾ, എയറോസോൾസ്, സ്പ്രേകൾ, ലോഷനുകൾ, ജെല്ലികൾ എന്നിങ്ങനെ പല രൂപത്തിൽ ടോപ്പിക്കൽ അനസ്തെറ്റിക്സ് ലഭ്യമാണ്. ഉദാഹരണങ്ങളിൽ ബെൻസോകൈൻ, ബുടാംബെൻ, ഡിബുകൈൻ, ലിഡോകൈൻ, ഒക്സിബ്യുപ്രൊകൈൻ, പ്രമോക്സിൻ, പ്രോക്സിമെറ്റകൈൻ, ടെട്രാകൈൻ എന്നിവ ഉദാഹരണങ്ങളാണ്.

ഉപയോഗം തിരുത്തുക

സൂര്യതാപം അല്ലെങ്കിൽ മറ്റ് ചെറിയ പൊള്ളൽ, പ്രാണികളുടെ കടി അല്ലെങ്കിൽ കുത്ത്, നഞ്ച്, പോയിസൺ ഓക്ക്, പോയിസൺ സുമാക്, ചെറിയ മുറിവുകൾ, പോറലുകൾ എന്നിവ മൂലമുണ്ടാകുന്ന വേദനയും ചൊറിച്ചിലും ഒഴിവാക്കാൻ ടോപ്പിക്കൽ അനസ്തെറ്റിക്സ് ഉപയോഗിക്കാറുണ്ട്.[2]

ഒഫ്താൽമോളജിസ്റ്റുകൾ അല്ലെങ്കിൽ ഒപ്റ്റോമെട്രിസ്റ്റുകൾ ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ നേത്ര ഉപരിതലം (കോർണിയയും കൺജങ്റ്റൈവയും) മരവിപ്പിക്കാൻ ടോപ്പിക്കൽ അനസ്തെറ്റിക്സ് ഉപയോഗിക്കാറുണ്ട്:

 • ഒരു കോൺ‌ടാക്റ്റ്/അപ്ലനേഷൻ ടോണോമെട്രി നടത്തുമ്പോൾ.
 • ഒരു ഷിർമേഴ്‌സ് ടെസ്റ്റ് നടത്തുമ്പോൾ (ഷിർമേഴ്‌സ് ടെസ്റ്റ്, ടോപ്പികൽ ഐ അനസ്തെറ്റിക് ഉപയോഗിച്ചും ഇല്ലാതെയും നടത്താറുണ്ട്).
 • കോർണിയയുടെ അല്ലെങ്കിൽ കൺജങ്ക്റ്റിവയുടെ മുകളിലെ പാളിയിൽ തറച്ച ചെറിയ വസ്തുക്കൾ നീക്കം ചെയ്യുക. ആഴത്തിൽ തറച്ചതോ വലുതോ ആയ വസ്തുക്കൾ നീക്കംചെയ്യുന്നത് കൂടുതൽ സങ്കീർണ്ണമാണ്, അത്തരം സാഹചര്യങ്ങളിൽ കണ്ണിന്റെ ഉപരിതലത്തെ മരവിപ്പിക്കുന്നതിനായി മതിയായ തീവ്രതയും ദൈർഘ്യവും ഉള്ള ടോപ്പികൽ അനസ്തെറ്റികിന്റെ കൂടുതൽ തുള്ളികൾ ആവശ്യമാണ്.

ദന്തചികിത്സയിൽ, വായ്ക്കുള്ളിലെ മൃദുവായ ടിഷ്യൂകളിലേക്ക് സൂചി പ്രവേശിക്കുന്നതിനാൽ ഒരു ഡെന്റൽ ലോക്കൽ അനസ്തെറ്റിക് നൽകുന്നതിന് മുമ്പ് ഓറൽ ടിഷ്യു മരവിപ്പിക്കാൻ ടോപ്പിക്കൽ അനസ്തെറ്റിക്സ് ഉപയോഗിക്കുന്നു.[3]

ചില ടോപ്പിക്കൽ അനസ്തെറ്റിക്കുകൾ (ഉദാ: ഓക്സിബുപ്രോകൈൻ) ഓട്ടോറൈനോലാറിംഗോളജിയിലും ഉപയോഗിക്കാറുണ്ട്.

ശീഘ്ര സ്ഖലനത്തിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ ടോപ്പിക്കൽ അനസ്തെറ്റിക്സ് ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നുണ്ട്. ബെൻസോകൈൻ അല്ലെങ്കിൽ ലിഡോകൈൻ സാധാരണയായി ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നു, കാരണം അവ ഓവർ-ദി-കൌണ്ടർ (കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന) മരുന്നുകളാണ്.

ദൈർഘ്യം തിരുത്തുക

ടോപ്പിക്കൽ അനസ്തേഷ്യയുടെ ദൈർഘ്യം പ്രയോഗിക്കുന്ന തരത്തെയും അളവിനെയും ആശ്രയിച്ചിരിക്കും.

കണ്ണ് വേദന ഒഴിവാക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ ദുരുപയോഗം തിരുത്തുക

ടോപ്പികൽ അനസ്തെറ്റിക്സുകളുടെ അമിത ഉപയോഗം കോർണിയൽ ടിഷ്യൂകൾക്ക് കടുത്തതും മാറ്റാനാവാത്തതുമായ നാശത്തിന് കാരണമാകും.[4][5][6][7][8] ചിലപ്പോൾ കണ്ണ് പൂർണ്ണമായും നഷ്ടപ്പെടുന്നതിനും ഇത് കാരണമായേക്കാം.[9] അതുപോലെ ടോപ്പിക്കൽ അനസ്തെറ്റിക്സ് ദുരുപയോഗം പലപ്പോഴും ശരിയായ രോഗനിർണയത്തിന് വെല്ലുവിളികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടക്കത്തിൽ ഒരു വിട്ടുമാറാത്ത കെരറ്റൈറ്റിസ്, അകാന്തമീബ കെരാറ്റൈറ്റിസ് അല്ലെങ്കിൽ മറ്റ് ഇൻഫെഷ്യസ് കെരാറ്റൈറ്റിന് ആയി ഇത് തെറ്റിദ്ധരിക്കപ്പെടാം.[4][5][7][9][10] ചികിത്സയോട് പ്രതികരിക്കാതിരിക്കുന്ന എന്നാൽ ശക്തമായ കണ്ണ് വേദനയുമായി ബന്ധപ്പെടുന്ന തരത്തിലുള്ള ഒരു കെരറ്റൈറ്റിസ് ആയി വരുന്ന രോഗികളിൽ ടോപ്പികൽ അനസ്തെറ്റിക് ദുരുപയോഗം പരിഗണിക്കണം, ഇത് കൂടാതെ മാനസിക വൈകല്യങ്ങളുടെയും മറ്റ് ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൻ്റെയും ചരിത്രം എന്നിവയും രോഗനിർണയത്തിലെ പ്രധാന ഘടകങ്ങളായി സൂചിപ്പിച്ചിരിക്കുന്നു.[4][9][10] ദുരുപയോഗ സാധ്യത ഉള്ളതിനാൽ, മോഷണത്തിനുള്ള സാധ്യതയെക്കുറിച്ച് ക്ലിനിക്കുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചികിത്സാ ആവശ്യങ്ങൾക്കായി ടോപ്പികൽ അനസ്തെറ്റിക്സ് നിർദ്ദേശിക്കുന്നതിനെതിരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.[5][9]

പലപ്പോഴും ശക്തമായ കണ്ണു വേദന, അനുഭവിക്കുന്ന ചില രോഗികൾ, അവരുടെ കണ്ണ് വേദനയെ മയപ്പെടുത്താൻ ഈ മരുന്നുകൾ ദുരുപയോഗം ചെയ്യാറുണ്ട്. ഇത് പലപ്പോഴും മാറ്റാനാവാത്ത കോർണിയ കേടുപാടുകൾ അല്ലെങ്കിൽ കണ്ണിന്റെ നാശത്തിൽ പോലും അവസാനിക്കുന്നു. മിക്കപ്പോഴും, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട അത്തരം രോഗികൾക്ക് ഒടുവിൽ കോർണിയ ട്രാൻസ്പ്ലാൻറേഷൻ ആവശ്യമാണ്.

നീണ്ടുനിൽക്കുന്നതോ വിട്ടുമാറാത്തതോ ആയ കണ്ണ് വേദനയുടെ കാര്യത്തിൽ, പ്രത്യേകിച്ച് ന്യൂറോപതിക് ആയ കണ്ണ് വേദനയുടെ കാര്യത്തിൽ, ആന്റികൺ‌വൾസന്റ്സ് പോലുള്ള കേന്ദ്ര നാഡീവ്യൂഹത്തിൽ പ്രവർത്തിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വളരെ ചെറിയ അളവിൽ ഉള്ള ഒരു ആന്റികൺ‌വൾസൻറ് കൂടാതെ/അല്ലെങ്കിൽ ഒരു ആന്റീഡിപ്രസന്റ് പോലും കണ്ണിന്റെ വേദന പൂർണ്ണമായും ഇല്ലാതാക്കുകയും കണ്ണിന് കേടുപാടുകൾ വരുത്താതിരിക്കുകയും ചെയ്യും.

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

 1. "Healthopedia.com". മൂലതാളിൽ നിന്നും 2005-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-03-30.
 2. "DrLinhart.com". മൂലതാളിൽ നിന്നും 2014-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-29.
 3. Local Anesthesia for the Dental Hygienist, Logothetis, Elsevier, 2012
 4. 4.0 4.1 4.2 "Corneal complications following abuse of topical anesthetics". Eur J Ophthalmol. 12 (5): 373–8. 2002. doi:10.1177/112067210201200505. PMID 12474918.
 5. 5.0 5.1 5.2 "Topical anesthetic abuse ring keratitis: report of four cases". Cornea. 16 (4): 424–9. July 1997. doi:10.1097/00003226-199707000-00009. PMID 9220240.
 6. "Corneal anesthetic abuse and Candida keratitis". Ophthalmology. 103 (1): 37–40. January 1996. doi:10.1016/s0161-6420(96)30735-5. PMID 8628558.
 7. 7.0 7.1 "[A clinico-pathological case report of necrotizing ulcerating keratopathy due to topical anaesthetic abuse]". Ophthalmologe (ഭാഷ: German). 99 (11): 872–5. November 2002. doi:10.1007/s00347-002-0623-z. PMID 12430041.{{cite journal}}: CS1 maint: unrecognized language (link)
 8. "Toxic keratopathy associated with abuse of low-dose anesthetic: a case report". Cornea. 23 (5): 527–9. July 2004. doi:10.1097/01.ico.0000114127.63670.06. PMID 15220742.
 9. 9.0 9.1 9.2 9.3 "Topical anesthetic abuse". Ophthalmology. 97 (8): 967–72. August 1990. doi:10.1016/s0161-6420(90)32458-2. PMID 2402423.
 10. 10.0 10.1 Sun MH, Huang SC, Chen TL, Tsai RJ (June 2000). "Topical ocular anesthetic abuse: case report". Chang Gung Med J. 23 (6): 377–81. PMID 10958042.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടോപിക്കൽ_അനസ്തെറ്റിക്&oldid=3797427" എന്ന താളിൽനിന്ന് ശേഖരിച്ചത്