പ്രധാന മെനു തുറക്കുക
സദ്യക്കുപയോഗിക്കുന്ന വലിയ ഓട്ടുരുളി

കേരളത്തിലെ വീടുകളിൽ പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ്‌ ഉരുളി. വ്യവസായിക അടിസ്ഥാനത്തിൽ ഹോട്ടലുകളിലും, സദ്യകളിലും മറ്റും ഉപയോഗിക്കുന്ന ഉരുളികൾക്ക് അരമിറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുണ്ടാകാറുണ്ട്. വീടുകളിൽ പൊതുവെ ഇതിന്റെ ചെറിയ വലിപ്പമുള്ളതാണ്‌ കണ്ടുവരുന്നത്. വട്ടത്തിൽ അകത്ത് അൽ‌പം കുഴിയുള്ള രീതിയിലുള്ളതാണ്‌ ഈ പാത്രങ്ങൾ.

ഉപയോഗംതിരുത്തുക

കൂടുതൽ അളവിൽ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കാനാണ് ഉരുളി ഉപയോഗിക്കുന്നത്. സദ്യകളിൽ സാമ്പാർ, പായസം എന്നിവ ഉരുളിയിലാണ്‌ ഉണ്ടാക്കുന്നത്. ഇതിനു പുറമേ പലഹാരങ്ങൾക്കായുള്ള അരിപ്പൊടി വറുക്കുന്നതിനും ഉരുളി ഉപയോഗിക്കാറുണ്ട്.

ചിത്രശാലതിരുത്തുക

ഇത് കൂടികാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉരുളി&oldid=1693867" എന്ന താളിൽനിന്ന് ശേഖരിച്ചത്