ഉത്തരകർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹംപെ). ഹുബ്ലിയിൽനിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. തുംഗഭദ്ര ഡാമിൽ നിന്നും ഹൊസ്പെട്ട് വഴി ഹംപി യിലെത്താം. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.[4] തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം, വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹമ്പെ

ಹಂಪೆ (ഹംപെ)
Town
Skyline of ഹമ്പെ
CountryIndia
StateKarnataka
DistrictBellary
സ്ഥാപകൻHarihara and Bukkaraya
ഉയരം
467 മീ(1,532 അടി)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
Nearest cityHospet
Group of Monuments at Hampi
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ, വിജയനഗര സാമ്രാജ്യം Edit this on Wikidata[1]
Area4,187.24, 19,453.62 ha (450,711,000, 2.093970×109 sq ft) [2]
IncludesHazara Rama temple, Vijaya Vithala temple, വിജയനഗര, വിരൂപാക്ഷക്ഷേത്രം Edit this on Wikidata[3]
മാനദണ്ഡം(i)(iii)(iv)[2]
അവലംബം241
നിർദ്ദേശാങ്കം15°20′04″N 76°27′44″E / 15.334547°N 76.462162°E / 15.334547; 76.462162
രേഖപ്പെടുത്തിയത്1986 (10th വിഭാഗം)
Endangered1999 Edit this on Wikidata–2006 Edit this on Wikidata (1999 Edit this on Wikidata–2006 Edit this on Wikidata)
വെബ്സൈറ്റ്asi.nic.in/hampi/

പ്രധാനപ്പെട്ട സ്ഥലങ്ങൾ

തിരുത്തുക
 
ഹംപി ഭൂപടം 1911
 
ഭൂപടം
 
ജൈനക്ഷേത്രങ്ങൾ
 
ജലനിർഗ്ഗമനപാതയുടെ അവശിഷ്ടങ്ങൾ
 
ലോട്ടസ് മഹൽ
 
അച്യുത് റായ ക്ഷേത്രത്തിന്റെ കവാടം

വിരൂപാക്ഷ ക്ഷേത്രം

തിരുത്തുക

ഹംപിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം. ഇത് തുംഗഭദ്രാ നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ ഏറ്റവും പഴയ ഒരു ക്ഷേത്രമാണിത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ഏഴാം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. പംപാപതി എന്നു വിളിക്കുന്ന ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. കല്ലിൽ തീർത്ത അപൂർവങ്ങളായ നിരവിധി ശിൽപങ്ങൾ ഇവിടെ ഉണ്ട്. പ്രധാനപ്പെട്ട രണ്ടു ഗോപുരങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. അതിൽ ഒന്ന്, 165 അടി ഉയരമുള്ള ഒരു ഗോപുരം ക്ഷേത്രമുറ്റത്ത് സ്ഥിതി ചെയ്യുന്നു. ബിസ്‌തപ്പയ്യ ഗോപുരം എന്നാണിത് അറിയപ്പെടുന്നത്. 11 നിലകൾ ഉള്ള ഈ ഗോപുരവും വിരൂപാക്ഷ ക്ഷേത്രവും ഏതു കാലത്താണുണ്ടാക്കിയത് എന്നതിനു വ്യക്തമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ രണ്ടാമത്തെ ഗോപുരം കൃഷ്ണദേവരായർ അദ്ദേഹത്തിന്റെ ഭരണകാലത്ത് പണി തീർത്തതാണ്. പല പ്രാവശ്യങ്ങളിലായി ഈ ക്ഷേത്രം പുതുക്കിയതായി തെളിവുകൾ ഉണ്ട്, എന്നാൽ ഏറ്റവും അവസാനം അതു പുതുക്കി പണിതത് 1510 - ൽ ശ്രീകൃഷ്ണദേവരായർ ആയിരുന്നു. ക്ഷേത്ര മുറ്റം നിറയെ കല്ലുകൾ പാകിയിരിക്കുന്നു. നടുഭാഗത്തായി ഒരു ചെറിയ കനാൽ ഉണ്ട്. അതിനൂടെ തുംഗഭദ്രാ നദിയിലെ വെള്ളം ഒഴുകുന്നുണ്ട്. അഭയാർത്ഥികളായി എത്തുന്നവർക്ക് താമസിക്കാനുള്ള മറ്റൊരു മന്ദിരം ക്ഷേത്രത്തിൽ ഉണ്ട്. കല്യാണമണ്ഡപം എന്നറിയപ്പെടുന്ന ഫലപൂജാ മണ്ഡപവും ഒരു കിണറും ക്ഷേത്ര മതിൽക്കെട്ടിനകത്തുണ്ട്.

വിശാലമായ രണ്ടു മുറ്റങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. ഏല്ലാം കരിങ്കൽ പാകിയിരിക്കുന്നു. രണ്ടാമത്തെ മുറ്റത്താണ് വിളക്കുമാടവും കൊടിമരവും സ്ഥിതി ചെയ്യുന്നത്. ഈ മുറ്റത്തിന് ഇടതുവശത്തായി ചില ഉപദേവതാ ക്ഷേത്രങ്ങൾകൂടി സ്ഥിതി ചെയ്യുന്നു. അവ പട്ടലേശ്വര, മുക്തിനരസിംഹ, സൂര്യനാരായണ എന്നീ ദേവതകളുടേതാണ്. വലതുവശത്ത് മഹിഷാസുരമർദ്ധിനിയുടേയും ലക്ഷ്മീനരസിംഹസ്വാമിയുടേയും അമ്പലം സ്ഥിതി ചെയ്യുന്നു . കൂടാതെ ഭുവനേശ്വരി ദേവിയുടേയും പംപാദേവിയുടേയും അന്പലങ്ങളും ഇതിനകത്തുണ്ട്.

ഹൊയ്‌സാലാ രാജവാഴ്‌ച കാലത്തുണ്ടായ ഒരു ക്ഷേത്രമാണിത്. ഇതിന്റെ കുറച്ചുഭാഗങ്ങൾ ഹരിഹരൻ ഒന്നാമൻ പുതുക്കിപ്പണിതിട്ടുണ്ട്. പിന്നീട് കൃഷ്ണദേവരായർ ഒരു മണ്ഡപവും പൊതുജനങ്ങൾക്ക് സംമ്മേളിക്കാനുള്ള ഒരു സ്ഥലവും ഇവിടെ കൂട്ടിച്ചേർത്തു.

ഈ ക്ഷേത്രത്തിന്റെ പുഴയോടു തിരിഞ്ഞിരിക്കുന്ന ഭാഗത്തെ ചുമരിന് ഒരു വലിയ തുളയുണ്ട്, ആ തുളയിലൂടെ അമ്പലത്തിനു മുന്നിലുള്ള ഗോപുരത്തിന്റെ ചിത്രം പുറകിലെ ചുവരിൽ തലതിരിഞ്ഞു കാണുന്നു. മറ്റു യാതൊരുവിധ വിദ്യകളും ഇല്ലാതെയാണിത് സാധ്യമാവുന്നത്.

റാണിമന്ദിരത്തിനു വടക്കുകിഴക്കു ഭാഗത്തായി കൊട്ടരവളപ്പിൽ സ്ഥിതിചെയ്യുന്ന ഏക ക്ഷേത്രമാണ് ഹസാരരാമ ക്ഷേത്രം. ഒരു ശ്രീരാമക്ഷേത്രമാണിത്. 15-ആം നൂറ്റാണ്ടിലാണിത് പണികഴിപ്പിച്ചത്. ദ്രാവിഡകലാവിരുതിന്റെ ഒരു മൂർത്തരൂപമാണ് ഈ ക്ഷേത്രം എന്നു പറയാം. ഇപ്പോൾ ഇവിടെപൂജാദികൾ ഒന്നും തന്നെ ചെയ്യുന്നില്ല. കൊത്തുപണികളില്ലാത്ത ഒരു കല്ലുപോലും ഈ ക്ഷേത്രത്തിൽ കണ്ടെത്താനാവില്ല. രാമായണകഥ മൊത്തമായി, രാമജനനം മുതൽ സ്വർഗാരോഹണം വരെ, ഇവിടെ കൊത്തിവെച്ചിരിക്കുന്നു. അമ്പലത്തിനകത്ത് പുറമേ കാണുന്നതിൽ നിന്നും വ്യത്യസ്തമായി കറുപ്പുകലർന്ന ഗ്രാനൈറ്റ് കല്ലുകളിൽ തീർത്ത ശില്പങ്ങളാണുള്ളത്. പുറത്തുനിന്നും കല്പാത്തി വെച്ച് വെള്ളം ഇവിടേക്ക് എത്തിക്കുന്നു. അമ്പലത്തിന്റെ ചുറ്റുമതിൽ വിജയനഗരസാമ്രാജ്യത്തെ അപ്പാടെ ചിത്രീകരിക്കുന്ന വിവിധ കലാരൂപങ്ങളുടെ കൊത്തുപണികളാൽ സമൃദ്ധമാണ്. ഒരു നൃത്തമണ്ഡപവും ഇതിനകത്തുണ്ട്. ഹംപിയിലെ മിക്ക ക്ഷേത്രങ്ങളിലും അമ്പലത്തിനകത്ത് നൃത്തമണ്ഡപം കൂടി കാണാവുന്നതാണ്. ലവകുശന്മാരുടെ രാമായണകഥ വിശദീകരിച്ചു പ്രതിപാദിച്ചതിനു പുറമേ ഭാഗവതപുരാണം മുഴുവനായും ഇവിടെ കൊത്തുപണികളാൽ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു.

പാൻ-സുപാരി ബസാർ

തിരുത്തുക

അമ്പലത്തിനു മുന്നിലായിക്കാണുന്ന ചെറിയൊരു ബസാറാണ് പാൻ-സുപാരി ബസാർ. തകർന്നടിഞ്ഞ കുറേ സ്തൂപങ്ങളും മണ്ഡപങ്ങളും മാത്രമേ അവിടെ കാണാനുള്ളൂ. അമ്പലത്തിലേക്കുള്ള വഴിയുടെ രണ്ടു ഭാഗങ്ങളിലുമായി ഇവ ചിതറിക്കിടക്കുന്നു.

രാജ്ഞിയുടെ കൊട്ടാരം

തിരുത്തുക

ശ്രീ കൃഷ്ണദേവരായരായിരുന്നു വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി. തിരുമല ദേവി എന്നും ചിന്നാദേവി എന്നും പേരുള്ള രണ്ട് രാജ്ഞിമാരാണ് ശ്രീ കൃഷ്ണരായർക്കുണ്ടായിരുന്നത്. രാജ്ഞിയുടെ അന്തഃപുരം ലോകോത്തരമെന്നു വിശേഷിപ്പിക്കുന്ന ഇന്റർലോക്ക് ചെയ്ത കല്ലുകളാൽ കെട്ടിയ ഒരു വൻ കോട്ടയ്ക്കകത്താണുള്ളത്. കോട്ടയുടെ നാലു വശങ്ങളിലും വലിയ ഉയരത്തിലുള്ള കാവൽമന്ദിരങ്ങൾ(Wach House) ഉണ്ട്. ഈ നാലു കാവൽമന്ദിരങ്ങളിലും കാവൽക്കാർ നിലയുറപ്പിക്കുമായിരുന്നു. കാവൽക്കാരെല്ലാവരും അയോധനകല വശമാക്കിയ സ്ത്രീകൾ തന്നെയായിരുന്നു. രാജ്ഞിമന്ദിരത്തിനു ഒരുവശത്തായി സാമാന്യം വലിയൊരു കുളമുണ്ട്, പണ്ട് രാജ്ഞിമാരും തോഴികളും കുളിക്കാനുപയോഗിച്ച കുളമാണിത്. ജലമഹൽ എന്നാണിതറിയപ്പെടുന്നത്. രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ ഇന്നവിടെ കാണാനുള്ളൂ.

ലോട്ടസ് മഹൽ

തിരുത്തുക

രാജ്ഞിയുടെ അന്തഃപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത്, ജൽമഹലിന്റെ കിഴക്കുവശത്താണ് പ്രസിദ്ധമായ ലോട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹൽ. നാലു ഭാഗത്തുനിന്നു നോക്കിയാലും ഒരു പോലെ തന്നെ ഇത് കാണുന്നു. ജലമഹലും ലോട്ടസ് മഹലും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്നവയാണെന്നു അവയുടെ ഘടനകണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റും. അലങ്കരിക്കാനായി വെച്ചിരുന്ന വിലപ്പിടിപ്പുള്ള കല്ലുകൾ അടർത്തിമാറ്റിയതിന്റെ പാടുകൾ ഇന്ന് ലോട്ടസ് മഹലിന്റെ ഭിത്തികളിൽ കാണാം.

എലിഫന്റ് സ്റ്റേബിൾ അഥവാ ആനപ്പന്തി

തിരുത്തുക

രജ്ഞിയുടെ കൊട്ടാരവളപ്പിനു പുറത്ത് കിഴക്കുഭാഗത്തായി കുതിരലായവും ആനപ്പന്തിയും ആനക്കാർക്കു താമസിക്കാനുള്ള പാർപ്പിടവും കാണാവുന്നതാണ്, അറബിക് പേർഷ്യൻ ഇന്ത്യൻ സംസ്ക്കാരങ്ങളുടെ ഒരു സമന്വയമാണ് ആ ആനപ്പന്തി.

മറ്റ് ആകർഷണങ്ങൾ

തിരുത്തുക
  • മന്മഥ തീർത്ഥക്കുളം
  • ഹേമകൂടാദ്രി
  • ശ്രീകൃഷ്ണക്ഷേത്രം
  • ഉഗ്രനരസിംഹമൂർത്തി
  • ബാദവ ലിംഗം
  • ചണ്ഡികേശ്വര ക്ഷേത്രം
  • വീരഭദ്ര പ്രതിമ
  • ഭൂഗർഭ ശിവക്ഷേത്രം
  • ഹസാര രാമക്ഷേത്രം
  • വിട്ടലക്ഷേത്രം
  • ഗരുഡ രഥം
  • തുലഭാരം നടത്തിയിരുന്ന ത്രാസ്

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

മൈസൂരിൽ നിന്നും എല്ലാ ദിവസവും രാത്രി 06:35നു പുറപ്പെടുന്ന ഹംപി എക്സ്പ്രെസ്സിൽ ഹോസപെട്ട് ഇറങ്ങി ഹംപിക്ക് ബസ് കയറാം. ബാംഗ്ലൂർ വന്ന് ബെല്ലാരി ഫ്ലൈറ്റ് കയറി ബെല്ലാരി വന്ന് 60 കിലോമീറ്റർ സഞ്ചരിച്ച് ഹോസപെട്ട് വന്ന് അവിടുന്ന് ഹംപി എത്താം. ഹോസ്പെട്ട് നിന്ന് 10 കിലോമീറ്ററാണ് ഹംപിക്ക്

ചരിത്രം

തിരുത്തുക

1336-ലാണ്‌ ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തിൽ നിന്നും ഹം‌പി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മസനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന്‌ ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകൾ ഉപയോഗിച്ചാണ്‌ കല്ലുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോർച്ചുഗീസ് സഞ്ചാരി ഗോമിംഗോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്[4]. പരന്ന മേൽക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങൾ കോട്ടക്കുള്ളിൽ കെട്ടിയിരുന്നു.

കൊട്ടാരസമുച്ചയത്തിൽ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു.

അതിന്റെ പ്രതാപകാലങ്ങളിൽ ഹംപി വ്യാപാര സാംസ്കാരികപ്രവർത്തനങ്ങളാൽ മുഖരിതമായിരുന്നു. ചെട്ടികൾ, മൂറുകൾ എന്ന മുസ്ലീം കച്ചവടക്കാർ, പോർച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യൻ കച്ചവടപ്രതിനിധികൾ തുടങ്ങിയവർ ഹംപിയിലെ ചന്തകളിൽ വ്യാപാരം നടത്തിയിരുന്നു.

സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങൾ. ദേവദാസികൾ വിരൂപാക്ഷക്ഷേത്രത്തിലെ മണ്ഡപങ്ങളിൽ രാജാക്കന്മാർക്കും ജനങ്ങൾക്കും മുൻപാകെ നൃത്തങ്ങൾ നടത്തി.

ഹംപിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉൽസവമായിരുന്നു മഹാനവമി. രാജാവ് അതിഥികളെ സ്വീകരിക്കുകയും സാമന്തരിൽ നിന്നും കപ്പം സ്വീകരിക്കുകയും ചെയ്യുന്നതിനായി നിലകൊണ്ടിരുന്ന മഹാനവമി പീഠം ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയിരുന്നു കൊണ്ടായിരുന്നു രാജാവ് നൃത്തവും സംഗീതപരിപാടികളും ഗുസ്തിമൽസരങ്ങളും വീക്ഷിച്ചിരുന്നത്.

1565-ൽ ഗോൽക്കൊണ്ട, ബീജാപ്പൂർ, അഹ്മദ്നഗർ, ബെരാർ, ബിദാർ എന്നിവരുടെ ഭരണകർത്താക്കളായിരുന്ന ഡെക്കാൻ സുൽത്താന്മാർ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ ഹംപിയുടെ പ്രതാപകാലവും അവസാനിച്ചു.

ചിത്രശാല

തിരുത്തുക
ഹംപിയിലെ കാഴ്ച, മാതംഗ കുന്നിന്റെ മുകളിൽനിന്നുള്ള 360° പനോരമ
  1. "Hampi,India". Retrieved 6 മാർച്ച് 2018.
  2. 2.0 2.1 ലോകപൈതൃകസ്ഥാനം https://whc.unesco.org/en/list/241. {{cite web}}: Missing or empty |title= (help)
  3. "The magical world of Hampi". 13 ജനുവരി 2019. Retrieved 25 ജനുവരി 2019.
  4. 4.0 4.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 82-84, ISBN 817450724


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹംപി&oldid=4089076" എന്ന താളിൽനിന്ന് ശേഖരിച്ചത്