നിള സംഗ്രഹാലയം പൊന്നാനി

മ്യൂസിയം

കേരളത്തിൽ പൊന്നാനിയിൽ സ്ഥിതി ചെയ്യുന്ന ഒരു റിവർ മ്യൂസിയമാണ് നിള പൈതൃക മ്യൂസിയം എന്നും അറിയപ്പെടുന്ന നിള സംഗ്രഹാലയം പൊന്നാനി. ഇന്ത്യയിലെ ആദ്യ ബ്ലൈൻഡ്‌ ഫ്രണ്ട്‌ലി മ്യൂസിയം കൂടിയാണിത്.

നിള സംഗ്രഹാലയം പൊന്നാനി
നിള പൈതൃക മ്യൂസിയം പൊന്നാനി
Map
സ്ഥാനംപൊന്നാനി, മലപ്പുറം, കേരളം

ചരിത്രം തിരുത്തുക

മുൻ പൊന്നാനി എം.എൽ.എയും സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പിൽ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിർമ്മിച്ചിട്ടുള്ളത്.

നിള പൈത്യക മ്യൂസിയം തിരുത്തുക

മലപ്പുറം പൊന്നാനിയിൽ നിളാ നദിയും അറബിക്കടലും ചേരുന്ന അഴിമുഖത്തിന്റെ ഓരത്താണ് ഈ ആധുനിക മ്യൂസിയം സ്ഥിതി ചെയ്യുന്നത്.[1] പൊന്നാനി കർമ്മ റോഡിൽ ചമ്രവട്ടം പ്രോജക്റ്റ് ഓഫീസ് കോംബൗണ്ടിൽ 17,000 ചതുരശ്ര വിസ്തീർണ്ണത്തിൽ ഇൻഡോ - ടച്ച് വാസ്തു മാതൃകയിൽ ലോകോത്തര മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഒരു മ്യൂസിയമാണ് നിള പൈതൃക മ്യൂസിയം. പത്ത് ഏക്കർ സ്ഥലത്തെ രണ്ട് ഏക്കറിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. മ്യൂസിയം എന്ന പരമ്പരാഗത സങ്കൽപ്പത്തിൽ നിന്ന് മാറി വിവിധ കാലങ്ങളുടെ സംഗ്രഹാലയമെന്ന നിലയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.ഊരാളുങ്കൽ ഡിസൈൻ സ്ട്രാറ്റജി ലാബാണ് മ്യൂസിയത്തിലെ കാഴ്ചകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണ ജോലികൾ ചെയ്തിരിക്കുന്നത്.[2]

ഭിന്നശേഷി സൗഹൃദമായ ഈ മ്യൂസിയം കാഴ്ചാ പരിമിതർക്കും ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യ ബ്ലൈൻഡ്‌ ഫ്രീ മ്യൂസിയം കൂടിയാണിത്.[3] പ്രത്യേകം തയ്യാറാക്കിയ കിയോസ്‌കുകളിലൂടെ കാഴ്ച പരിമികൺസക്ഷൻ ജോലികൾ തർക്ക് മ്യൂസിയത്തിലെ കാര്യങ്ങൾ ആസ്വദിക്കാൻ കഴിയും.[4]

സമ്പന്നമായ നിളയുടെ സംസ്ക്കാരത്തെയും നിളയുടെ തീരത്തെ സാഹിത്യ സാംസ്കാരിക - ശാസ്ത്രയിടങ്ങളേയും പുതു തലമുറയ്ക്ക് പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ് 'നിള പൈത്യക മ്യൂസിയം.'

ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്ക്കാരവും എഴുത്തച്ഛൻ, സൈനുദ്ധീൻ മഖ്‌ദൂം, പൂന്താനം എന്നിവരുടെ സ്മരണയും ഇടശ്ശേരി, ഉറൂബ്, എംടി, എം ഗോവിന്ദൻ, അക്കിത്തം എന്നിവരുടെ കൂട്ടായ്മയും അവരുടെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിലെ പ്രത്യേകതയാണ്. ഈ.എം.എസ് നമ്പൂതിരിപ്പാടിനെയും മ്യൂസിയത്തിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്കോഡഗാമ എന്നിവരുടെ വരവ്, നിളാ തീരത്തെ മാധവ ജ്യോതിഷം, തിരുന്നാവായ മാമാങ്കം, സർവോദയ മേള, നാവിക ബന്ധങ്ങൾ, കാൽപ്പാടുകൾ, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങിയ സമഗ്രമായ ചരിത്രവും, സംസ്കാരവും പുതു തലമുറയ്ക്ക് പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ നിള പൈത്യക മ്യൂസിയം ഗവേഷണത്തിന് കൂടി പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.[5][6] ഈ കാമ്പസിൽ മിയാവാക്കി വനവും ഒരുക്കിയിട്ടുണ്ട്[7]

ലിറ്ററി സർക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി മാറി ബേപ്പൂരിൽനിന്നും പൊന്നാനി വഴി തൃത്താലയിൽ എത്തുന്ന തരത്തിൽ ലിറ്റററി സർക്യൂട്ട് ഇവിടെ ക്രമീകരിച്ചിട്ടുണ്ട്[8]

കാഴ്ചാ പരിമിതർക്ക് സുഗമമായി നടക്കുന്നതിന് മാർഗ്ഗ ദർശന 'ടാക്ട് ടൈൽ' നിലത്ത് പതിച്ചിട്ടുണ്ട്. ഓരോയിടത്തും തയാറാക്കിയ കിയോസ്‌ക്കുകളിലൂടെ കാഴ്ചാ പരിമിതർക്ക് ഗ്രഹിക്കാനും ആസ്വദിക്കാനും കഴിയുന്നു.[9]

അന്താരാഷ്‌ട്ര ചിത്രകാരന്മാർക്ക് ഒരുമിച്ച് കൂടാനും വിശാലമായ കോൺഫ്രൻസ് ഹാളും മിനി തിയേറ്ററും നിള പൈത്യക മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.[10]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Ponnani Nila Heritage Museum | Kerala Legislature Speaker". Archived from the original on 2022-11-22. Retrieved 2022-04-14.
  2. "നിള ഹെറിറ്റേജ്‌ മ്യൂസിയത്തിന്റെ ക്യൂറേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു". Retrieved 09 08 2020. {{cite web}}: Check date values in: |access-date= (help)
  3. "നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിക്കും". Kerala Gov. July 17, 2021.
  4. "നിളാ ഹെറിറ്റേജ് മ്യൂസിയം; നാല് കോടി അനുവദിച്ചു". Kerala News I & PRD Portal. Retrieved Thu, Apr 14, 2022. {{cite web}}: Check date values in: |access-date= (help)
  5. "നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തിൽ Read more: https://www.deshabhimani.com/news/kerala/news-17-07-2021/957238". Deshabimani. Retrieved Saturday Jul 17, 2021 Read more: https://www.deshabhimani.com/news/kerala/news-17-07-2021/957238. {{cite web}}: Check date values in: |access-date= (help); External link in |access-date= and |title= (help); line feed character in |access-date= at position 22 (help); line feed character in |title= at position 40 (help)
  6. "നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തിൽ Read more: https://www.deshabhimani.com/news/kerala/news-17-07-2021/957238". Dheshabhimani. Retrieved Saturday Jul 17, 2021 Read more: https://www.deshabhimani.com/news/kerala/news-17-07-2021/957238. {{cite web}}: Check date values in: |access-date= (help); External link in |access-date= and |title= (help); line feed character in |access-date= at position 22 (help); line feed character in |title= at position 40 (help)
  7. "രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; 'നിള ഹെറിറ്റേജ്' ഉൽഘാടനം മാർച്ച് ആദ്യത്തിൽ Read more at: https://www.malabarnews.com/nila-heritage-museum-the-countrys-first-blind-free-museum-to-be-inaugurated-in-early-march/". Retrieved January 24, 2021 Read more at: https://www.malabarnews.com/nila-heritage-museum-the-countrys-first-blind-free-museum-to-be-inaugurated-in-early-march/. {{cite web}}: Check date values in: |access-date= (help); External link in |access-date= and |title= (help); line feed character in |access-date= at position 17 (help); line feed character in |title= at position 83 (help)
  8. "https://keralakaumudi.com/news/news.php?id=604338&u=local-news--malappuram-604338". Retrieved Wednesday 28 July. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  9. "രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; 'നിള ഹെറിറ്റേജ്' ഉൽഘാടനം മാർച്ച് ആദ്യത്തിൽ Read more at: https://www.malabarnews.com/nila-heritage-museum-the-countrys-first-blind-free-museum-to-be-inaugurated-in-early-march/". Retrieved January 24, 2021 Read more at: https://www.malabarnews.com/nila-heritage-museum-the-countrys-first-blind-free-museum-to-be-inaugurated-in-early-march/. {{cite web}}: Check date values in: |access-date= (help); External link in |access-date= and |title= (help); line feed character in |access-date= at position 17 (help); line feed character in |title= at position 83 (help)
  10. "മലബാർ ലിറ്റററി സർക്യൂട്ടിന്റെ സിരാകേന്ദ്രമാകാൻ നിള പൈതൃക മ്യൂസിയം Read full news at https://keralakaumudi.com/news/news.php?id=604338&u=local-news--malappuram-604338". Retrieved Wednesday 28 July, 2021. {{cite web}}: Check date values in: |access-date= (help); External link in |title= (help); line feed character in |title= at position 66 (help)