ധാര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധാര (വിവക്ഷകൾ) എന്ന താൾ കാണുക. ധാര (വിവക്ഷകൾ)

കേരളത്തിൽ പുരാതനകാലം മുതല്‌ക്കേ നടത്തിവരുന്നതും വളരെ ഫലം കാണുന്നതുമായ ആയുർവേദ ചികിത്സാരീതികളിൽ ഒന്നാണ് ധാര. തക്രം(മോര്‌), തൈലം, നെയ്യ്, പശുവിൻപാൽ, ഇളനീർവേള്ളം, പച്ചവെള്ളം, കാടി, കഷായം തുടങ്ങിയ പല ദ്രവ്യങ്ങൾ കൊണ്ടും ധാര നടത്താറുണ്ട്. ധാര ശിരസ്സിൽ ചെയ്യുമ്പോൾ “മൂർദ്ധധാര“ എന്നും, ശരീരം ഒട്ടാകെ നടത്തുമ്പോൾ “സർവാംഗധാര “ എന്നും, ദേഹത്ത് ഒരു പ്രത്യേക ഭാഗത്ത് ചെയ്യുമ്പോൾ “ഏകാംഗധാര“ എന്നും പറയുന്നു. പഞ്ചകർമ്മങ്ങളായ വമനം,വിരേചനം,നസ്യം,നിരൂഹം(കഷായ വസ്തി),ആസ്ഥാപനം(സ്നേഹ വസ്തി)എന്നിവകൾക്ക് പൂർവ്വ കർമ്മമായ സ്വേദനത്തിൽ വരുന്നതാണിത്.

വേണ്ട ഉപകരണങ്ങൾ

തിരുത്തുക
 
ധാരച്ചട്ടിയും പാത്തിയും

ഏത് ധാരക്കും പാത്തി(തോണി), ധാരച്ചട്ടി, ധാരാദ്രവ്യം മുതലായ ഉപകരണങ്ങൾ ആവശ്യമുണ്ട്.

ധാരപ്പാത്തി

തിരുത്തുക

ഇത് ദേവതാരം, ചരളം, കൂവളം, വേങ്ങ, പ്ലാവ് മുതലായവ കൊണ്ട് ഉണ്ടാക്കാൻ വിധിയുണ്ടെങ്കിലും കാഞ്ഞിരം അല്ലെങ്കിൽ പ്ലാവ് കൊണ്ടോ ആൺ സാധാരണയായി നിർമ്മിക്കുന്നത്. ഇപ്പോൾ ഫൈബറിലും നിർമ്മിക്കുന്നുണ്ട്. ധാരപ്പാത്തിക്കു നാലു കോൽ നീളവും ഒരു കോൽ വീതിയും വേണം. തലഭാഗത്ത് തലവയ്‌ക്കാൻ കുറച്ചുയർത്തിയും പിന്നിലായി ധാരാദ്രവം തളം കെട്ടി നിൽക്കാൻ വിധത്തിൽ ഒരു കുഴിയും വേണം. കാൽകൽ ഭാഗത്ത് ദ്രവം ഒഴുകി വീഴാൻ ദ്വാരവും വേണം. പാത്തി എടുത്തുകൊണ്ട് പോകാനായി നാലു മൂലയിലും പിടി വേണം.

ധാരച്ചട്ടി

തിരുത്തുക

ധാരപ്പാത്തിയോളം തന്നെ പ്രധാനമാണ്‌ ധാരച്ചട്ടിയും. കളിമണ്ണ് കൊണ്ടുണ്ടാക്കിയ ചട്ടി തന്നെയാൺ ധാരയ്ക്ക് ഉത്തമം. ചില ദ്രവ്യങ്ങൾ ലോഹപാത്രങ്ങളിൽ ആക്കുമ്പോൾ കേടുവരാൻ ഇടയുള്ളതു കൊണ്ടാണ്‌ മണ്ണ് കൊണ്ടുള്ള ചട്ടി ഉത്തമം എന്നു പറയുന്നത്. നാലിടങ്ങഴി കൊള്ളാവുന്ന വലിപ്പവും ഉരുളിയുടെ ആകൃതിയും ഉണ്ടായിരിക്കണം. ചട്ടിയുടെ നേരേ നടുവിൽ ചെറുവിരൽ കടക്കത്തക്കവണ്ണം ഒരു ദ്വാരം വേണം. നാലുവിരൽ നീളത്തിലുള്ള ഒരു കോലിൽ തിരി കെട്ടി, ഒരു ചിരട്ടയുടെ കണ്ണിൽക്കൂടി എടുത്ത് ധാരച്ചട്ടിയുടെ ദ്വാരത്തിൽക്കൂടി പുറത്തേക്കു എടുക്കുന്നം. ഇതു നല്ല ഉറപ്പുള്ള കയറുകൊണ്ട് വരിഞ്ഞ് ആവശ്യാനുസൃതം താഴ്ത്താനും പൊക്കാനും കഴിയും.

ദ്രവ്യങ്ങൾ

തിരുത്തുക

തക്രധാര

തിരുത്തുക

മോരിൽ നെല്ലിക്കക്കഷായം ചേർത്ത് ചെയ്യുന്ന ധാരയാണ്‌ തക്രധാരയെന്നു പറയുന്നത്. തലക്ക് ധാര ചെയ്യാനായി ഇന്നു കൂടുതൽ പ്രചാരമുള്ളത് തക്രധാരയാണ്‌.

ക്ഷീരധാര

തിരുത്തുക

ക്ഷീരധാരക്ക് പശുവിൻപാലാണ്‌ സാധാരണയായി ഉപയോഗിച്ചുവരുന്നത്. കറന്നെടുത്ത പാൽ ചൂടാറുന്നതിനു മുമ്പ് രോഗാനുസരേണ കർപ്പൂരം, ഗോരോചനം, ചുക്ക് ഇവ തനിച്ചോ എല്ലാം കൂടിയോ അരച്ചുകലക്കി ധാര ചെയ്യാവുന്നതാൺ.

സ്‌തന്യധാര

തിരുത്തുക

മുലപ്പാലു കൊണ്ട് ചെയ്യുന്ന ധാരയാൺ സ്‌തന്യധാര. പ്രസവിച്ചു മൂന്ന് മാസം കഴിഞ്ഞതും രോഗമില്ലാത്ത സ്ത്രീയുടെ ശുദ്ധമായ മുലപ്പാലിൽ കർപ്പൂരം, ഗോരോചനം, കുങ്കുമം മുതലായ ഏതെങ്കിലും യുക്തം പോലെ പൊടിച്ചു ചേർത്തു വിധി പ്രകാരം ധാര ചെയ്യണം.

സ്‌നേഹധാര

തിരുത്തുക

തൈലം, മജ്ജാ, വസാ, ഘൃതം എന്നീ നാലുതരം സ്‌നേഹങ്ങൾ തനിച്ചും കൂട്ടിചേർത്തും രോഗാനുസരേണ ഉപയോഗിക്കാം. ഉപയോഗിച്ച സ്‌നേഹം വീണ്ടും പിറ്റേ ദിവസം ഉപയോഗിക്കാൻ പാടില്ല. ധാരക്കുള്ള സ്‌നേഹം അന്നന്ന് മാറുന്നതാണ്‌ ഉത്തമം.

വിവിധ തരം

തിരുത്തുക
  • മൂർദ്ധധാര അഥവാ ശിരോധാര
  • സർവ്വാംഗധാര
  • ഏകാംഗധാര
  • നേത്രധാര
"https://ml.wikipedia.org/w/index.php?title=ധാര_(ആയുർവേദം)&oldid=1968092" എന്ന താളിൽനിന്ന് ശേഖരിച്ചത്