പി.കെ. നായർ
നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്നു പരമേശ് കൃഷ്ണൻ നായർ എന്ന പി.കെ.നായർ(ജനനം: 6 ഏപ്രിൽ 1933, മരണം: 4 മാർച്ച് 2016). വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റ് അഥവാ നെഗറ്റീവ് എങ്കിലും കണ്ടെത്തി, വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ച ആളാണ് ശ്രീ പി.കെ.നായർ.
പി.കെ.നായർ | |
---|---|
ജനനം | |
മരണം | 4 മാർച്ച് 2016 പൂനെ, മഹാരാഷ്ട്ര | (പ്രായം 82)
തൊഴിൽ | Film archivist, film scholar, film teacher, film festival consultant |
ജീവിതരേഖ
തിരുത്തുക1933 -ൽ തിരുവനന്തപുരത്തു ജനിച്ചു. അച്ഛൻ രാമകൃഷ്ണപിള്ള,അമ്മ യമുനാമ്മ. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ശ്രീമൂല വിലാസം (എസ്.എം.വി) ഹൈസ്ക്കൂളിൽ.[1] കേരള സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം നാലു വർഷത്തോളം സിനിമാ തിയേറ്ററിൽ ബുക്കിംങ് മാനേജരായി ജോലി നോക്കി. മുംബൈയിൽ മെഹബൂബ് ഖാന്റെ സ്റ്റുഡിയോയിൽ അപ്രന്റീസായി ജോലി നോക്കി.1961-ൽ പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഡോക്യുമെന്റേഷൻ വിഭാഗത്തിൽ ജോലിക്കു ചേർന്നു.1964 -ൽ ആണ് കേന്ദ്രവാർത്താ വിതരണ വകുപ്പിൻ കീഴിൽ നാഷണൽ ഫിലിം ആർക്കൈവ്സ് എന്ന സ്വതന്ത്ര സ്ഥാപനം തുടങ്ങുന്നത്.1974 -ൽ അദ്ദേഹം ക്യുറേറ്ററായും 1982 -ൽ ഡയറക്ടറായും സ്ഥാനമേറ്റു.12000 -ൽ പരം ചിത്രങ്ങളുടെ ശേഖരമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.[2] ശിവേന്ദ്രസിങ് ദുൻഗാർപുർ സംവിധാനംചെയ്ത സെല്ലുലോയ്ഡ് മാൻ എന്ന സിനിമ പി.കെ.നായരെക്കുറിച്ചുള്ളതാണ്.
കൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്യൂട്ടും സൗത്ത് ഏഷ്യൻ സിനിമാ ഫൗണ്ടേഷനും ചേർന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇൻ ദി ഫീൽഡ് ഓഫ് ഫിലിം പ്രിസർവേഷൻ'
- സത്യജിത്ത്റേ സ്മാരക പുരസ്കാരം (1998).[3]
അവലംബം
തിരുത്തുക- ↑ കൂട്ടം തെറ്റിയ ദൃശ്യഭൂതങ്ങളെ തുറന്നു സൂക്ഷിച്ച ഒരാൾ,പി.കെ ശ്രീകുമാർ,മാതൃഭൂമി ആഴ്ചപ്പതിപ്പ് മാർച്ച് 27,2016
- ↑ നിധി കാത്ത പി.കെ നായർ,മധു ഇറവങ്കര,മാതൃഭൂമി വാരാന്തപ്പതിപ്പ് 2016 മാർച്ച് 13
- ↑ "P K Nair to Receive Satyajit Ray Memorial Award today". DearCinema.com. 2008-10-16. Retrieved 2013-05-05.