ധർമ്മടം തുരുത്ത്
11°46′10.88″N 75°27′2.23″E / 11.7696889°N 75.4506194°E
കേരളത്തിലെ കണ്ണൂർ ജില്ലയിലെ 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് ധർമ്മടം തുരുത്ത് (പച്ചത്തുരുത്ത്). ധർമ്മടം കടപ്പുറത്ത് നിന്നും ഏകദേശം 100 മീറ്റർ അകലെയായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് ബീച്ചിൽനിന്നും കാണുവാൻ കഴിയും. സാഹസിക വിനോദയാത്രയ്ക്ക് യോജിച്ച സ്ഥലമാണ് ധർമ്മടം തുരുത്ത്. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും. സ്വകാര്യ സ്വത്തായ ഈ ദ്വീപിൽ പ്രവേശിക്കുവാൻ അനുവാദം ആവശ്യമാണ്. മുൻപ് ധർമ്മപട്ടണം എന്നറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു[1][അവലംബം ആവശ്യമാണ്].മുൻപ് സ്വകാര്യ സ്വത്തായിരുന്ന ഈ തുരുത്ത് കേരള സർക്കാർ ഏറ്റെടുത്തു.ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ധർമ്മടം തലശ്ശേരിയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ്.
എത്താനുള്ള വഴി
തിരുത്തുക- അടുത്തുള്ള പട്ടണങ്ങൾ / റെയിൽവേ സ്റ്റേഷനുകൾ :
- റോഡ് - ദേശീയപാത 17 കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം
ഇവയും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
തലശ്ശേരിയിലെ ഓവർബറിസ് ഫോളിയിൽ നിന്നുളള ദൃശ്യം. ധർമ്മടം ദ്വീപ് ദൂരെയായി കാണാം
-
ധർമ്മടം തുരുത്ത്
- ↑ "ധർമ്മടം ദ്വീപ്". Dharmadam. Archived from the original on 2016-10-11. Retrieved 2016-10-11.
{{cite web}}
: CS1 maint: bot: original URL status unknown (link)