നരസിംഹ സ്വാമി ക്ഷേത്രം, സീബി

കർണാടക സംസ്ഥാനത്തെ തുംകൂർ ജില്ലയിലെ തുംകൂർ താലൂക്കിൽ സീബി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നരസിംഹ സ്വാമി ക്ഷേത്രം. തുംകൂർ നഗരത്തിന് ഏകദേശം 20 കിലോമീറ്റർ വടക്കുഭാഗത്തായി ദേശീയപാത 4 ലാണ് സീബി ഗ്രാമം സ്ഥിതി ചെയ്യുന്നത്.[1]

നരസിംഹ സ്വാമി ക്ഷേത്രം, സീബി

സീബി നരസിംഹ
Hindu temple
Seebi Narasimha Swamy Temple
സീബിയിലെ നരസിംഹ സ്വാമി ക്ഷേത്രം (1800 AD) തുംകൂർ ജില്ല
സീബിയിലെ നരസിംഹ സ്വാമി ക്ഷേത്രം (1800 AD) തുംകൂർ ജില്ല
Coordinates: 13°31′50″N 77°00′05″E / 13.53056°N 77.00139°E / 13.53056; 77.00139
Countryഇന്ത്യ
Stateകർണാടക
Districtതുംകൂർ ജില്ല
സ്ഥാപകൻഫൌസ്ദാർ നല്ലപ്പ
ഭരണസമ്പ്രദായം
 • ഭരണസമിതിPrivate Hereditary Family Board
Languages
 • Officialകന്നഡ
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്http://seebikshetra.com/

ചരിത്രവും ഐതിഹ്യവും

തിരുത്തുക

ബ്രിട്ടീഷ് കാലഘട്ടത്തിലെ ചരിത്രകാരനും എപ്പിഗ്രാഫിസ്റ്റുമായ ബി. ലെവീസ് റൈസിന്റെ കുറിപ്പുകൾ പ്രകാരം, ഒരിക്കൽ കാളവണ്ടിയിൽ ധാന്യം കയറ്റിക്കൊണ്ടുപോകുന്ന ഒരു വ്യാപാരി സിബി ഗ്രാമത്തിൽ വിശ്രമത്തിനായി തന്റെ വണ്ടി നിർത്തി. ഉയർന്നുനിന്നിരുന്ന ഒരു പാറയിൽ തീകൂട്ടി കലത്തിൽ ധാന്യം തിളപ്പിക്കവേ അതിന്റെ നിറം രക്തഛവിയായി മാറുകയും വ്യാപാരിയും പരിചാരകരും മൃഗങ്ങളും മോഹാലസ്യത്തിലമരുകയും ചെയ്തു. അബോധാവസ്ഥയിലായിരിക്കവേ, നരസിംഹമൂർത്തി വ്യാപാരിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും പാറ തന്റെ ഇരിപ്പിടമാണെന്നും വ്യാപാരി തന്റെ ഇരിപ്പിടത്തെ മലിനമാക്കിയതിന്റെ പ്രായശ്ചിത്തമായി ആ സ്ഥലത്ത് തനിക്കായി ഒരു ക്ഷേത്രം നിർമ്മിക്കണമെന്നും അരുളിച്ചെയ്തു. അങ്ങനെ വ്യാപാരി ആ സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചു. പിന്നീട് മൈസൂർ രാജ്യത്തിലെ ടിപ്പു സുൽത്താന്റെ കൊട്ടാരത്തിലെ ഒരു ദിവാനായിരുന്ന കച്ചേരി കൃഷ്ണപ്പയുടെ പുത്രന്മാരായിരുന്ന ലക്ഷ്മിനരസപ്പ, പുട്ടണ്ണ, നല്ലപ്പ എന്നീ മൂന്ന് സമ്പന്ന സഹോദരങ്ങൾ മുമ്പ് നിലനിന്നിരുന്ന ശ്രീകോവിലിനു മുകളിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് സമർപ്പണം നടത്തി. ഇന്നത്തെ സ്ഥലത്ത് ഒരു ക്ഷേത്രം പണിതുയർത്തിയാൽ തനിക്ക് നരസിംഹദേവൻ നിത്യമായ സന്തോഷം വാഗ്ദാനം ചെയ്യുമെന്നുള്ള ഒരു സ്വപ്നം നല്ലപ്പയ്ക്ക് ഉണ്ടായിരുന്നതായും ഐതിഹ്യം പറയുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം പത്തുവർഷക്കാലമെടുത്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിക്കപ്പെട്ട ലളിത സുന്ദരമായ ദ്രാവിഡ ഘടനയാണ് ഈ നരസിംഹ സ്വാമി ക്ഷേത്രത്തിനുള്ളത്. ഹൈന്ദവദേവനായ വിഷ്ണുവിന്റെ അവതാരമായ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രധാന പ്രിതിഷ്ഠ.[2][3][4]

വാസ്തുവിദ്യയും ചുവർച്ചിത്രങ്ങളും

തിരുത്തുക

ക്ഷേത്രത്തിലെ പ്രവേശന കവാടത്തിന് മുകളിലെ ഗോപുരം മൂന്ന് നിരകളുള്ളതാണ്. ക്ഷേത്രത്തിന് ഒരു വലിയ പ്രകാരമുള്ളതിൽ (അതിർത്തി മതിൽ) വിശാലമായ ഒരു നടുമുറ്റമുണ്ട്.  തുറന്ന മണ്ഡപം (ഹാൾ) ഒരു അടഞ്ഞ മണ്ഡപത്തിലേക്ക് (അല്ലെങ്കിൽ നവരംഗ) നയിക്കുകയും അതിൽ രാമൻ, കൃഷ്ണൻ, ശ്രീരംഗ (ചാരിയിരിക്കുന്ന ഭാവത്തിലുള്ള വിഷ്ണുവിന്റെ രൂപം), നരസിംഹം, ഗണേശൻ, സപ്തമാത്രികകൾ (ശക്തി, ദേവി, മഹാദേവി, ആദിപരാശക്തി, പാർവ്വതി, സരസ്വതി, ലക്ഷ്മി) എന്നിങ്ങനെ നിരവധി ഹിന്ദു ദേവതകൾക്കായുള്ള ചെറിയ ആരാധനാലയങ്ങളുമുണ്ട്.[5]

മുഖമണ്ഡപത്തിലെ (പ്രവേശന ഹാൾ) മച്ചിലും ചുവരുകളിലുമുള്ള ചുവർചിത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. രാജസഭയിലേയും അതോടൊപ്പം ഭാഗവതം, നരസിംഹ പുരാണം, രാമായണം, മഹാഭാരതം എന്നീ പുരാണങ്ങളിലെയും (ഇതിഹാസങ്ങൾ) രംഗങ്ങൾ ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ശ്രീരംഗപട്ടണത്തിലെ ദാരിയ ദൌലത്ത് ബാഗിലെ ചുവർച്ചിത്രങ്ങളോടു സമാനമായ അതേ കലാപരമായ ഭാഷയാണ് ഇവിടുത്തെ ചുവർച്ചിത്രങ്ങളും പിന്തുടരുന്നത്. കലാ നിരൂപകയായ വീണാ ശേഖർ പറയുന്നതുപ്രകാരം, ചുവർ ചിത്രങ്ങളുടെ കലാരീതി കർണാടകയിലേക്ക് കുടിയേറിയതും, അതുപോലെതന്നെ ഈ ചുവർച്ചിത്രങ്ങൾ ഒരു "നാടോടി" സ്വഭാവമുള്ളതുമാണ്.[6][7] കലാചരിത്രകാരനായ ജോർജ്ജ് മിഷേൽ പറയുന്നതനുസരിച്ച്, ഈ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങൾ മൈസൂർ കാലഘട്ടത്തിലെ ഏറ്റവും മികച്ചവയും ഒപ്പം ഘോഷയാത്രകളെ ചിത്രീകരിക്കുന്ന രാജസഭാ പെയിന്റിംഗുകൾ ഒരു മുഗൾ സ്വാധീനം പ്രകടമാക്കുന്നവയുമാണ്.[8]

മൂന്ന് വരികളായി തിരിച്ചിരിക്കുന്ന ചുവരുകളിലെയും മച്ചിലേയും ചുവർച്ചിത്രങ്ങളിലെ ആദ്യ വരിയിൽ ഭഗവാൻ കൃഷ്ണന്റെ കൃഷ്ണ ലീലയെയും രണ്ടാമത്തെ വരിയിൽ മഹാരാജ കൃഷ്ണരാജ വോഡയാർ മൂന്നാമന്റെ രാജസദസിലെ നല്ലപ്പയോടൊത്തുള്ള രംഗവും (ദിവാൻ കൃഷ്ണപ്പയുടെ മക്കളിലൊരാൾ) ചിത്രീകരിച്ചിരിക്കുമ്പോൾ മൂന്നാമത്തെ നിരയിൽ ഹൈദർ അലിയുടെയും മകൻ ടിപ്പു സുൽത്താന്റെയും രാജസദസിൽ കച്ചേരി കൃഷ്ണപ്പ, രാവണപ്പ, വെങ്കടപ്പ (ഉന്നപ്പ പദവികൾ വഹിച്ചിരുന്ന നല്ലപ്പയുടെ മാതൃ അമ്മാവന്മാർ) എന്നിരുൾപ്പെട്ട  രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. രചനാ ശൈലിയുടെ അടിസ്ഥാനത്തിൽ വീണാ ശേഖർ പറയുന്നതുപ്രകാരം, മഹാരാജ കൃഷ്ണ രാജ വോഡിയാർ മൂന്നാമന്റെ (ഹൈദറിന്റെയും ടിപ്പു സുൽത്താന്റെയും കാലശേഷം ഭരിച്ച) ഛായാചിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കാവുന്നതാണ്.[9]

പ്രധാന പ്രവേശന കവാടത്തിന്റെ മണ്ഡപത്തിലെ മച്ചിലുള്ള ഒരു ചുവർചിത്രത്തിൽ ടിപ്പു സുൽത്താൻ ഒരു കടുവയുമായി യുദ്ധം ചെയ്യുന്നതും കൃഷ്ണഭഗവാൻ തന്റെ സുഹൃത്തുക്കളായ  ഇടയ ബാലന്മാരുമായി പുല്ലാങ്കുഴൽ വായിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു. മച്ചിന് ചുവർച്ചിത്രങ്ങളോടുകൂടിയ നാല് ഉത്തരങ്ങളുണ്ട്. ആദ്യത്തേതിൽ സവാരിക്കാരില്ലാത്ത കുതിരകളെ പിന്തുടരുന്ന ആനകളെ ചിത്രീകരിക്കുന്നു; രണ്ടാമത്തേതിൽ കോണാകൃതിയിലുള്ള തൊപ്പികൾ ധരിച്ചിരിക്കുന്ന കുതിരപ്പടയാളികളിൽ (വിജയനഗര കാലഘട്ടത്തിൽ ഇത് സാധാരണമാണ്) ചിലർ കുതിരയോടിക്കുന്നതായും മറ്റുള്ളവർ പതാകകളേന്തി കാൽനടയായി സഞ്ചരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു; മൂന്നാമത്തേതിൽ കുതിരപ്പടയാളികളിൽ ചിലർ സവാരി ചെയ്യുന്നതും മറ്റുചിലർ കാൽനടയായി പോകുന്നതും ആനകളെ നയിച്ചുകൊണ്ടു പോകുന്നവരേയും പീരങ്കികൾ വഹിച്ചുകൊണ്ടുള്ള വണ്ടിയും ചിത്രീകരിക്കുന്നു.[10] ഈ ചുവർച്ചിത്രങ്ങളിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തെ നിർമ്മിതികളായ ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിലെയും ഹോളാൽഗുണ്ടിയിലെ സിദ്ധേശ്വര ക്ഷേത്രത്തിലെയും ചുവർചിത്രങ്ങളിൽ കാണപ്പെടുന്ന സാമ്യത കലാചരിത്രകാരൻ  ജോർജ്ജ് മിഷേൽ അംഗീകരിക്കുന്നു.[11]

ചിത്രശാല

തിരുത്തുക
  1. "Seebi Narasimha Swamy Temple - Google Search". www.google.co.in. Retrieved 2020-11-26.
  2. "Alluring mural paintings of Seebi". Mamatha B.R. The Indian Express. Archived from the original on 2015-06-06. Retrieved 5 June 2015.
  3. Rice B.L. (1887), pp196-197, Mysore: A Gazetteer Compiled for Government - vol 2, Asian Educational Services, ISBN 81-206-0977-8
  4. Michell, George (1995), p228, Architecture and Art of Southern India: Vijayanagara and the Successor States 1350-1750, Chapter:Paintings, Cambridge University Press, ISBN 0-521-44110-2
  5. "Alluring mural paintings of Seebi". Mamatha B.R. The Indian Express. Archived from the original on 2015-06-06. Retrieved 5 June 2015.
  6. "Alluring mural paintings of Seebi". Mamatha B.R. The Indian Express. Archived from the original on 2015-06-06. Retrieved 5 June 2015.
  7. Miller, Sam (2012), Karnataka: Chapter from Blue Guide India, Chapter: North Bangalore, Section: Sibi and Sira, Blue Guides,, ISBN 978-1-905131-53-2
  8. Michell, George (2013), Southern India: A Guide to Monuments Sites & Museums, Chapter: Karnataka, Section: Bengaluru, Sub-section: Sibi, Roli Books Private Limited, ISBN 978-81-7436-920-8
  9. "Alluring mural paintings of Seebi". Mamatha B.R. The Indian Express. Archived from the original on 2015-06-06. Retrieved 5 June 2015.
  10. "Alluring mural paintings of Seebi". Mamatha B.R. The Indian Express. Archived from the original on 2015-06-06. Retrieved 5 June 2015.
  11. Michell, George (1995), p228, Architecture and Art of Southern India: Vijayanagara and the Successor States 1350-1750, Chapter:Paintings, Cambridge University Press, ISBN 0-521-44110-2