നിള ടൂറിസം പാലം പൊന്നാനി
കേരളത്തിലെ മലപ്പുറം ജില്ലയിൽ പൊന്നാനി ഫിഷിങ്ങ് ഹാർബറിനേയും, കർമ തീര ദേശ റോഡിനേയും ബന്ധിപ്പിക്കുന്ന പുതിയൊരു പാലമാണ് ''നിള ടൂറിസം പാലം പൊന്നാനി'' (Nila Tourism Bridge Ponnani).[1]
ടൂറിസം, ഗതാഗത മേഖലകളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും യാഥാർഥ്യമായി.[2]
2023 ഏപ്രിൽ 25 - ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉത്‌ഘാടനം നിർവഹിച്ചു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പൊന്നാനി എം.എൽ.എ പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ്‌സ് വൈസ് ചെയർമാനും മുൻ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി മുൻസിപ്പിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.[3][4]
നിളയോര പാതയേയും, പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിർമ്മിച്ചിട്ടുള്ളത്. കിഫ്‌ബി മുഖേനയാണ് നിർമ്മാണ തുക അനുവദിച്ചത്.[5]
330 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ വീതിയുണ്ട്. രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോട് കൂടിയ നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജല ഗതാഗത സാധ്യതകൾ മുന്നിൽ കണ്ട് കനോലിയിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസമുണ്ടാക്കാത്ത രീതിയിലാണ് പാലത്തിന്റെ നിർമ്മാണം.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമാണ ചുമതല.[6] 10 കോടി രൂപ ചെലവിലാണ് നിള ടൂറിസം റോഡിന്റെ നിർമ്മാണം പൂർത്തികരിച്ചത്. അതി മനോഹരമായ രീതിയിലാണ് പാലത്തിന്റെയും റോഡിന്റെയും നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ അതിർത്തിയായ പൊന്നാനിയിൽ നിരവധി സഞ്ചാരികളാണ് പ്രതി ദിനം എത്തുന്നത്. വിനോദ സഞ്ചാരികൾക്ക് ആകർഷണമാകുന്ന തരത്തിലാണ് പാല നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.[7] ടൂറിസത്തിന് മാത്രമായ് പാലവും റോഡും സംസ്ഥാനത്ത് ആദ്യമായാണ്.[8]
പാലം പണിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് 520 മീറ്റർ നീളമുള്ള ഹാർബർ റോഡും നവീകരിച്ചു. ഭൂമി ശാസ്ത്രപരമായ സ്ഥാനം കാരണം പാലം ഉത്‌ഘാടനത്തിന് മുമ്പ് തന്നെ പാലം ഒരു വിനോദ സഞ്ചാര കേന്ദ്രമായി.
തിരുവനന്തപുരം കെൽട്രോണിന്റെ നേതൃത്വത്തിൽ 56 ലക്ഷം ചെലവിൽ അൻപത്തിയെട്ട് ലൈറ്റുകൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്.[9][10]
പാലം പൊന്നാനിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാലത്തിലൂടെ കടന്ന് പോകുന്നവർക്ക് ഭാരതപ്പുഴ അഴിമുഖത്തിന്റെ സൗന്ദര്യവും, അറബിക്കടലിന്റെ ഭംഗിയും ആസ്വദിക്കാം. ഈ തീരാ ദേശ ഇടനാഴിയിലെ തിരക്ക് കണക്കിലെടുത്ത് ചരക്ക് വാഹനങ്ങൾ പാളത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. തീര ദേശ പാതയിൽ നിരവധി വാഹനാപകടങ്ങൾ കാരണം പാലത്തിലൂടെയുള്ള വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി.[11][12] ചമ്രവട്ടം കടവിൽ നിന്ന് ഭാരതപ്പുഴയ്ക്കരികിലൂടെ കടന്നു പോകുന്ന കർമ റോഡ് ഫിഷിങ്ങ് ഹാര്ബറിലേയ്ക്ക് എത്തി ചേരുന്നത് 5.8 കിലോ മീറ്ററാണ് പാലം ഉൾപ്പെടുന്ന പാതയുടെ നീളം[13].
ഭാരതപ്പുഴയുടെ തീരത്ത് ഇത്രയും നീളം കൂടിയ പാത ജില്ലയുടെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്നു. അവധി ദിവസങ്ങളിലും ആഘോഷ നാളുകളിലും കർമ്മ റോഡിലേയ്ക്ക് പുഴയോര കാഴ്ചകൾ കാണാൻ എത്തുന്നവർ അനവധിയാണ്.[14]
വിവാദം : കർമ പാലം, കർമ റോഡ് എന്ന് അറിയപ്പെട്ടിരുന്ന പേരുകൾ ഉത്‌ഘാടനത്തിന് തൊട്ട് മുമ്പായി മരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വർഷം മുമ്പ് കർമ സംഘടനയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളേയും, കൂട്ടായ്മകളെയും ഒരുമിച്ച് നിർത്തി ഭാരപ്പുഴയോരത്ത് പാത വെട്ടിയിരുന്നു.പിന്നീട് കർമ റോഡ് എന്ന പേരിൽ പാത അറിയപ്പെട്ടിരുന്നു. റോഡിൽ സർക്കാർ നവീകരണം തുടങ്ങിയപ്പോഴും കർമ റോഡ്, കർമ പാലം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പദ്ധതി ഉത്‌ഘാടനത്തിലേക്ക് എത്തിയപ്പോഴാണ് പേര് മാറ്റി കൊണ്ടുള്ള ഔദ്യോഗിക തീരുമാനം വന്നത്.[15]
ഉത്‌ഘാടനം ചെയ്ത പാലത്തിന്റേയും, റോഡിന്റെയും പേര് ഇനി അറിയപ്പെടുക നിള ടൂറിസത്തിന്റെ പേരിലാകും. പൊതു മരാമത്ത് വകുപ്പിന്റെ ശിലാ ഫലകത്തിൽ നിള ടൂറിസം റോഡെന്നും, നിള ടൂറിസം പാലമെന്നാണ് രേഖപ്പെടുത്തിട്ടുള്ളത്.[16]
-
നിള ടൂറിസം പാലം പൊന്നാനി
- ↑ NAHA, ABDUL LATHEEF (19 April 2023). "Harbour bridge set to boost tourism potential of Ponnani". www.thehindu.com. The Hindu. Retrieved 19 April 2023.
- ↑ "പൊന്നാനിയിലെ നിള ടൂറിസം പാലവും നിളയോര പാതയും തുറന്നു". keralanews.gov.in. Kerala News I&PRD Portal.
- ↑ "നിള ടൂറിസം പാലവും നിലയോരപാതയും മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു". malabarinews.com. Malabari News. 25 April 2023. Retrieved 25 April 2023.
- ↑ "നിള ടൂറിസം പാലവും നിളയോര പാതയും മന്ത്രി ഇന്ന് നാടിന് സമർപ്പിക്കും". prdlive.kerala.gov.in. PRD Information Public Relations Department, Govt. Kerala. 25 April 2023. Retrieved 25 April 2023.
- ↑ "പൊന്നാനി കർമ്മ പാലം നിർമ്മാണം ആരംഭിച്ചു". www.malabarnews.com. Malabar News. 21 November 2020. Retrieved 21 November 2020.
- ↑ "പൊന്നാനിയുടെ പൊൻതൂവലാകാൻ നിള ടൂറിസം പാലവും റോഡും; ഉദ്ഘാടനം 25ന്". deshabhimani.com. Deshabhimani. 24 Apr 2023. Retrieved 24 Apr 2023.
- ↑ maliyekkal, Jinto James (28 Apr 2023). "വികസന വഴിയിൽ പൊന്നാനി; കനോലി കനാലിന് കുറുകെ നിള ടൂറിസം പാലം, 10 കോടി ചെലവിൽ നിളയോര പാത". malayalam.samayam.com. The Times of India Samayam Malayalam. Retrieved 28 Apr 2023.
- ↑ "സഞ്ചാരികളേ, ഇതിലേ". deshabhimani.com. Deshabhimani. 25 Apr 2023. Retrieved 25 Apr 2023.
- ↑ പി എ, സജീഷ് (17 Mar 2023). "മിന്നിമിന്നി മിന്നിത്തിളങ്ങി നമ്മുടെ പൊന്നാനി". www.deshabhimani.com. Deshabhimani. Retrieved 17 Mar 2023.
- ↑ "പൊന്നാനിക്ക് ഇനി പുതിയ മുഖം; കർമ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു". prdlive.kerala.gov.in. PRD LIVE Information Public Relation Department Govt. Kerala. 9 January 2023. Retrieved 9 January 2023.
- ↑ "Stress on tourism by liStress on tourism by linking roads, bridges: Riyasnking roads, bridges: Riyas". www.thehindu.com. The hindu. 26 April 2023. Retrieved 26 April 2023.
- ↑ "പൊന്നാനി നിലയോര പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഉന്നത തല തീരുമാനം". malappuramlife.com. MALAPPURAM LIFE. 17 April 2023. Retrieved 17 April 2023.
- ↑ ലേഖകൻ, മനോരമ (22 December 2022). "പൊന്നാനി കർമ പാലം ഉദ്ഘാടനത്തിനൊരുങ്ങി". www.manoramaonline.com. Manorama. Retrieved 22 December 2022.
- ↑ ലേഖകൻ, മനോരമ (25 April 2023). "കർമ റോഡും പാലവും ഇന്ന് നാടിന് സമർപ്പിക്കും; പദ്ധതിക്കായി ചെലവഴിച്ചത് 10 കോടി രൂപ". www.manoramaonline.com. Manorama. Retrieved 25 April 2023.
- ↑ ലേഖകൻ, മനോരമ (26 April 2023). "നിളയോര പാതയും നിള ടൂറിസം പാലവും തുറന്നു". www.manoramaonline.com. Malayala manorama. Retrieved 26 April 2023.
- ↑ "പാലം കയറി, പുഴയോരയാത്ര..." mathrubhumi.com. Mathrubhumi. 26 April 2023. Retrieved 26 April 2023.