കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവിന്ദന്റെ പങ്ക് വലുതാണ്.[1].അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ ആനന്ദ് ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരുമുണ്ട്.

എം. ഗോവിന്ദൻ
ജനനം1919 സെപ്റ്റംബർ 18
മരണം1989 ജനുവരി 23
ദേശീയത ഇന്ത്യ
തൊഴിൽകവി, നിരൂപകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രപ്രവർത്തകൻ

1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ.[2] 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. എം.എൻ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു.[3] 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.

കവിതകൾ
  • ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം
  • നാട്ടുവെളിച്ചം
  • അരങ്ങേറ്റം
  • കവിത
  • മേനക
  • എം.ഗോവിന്ദന്റെ കവിതകൾ
  • നോക്കുകുത്തി
  • മാമാങ്കം
  • ജ്ഞാനസ്നാനം
  • ഒരു കൂടിയാട്ടത്തിന്റെ കഥ
  • തുടർക്കണി
നാടകം
  • നീ മനുഷ്യനെ കൊല്ലരുത്
  • ചെകുത്താനും മനുഷ്യരും
  • ഒസ്യത്ത്
കഥകൾ
  • മണിയോർഡറും മറ്റു കഥകളും
  • സർപ്പം
  • റാണിയുടെ പട്ടി
  • ബഷീറിന്റെ പുന്നാര മൂഷികൻ
വിവർത്തനം
  • വിവേകമില്ലങ്കിൽ വിനാശം
ലേഖനം
  • ഇനി ഇവിടെനിന്ന് എങ്ങോട്ട്

ഉപന്യാസങ്ങൾ

തിരുത്തുക
  • പൂണൂലിട്ട ഡെമോക്രസി
  • ജനാധിപത്യം നമ്മുടെ നാട്ടിൽ
  • ഇനി ഇവിടെനിന്ന് എങ്ങോട്ട്
  • പുതിയ മനുഷ്യൻ പുതിയ ലോകം (ലേഖന സമാഹാരം)[4]

അധികവായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം._ഗോവിന്ദൻ&oldid=3801975" എന്ന താളിൽനിന്ന് ശേഖരിച്ചത്