വരാഹമിഹിരൻ
ഗുരുത്വാകർഷണത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരുന്ന കാലത്ത്, ഭൂമിയിലേക്ക് വസ്‌തുക്കൾ പതിക്കുന്നതിന് അടിസ്ഥാനം ചില `ബല'ങ്ങളാണെന്ന് അഭിപ്രായപ്പെട്ട ഭാരതീയ ശാസ്‌ത്രകാരനാണ് വരാഹമിഹിരൻ. പ്രാചീന വിജ്ഞാനശാഖകളിൽ അഗ്രഗണ്യനായിരുന്നെങ്കിലും, പ്രകൃത്യാധീതശക്തികളിൽ കണ്ണടച്ചു വിശ്വസിച്ച വ്യക്തിയായിരുന്നില്ല വരാഹമിഹിരൻ. ഭാരതീയ ജ്യോതിശാസ്‌ത്രത്തിന്റെ കുലപതികളിലൊരാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. വരാഹമിഹിരന്റെ ബൃഹദ്‌സംഹിതയെന്ന ഗ്രന്ഥം ജ്യോതിശാസ്‌ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ്. നൂറ് അധ്യായങ്ങളിലായി 4000 ശ്ലോകങ്ങൾ ആ പ്രാചീനഗ്രന്ഥത്തിലുണ്ട്. [1]
Varāhamihira | |
---|---|
ജനനം | c. 500 CE |
മരണം | late 6th-century |
Period | Gupta era |
വിഷയം | Encyclopedia |
ശ്രദ്ധേയമായ രചന(കൾ) | Pancha-Siddhāntikā, Brihat-Samhita, Brihat Jataka |
വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരാമർശിക്കപ്പെടുന്നു വരാഹമിഹിരൻ. ഇറാനിൽ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ആദിത്യദാസിന്റെ പുത്രനായിരുന്നു അദ്ദേഹം. എ.ഡി. 499 ൽ ജനിച്ച വരാഹമിഹിരൻ മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ജീവിച്ചിരുന്നത്.(വരാഹമിഹിരൻ ജനിച്ചത് എ.ഡി. 505 -ൽ ആണെന്നും വാദമുണ്ട്).കാളിദാസന്റെ സമകാലികനായ ജ്യോതിശാസ്ത്രജ്ഞനാണ് ഇദ്ദേഹം.ഗുപ്തകാലത്ത് ഉജ്ജയിനിയുടെ സാസ്കാരിക പ്രഭാവം ഉയർത്തുന്നതിൽ മുഖ്യപങ്കാളിയായിരുന്നു വരാഹമിഹിരൻ. സൂര്യദേവനെ പൂജിച്ചിരുന്ന പിതാവ് ആദിത്യദാസാണ് വരാഹമിഹിരനെ ജ്യോതിഷം അഭ്യസിപ്പിച്ചത്. ചെറുപ്പത്തിൽ കുസുമപുരത്തെത്തി ആര്യഭടനുമായി നടത്തിയ കൂടിക്കാഴ്‌ച, ജ്യോതിഷവും ജ്യോതിശാസ്‌ത്രവും ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഹോരാശാസ്‌ത്രം, യോഗയാത്ര, വിവാഹപടലം, സാമസംഹിത, വാതകന്യക ,ബൃഹദ്‌ജാതകം പഞ്ചസിദ്ധാന്തികഎന്നിവ വരാഹമിഹിരന്റെ കൃതികളാണ്. പഞ്ചസിദ്ധാന്തിക, ബൃഹത്ജാതക എന്നിവ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും ആധികാരിക ഗ്രന്ഥങ്ങളാണ്.പഞ്ച സിദ്ധാന്തികയിൽ പൗലീസൻ, ലോമകൻ,വസിഷ്ഠൻ, പിതാമഹൻ, സൗരൻ എന്നീ അഞ്ചു പൂർവികരുടെ സിദ്ധാന്തത്തെ പറ്റി ചർച്ച ചെയ്യുകയും വിപുലീകരിക്കുകയും തന്റെ തന്നെ നിഗമനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട് .കാലം സൂര്യ ചന്ദ്രന്മാരെ ആശ്രയിക്കുന്നതായും ചില പ്രത്യേക സാഹചര്യങ്ങളിൽ സന്ധ്യാനക്ഷത്രം രാവിലെ ഉദിക്കുന്നതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എ.ഡി. 587-ൽ അദ്ദേഹം അന്തരിച്ചു. വരാഹമിരന്റെ പുത്രൻ പൃഥുയശ്ശസും ജ്യോതിഷിയായിരുന്നു. ഷട്‌പഞ്ചാശിക, ഹോരാസാരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
ത്രികോണമിതിയിലെ വരാഹമിഹിരന്റെ പ്രധാന സംഭാവനകൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ ഡി.പി. അഗർവാൾ. "Did you know Varahmihira". ശേഖരിച്ചത് 2007.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameters:|month=
and|coauthors=
(help)