നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ

ഇന്ത്യൻ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (National Film Archive of India). ഭാരത സർക്കാരിന്റെ വിവരസാങ്കേതികവിദ്യ - വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1964 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൽ ദാദാസാഹിബ് ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമർദ്ദൻ, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറിന്റെ കല്പന തുടങ്ങിയ ആദ്യകാല ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പ്രിന്റുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്.[1] പതിനായിരത്തോളം ചലച്ചിത്രങ്ങളും തിരക്കഥകളും പുസ്തകങ്ങളും അമ്പതിനായിരത്തോളം ചിത്രങ്ങളും ഇവിടെയുണ്ട്. ചലച്ചിത്രശേഖരം പരിരക്ഷിക്കുന്നതിനോടൊപ്പം പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ചലച്ചിത്രസംബന്ധിയായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ സ്ഥാപനം അവസരം നൽകുന്നുണ്ട്.

Film archives Pune on a rainy day in June
പൂനെയിൽ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ പഴയ കെട്ടിടം.

മലയാളിയായ പി.കെ. നായരുടെ അധ്വാനഫലമായാണ് ഇങ്ങനെയൊരു സ്ഥാപനം രൂപംകൊണ്ടത്. വിവിധ കാരണങ്ങളാൽ നശിച്ചുപോകുമായിരുന്ന ആയിരക്കണക്കിന് ചലച്ചിത്രങ്ങൾ അദ്ദേഹത്തിന്റെ ശ്രമഫലമായി ഇവിടെ ആർക്കൈവ് ചെയ്തുവച്ചിട്ടുണ്ട്. ഏതാണ്ട് മുപ്പതു വർഷക്കാലം അദ്ദേഹം ഫിലിം ആർക്കൈവ്സിന്റെ ഡയറക്ടറായി തുടർന്നു.[2]

ഇതും കാണുക

തിരുത്തുക
  1. "പൂനെ ഫിലിം ആർക്കൈവ്സ് പ്രഥമ ചെയർമാൻ പി.കെ. നായർ അന്തരിച്ചു". കേരള ന്യൂസ്. 2016 മാർച്ച് 4. Archived from the original on 2016-05-27. Retrieved 2016 മേയ് 27. {{cite web}}: Check date values in: |accessdate= and |date= (help)
  2. "ഫിലിം ആർക്കൈവ്സ് സ്ഥാപകൻ പി.കെ. നായർ അന്തരിച്ചു". മാതൃഭൂമി. 2016 മാർച്ച് 4. Archived from the original on 2016-05-27. Retrieved 2016 മേയ് 27. {{cite web}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക