ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി

കേരളത്തിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി. 1925 ൽ വാഗ്ഭടാനന്ദനാണ് ഇതാരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിൽ 1415ഓളം അംഗങ്ങളുണ്ട്. നാലായിരത്തിലധികം വർക്കുകൾ ഇതിനകം സംഘം വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് സരോവരം പദ്ധതി, കാപ്പാട് ബീച്ച് നവീകരണം, എഡിബി സഹായത്തോടെ 39കോടി രൂപയുടെ കോഴിക്കോട് അരയിടത്തു പാലം മേൽപ്പാലം, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, എടശ്ശേരിക്കടവ് പാലം, ആലപ്പുഴ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി നൂറ് കോടിയിലേറെ വരുന്ന പദ്ധതികളെല്ലാം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ഏറ്റെടുത്ത് നടത്തിയതാണ്.[1]

യൂ.എൽ.സി.സി.എസ് ലോഗോ

ചരിത്രംതിരുത്തുക

സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ വാഗ്ഭടാനന്ദ ഗുരുദേവന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി ഊരാളുങ്കലിലേക്ക് കൊണ്ടുവന്നു. കാരക്കാടെന്നാണ് ഈ പ്രദേശം അന്നറിയപ്പെട്ടിരുന്നത്. പിന്നീട് വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തനങ്ങൾ നടന്നു. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ൽ കേരള ആത്മവിദ്യാസംഘം രൂപീകരിച്ചു. കറപ്പയിൽ കണാരൻ മാസ്റ്റർ, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കൾ, പാലേരി ചന്തമ്മൻ, വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകർ. എന്നാൽ സാമൂഹിക പരിഷ്കരണത്തിനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ഒന്നിക്കുകയും ആത്മവിദ്യാസംഘത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് ജോലി നിഷേധിക്കുകയും ചെയ്തു. സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ പോലും കയറ്റാതായി. ഇതിനെതിരായി സംഘം 1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന വിദ്യാലയമാരംഭിച്ചു. ജോലിയില്ലാതായവർ 1925 ഫെബ്രുവരി 13 ന് ഊരാളുങ്കലിൽ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം രൂപീകരിച്ചു. അംഗങ്ങൾക്കെല്ലാം ഭക്ഷണം നൽകുന്നതിന് ഊരാളുങ്കൽ ഐക്യനാണയസംഘം എന്നൊരു കാർഷക ബാങ്ക് കൂടി ഇവർ ആരംഭിച്ചു. ഐക്യനാണയസംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടത്.

14 പേരടങ്ങുന്ന പ്രമോട്ടിംഗ് കമ്മിറ്റിക്കായിരുന്നു ഇതിന്റെയെല്ലാം നിയന്ത്രണം. ചാപ്പയിൽ കുഞ്ഞ്യേക്കു ഗുരിക്കളായിരുന്നു ആദ്യകാല പ്രസിഡന്റ്. തൊഴിലാളികൾക്കുമാത്രമേ സംഘത്തിൽ അംഗത്വമെടുക്കാനാവൂ. തൊഴിലാളികൾക്കേ ഡയറക്ടർ ബോർഡിൽ അംഗത്വം ലഭിക്കൂ. ഡയറക്ടർമാർക്ക് വിദഗ്ദ്ധ തൊഴിലാളിയുടെ കൂലിയേ ലഭിക്കൂ.

മൂന്നൂറ് കോടിയിലേറെ രൂപയുടെ പദ്ധതികളുടെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പ്രോജക്ട് തളിപ്പറമ്പിൽ നിന്നും കൂർഗിലേക്കു്ള്ള 48 കോടി രൂപയുടെ റോഡ് പ്രോജക്ടാണ്. 30 കോടി രൂപ ചെലവിൽ പത്ത് നിലകളുള്ള തിരുവനന്തപുരത്തെ സഹകരണ ഓഫീസും ഇതിൽപ്പെടും.

ഇരിങ്ങൽ, താരാപറമ്പ് മരുതോങ്കരമുള്ളന് കുന്ന് ക്രഷർ യൂണിറ്റ് എന്നിവിടങ്ങളിലായി സംഘം കൃഷിത്തോട്ടങ്ങളും നടത്തിവരുന്നു. ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിപദ്ധതികൾ സംഘത്തിന്റെ വിഭവശേഷി വർദ്ധിപ്പിക്കുന്നതിനുപരി കാർഷികമേഖലയെ പരിപോഷിപ്പിക്കുവാനവസരം കൂടി നൽകുന്നു. [2]

സൊസൈറ്റിക്കു കീഴിലെ വിവിധ സ്ഥാപനങ്ങൾതിരുത്തുക

ഊരാളുങ്കൽ തൊഴിലാളി കരാർ സഹകരണ സംഘംതിരുത്തുക

യു.എൽ. ടെക്‌നോളജി സൊലൂഷൻസ്തിരുത്തുക

റിമോട്ട് സെൻസിംഗിന്റെ സഹായത്തോടെ സുസ്ഥിര വികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണിത്. പ്രധാനമായും റിമോട്ട് സെൻസിംഗ്, ജി.ഐ.എസ്, ജിയോളജി, ജിയോഗ്രാഫി, ഫോട്ടോഗ്രാമട്രി, ഐ.ടി എന്നിവ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.

യു.എൽ.സി.എസ് ചാരിറ്റബിൾ ഫൗണ്ടേഷൻസ്തിരുത്തുക

സംഘത്തിന്റെ ഉപസ്ഥാപനമായാണ് യുഎൽസിഎസ് ചാരിറ്റബിൾ ഫൗണ്ടേഷൻ ആരംഭിക്കുന്നത്. ലാഭേച്ഛയില്ലാത്ത ഈ സംരംഭത്തിൽ വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട്, സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം എന്നിവയാണുള്ളത്.

സർഗാലയ-ഇരിങ്ങൽ ക്രാഫ്ട് വില്ലേജിന്റെ മാനേജ്‌മെന്റ്തിരുത്തുക

കേരളത്തിന്റെ കരകൗശല സമ്പത്തിനെ പരിപോഷിപ്പിച്ചെടുത്ത് ലോകത്തിന് മുമ്പിൽ അണിനിരത്തുവാനുള്ള കേരള ടൂറിസത്തിന്റെ പുതിയ സംരംഭമാണിത്.

കോഴിക്കോട് യുഎൽ സൈബർ പാർക്ക്തിരുത്തുക

26 ഏക്കറിൽ 600 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന സൈബർ പാർക്ക് പണികൾ നടന്നു വരുന്നു.

പുരസ്കാരങ്ങൾതിരുത്തുക

  • 2005 ൽ ഇന്ദിരാഗാന്ധി സദ് ഭാവന അവാർഡ്

അവലംബംതിരുത്തുക

  1. Sujeesh K S. "ഉയർച്ചയുടെ ഊരാളുങ്കൽ മോഡൽ". 5-June-2013. എമർജിംഗ് കേരള. ശേഖരിച്ചത് 2013 സെപ്റ്റംബർ 26. Check date values in: |accessdate= (help)
  2. http://www.co-operativenews.com/news-update.php?newsid=440

പുറം കണ്ണികൾതിരുത്തുക