ദ ബോൺ ഐഡന്റിറ്റി (ചലച്ചിത്രം)
റോബർട്ട് ലഡ്ലമിന്റെ അതേ പേരിൽ അറിയപ്പെടുന്ന ഒരു നോവലിനെ ആസ്പദമാക്കി 2002 ൽ ഇറങ്ങിയ ഒരു ആക്ഷൻ സ്പൈ ത്രില്ലർ സിനിമയാണ് ദ ബോൺ ഐഡന്റിറ്റി. നഷ്ടപെട്ട തന്റെ ഓർമശക്തി വീണ്ടെടുക്കാൻ അംനീഷ്യ ബാധിതനായ മുൻ സിഐഎ ഓഫീസർ, ജേസൺ ബോൺ നടത്തുന്ന ശ്രമങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. മാറ്റ് ഡാമൺ ആണ് ജേസൺ ബോണിന്റെ വേഷം അവതരിപ്പിക്കുന്നത്. ഫ്രാങ്കോ പോറ്റനെന്റെ, ക്രിസ് കൂപ്പർ, ക്ലൈവ് ഓവൻ, ജൂലിയ സ്റ്റൈൽസ്, ബ്രയാൻ കോക്സ്, അഡുവേൽ അക്കിന്നെയ്-അഗ്ബാജ് എന്നിവയും ഈ ചിത്രത്തിലുണ്ട്. ജേസൺ ബോൺ ചലച്ചിത്ര സീരിസിൽ ആദ്യത്തേത് ആണ് ഈ ചിത്രം. ദ ബോൺ സുപ്രീമസി (2004), ദ ബോൺ അൾട്ടിമേറ്റം (2007), ദ ബോൺ ലെഗസി (2012), ജേസൺ ബോൺ (2016) എന്നിവ പിൽക്കാലത്ത് പുറത്തിറങ്ങി.
The Bourne Identity | |
---|---|
സംവിധാനം | Doug Liman |
നിർമ്മാണം | Doug Liman Patrick Crowley Richard N. Gladstein |
തിരക്കഥ | Tony Gilroy William Blake Herron |
ആസ്പദമാക്കിയത് | The Bourne Identity by Robert Ludlum |
അഭിനേതാക്കൾ | Matt Damon Franka Potente Chris Cooper Clive Owen Brian Cox Adewale Akinnuoye-Agbaje |
സംഗീതം | John Powell |
ഛായാഗ്രഹണം | Oliver Wood |
ചിത്രസംയോജനം | Saar Klein |
സ്റ്റുഡിയോ | Hypnotic Kennedy/Marshall |
വിതരണം | Universal Pictures |
റിലീസിങ് തീയതി | ജൂൺ 14, 2002 |
രാജ്യം | |
ഭാഷ | English |
ബജറ്റ് | $60 million |
സമയദൈർഘ്യം | 118 minutes |
ആകെ | $214 million |
ഡഗ് ലിമാൻ സഹനിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ടോണി ഗിൽറോയ്ഡ്, വില്യം ബ്ലെയ്ക്ക് ഹെറോൺ എന്നിവർ ചേർന്ന് രചിച്ചു. 2001-ൽ റോബർട്ട് ലഡ്ലം അന്തരിച്ചു എങ്കിലും, ഫ്രാങ്ക് മാർഷലിന്റെ കൂടെ ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. 2002 ജൂൺ 14 ന് യൂണിവേഴ്സൽ പിക്ചേഴ്സ് ഈ ചിത്രം അമേരിക്കയിൽ തിയേറ്ററുകളിൽ പുറത്തിറക്കി. ഈ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുക
Year | Organization | Award | Category/Recipient | Result |
---|---|---|---|---|
2003 | ASCAP Film and Television Music Awards | ASCAP Award | Top Box Office Films – John Powell | വിജയിച്ചു[2] |
Academy of Science Fiction, Fantasy & Horror Films, USA | Saturn Award | Best Action/Adventure/Thriller Film | നാമനിർദ്ദേശം[2] | |
American Choreography Awards | American Choreography Award | Outstanding Achievement in Fight Choreography – Nick Powell | വിജയിച്ചു[2] | |
Art Directors Guild | Excellence in Production Design Award | Feature Film – Contemporary Films | നാമനിർദ്ദേശം[2] | |
Motion Picture Sound Editors, USA | Golden Reel Award | Best Sound Editing in Domestic Features - Dialogue & ADR; Sound Effects & Foley | നാമനിർദ്ദേശം[2] | |
World Stunt Awards | Taurus Award | Best Work With a Vehicle | വിജയിച്ചു[2] |
അവലംബം
തിരുത്തുക- ↑ "The Bourne Identity". British Film Institute. London. Archived from the original on 2009-01-29. Retrieved June 11, 2012.
- ↑ 2.0 2.1 2.2 2.3 2.4 2.5 "The Bourne Identity (2002) – Awards". IMDb. Amazon.com. Retrieved March 14, 2007.