രാജാ ഹരിശ്ചന്ദ്ര
ബോംബെ കൊറോണേഷൻ തിയറ്ററിൽ 1913 മേയ് 3-നാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്ത ഇന്ത്യയിലെ ആദ്യ മുഴുനീ
ഇന്ത്യയിലെ ആദ്യ മുഴുനീള ചലച്ചിത്രമാണ് രാജാ ഹരിശ്ചന്ദ്ര[1]. ദാദാസാഹിബ് ഫാൽക്കെയാണ് ഈ നിശ്ശബ്ദചലച്ചിത്രത്തിന്റെ സംവിധായകൻ. പരസ്യവും എഡിറ്റിംഗും, ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹം ഒറ്റയ്ക്ക് തന്നെ. ബോംബെ കൊറോണേഷൻ തിയറ്ററിൽ 1913 മേയ് 3-നാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്ത്. എന്നാൽ, ചിത്രം 1913 ഏപ്രിൽ 21-ന് ചിത്രം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഒരു പ്രിന്റ് മാത്രമായാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് കൂടുതൽ പ്രിന്റുകൾ പുറത്തിറക്കിയിരുന്നു. ഇതൊരു നിശ്ശബ്ദ ചിത്രമായിരുന്നതിനാൽ മറാത്തി ഭാഷയിൽ സബ് ടൈറ്റിലുകൾ കൊടുത്തിരുന്നു.
രാജാ ഹരിശ്ചന്ദ്ര | |
---|---|
സംവിധാനം | ദാദാസാഹിബ് ഫാൽക്കെ |
നിർമ്മാണം | Dadasaheb Phalke for Phalke Films |
രചന | ദാദാസാഹിബ് ഫാൽക്കെ |
കഥ | Ranchhodbai Udayram |
അഭിനേതാക്കൾ | D. D. Dabke P. G. Sane |
ഛായാഗ്രഹണം | Trymbak B. Telang |
റിലീസിങ് തീയതി | 3 മേയ്1913 |
രാജ്യം | ഇന്ത്യ |
ഭാഷ | നിശ്ശബ്ദ ചിത്രം |
സമയദൈർഘ്യം | 40 മിനിറ്റ് |
അവലംബം
തിരുത്തുക- ↑ "99 years later, Raja Harishchandra (1913) goes 3D". Archived from the original on 2013-06-06. Retrieved 2013-04-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകRaja Harishchandra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.