ജേസൺ ബോൺ (ചലച്ചിത്രം)

ജേസൺ ബോൺ ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെ ഭാഗം

പോൾ ഗ്രീൻഗ്രാസ് സംവിധാനം നിർവഹിച്ച 2016 അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജേസൺ ബോൺ. ഗ്രീൻഗ്രാസും ക്രിസ്റ്റഫർ റൂസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ജേസൺ ബോൺ ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെ ഭാഗവും ദി ബോൺ അൾട്ടിമേറ്റത്തിന്റെ (2007) തുടർച്ചയുമാണ് ഈ ചിത്രം. മുൻ സിഐഎ ഓഫീസറും അംനേഷ്യ ബാധിതനുമായ ജേസൺ ബോൺ എന്ന മുഖ്യ വേഷത്തിൽ മാറ്റ് ഡാമൺ തിരിച്ചെത്തി. കൂടാതെ, ടോമി ലീ ജോൺസ്, അലീഷ്യ വികാൻഡർ, ജൂലിയ സ്റ്റൈൽസ്, വിൻസെന്റ് കാസൽ, റീസ് അഹമ്മദ്, എതൊ എസ്സ്സാൻഡോ, സ്കോട്ട് ഷെപ്പേർഡ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.

Jason Bourne
Theatrical release poster
സംവിധാനംPaul Greengrass
നിർമ്മാണം
രചന
ആസ്പദമാക്കിയത്Characters
by Robert Ludlum
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംBarry Ackroyd
ചിത്രസംയോജനംChristopher Rouse
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂലൈ 11, 2016 (2016-07-11) (Odeon Leicester Square)
  • ജൂലൈ 29, 2016 (2016-07-29) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$120 million[1]
സമയദൈർഘ്യം123 minutes[2]
ആകെ$415.5 million[1]

സെപ്തംബർ 8 2015 ന് ചിത്രീകരണം ആരംഭിച്ചു. 2016 ജൂലായ് 11 ന് ലണ്ടനിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. 2016 ജൂലായ് 29 ന് യൂണിവേഴ്സൽ പിക്ചേഴ്സ് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അലീഷ്യ വികാൻഡറിന്റെ പ്രകടനവും ജേസൺ ബോണിന്റെ വേഷത്തിൽ മാറ്റ് ഡാമന്റെ തിരിച്ചുവരവും പ്രകീർത്തിക്കപ്പെട്ടു, എന്നാൽ ചിത്രത്തിന്റെ കഥയും ജൂലിയ സ്റ്റൈൽസിന്റെ കഥാപാത്രത്തിനു ലഭിച്ച ചുരുങ്ങിയ പരിഗണനയും വിമർശനവിധേയമായി. ജെറമി റെന്നറുടെ അസാനിദ്ധ്യവും ചില നിരൂപകരെ നിരാശപ്പെടുത്തി. എന്നാൽ ഇത്തരം അവലോകനങ്ങൾക്ക് ശേഷവും ഈ ചിത്രം ലോകമെമ്പാടുനിന്നും 415 ദശലക്ഷം ഡോളർ വരുമാനം നേടി ബോക്സ് ഓഫീസിൽ വിജയിച്ചു.  

പുരസ്കാരങ്ങൾ

തിരുത്തുക
List of awards and nominations
Award Date of ceremony Category Recipient(s) Result Ref(s)
Critics' Choice Awards December 11, 2016 Best Action Movie Jason Bourne നാമനിർദ്ദേശം [3]
Best Actor in an Action Movie Matt Damon നാമനിർദ്ദേശം
Empire Awards March 19, 2017 Best Thriller Jason Bourne വിജയിച്ചു [4]
London Film Critics' Circle January 22, 2017 Technical Achievement Gary Powell നാമനിർദ്ദേശം [5]
Saturn Awards June 28, 2017 Best Thriller Film Jason Bourne നാമനിർദ്ദേശം [6]
Screen Actors Guild Awards January 29, 2017 Outstanding Performance by a Stunt Ensemble in a Motion Picture The stunt ensemble of Jason Bourne നാമനിർദ്ദേശം [7]
St. Louis Gateway Film Critics Association December 18, 2016 Best Action Movie Jason Bourne നാമനിർദ്ദേശം [8]
Teen Choice Awards July 31, 2016 Choice AnTEENcipated Movie Jason Bourne നാമനിർദ്ദേശം [9]
Choice Movie Actor: AnTEENcipated Matt Damon നാമനിർദ്ദേശം
Choice Movie Actress: AnTEENcipated Alicia Vikander നാമനിർദ്ദേശം
Visual Effects Society Awards February 7, 2017 Outstanding Supporting Visual Effects in a Photoreal Feature Dan Barrow, Huw Evans, Julian Gnass, Charlie Noble and Steve Warner നാമനിർദ്ദേശം [10]
Washington D.C. Area Film Critics Association December 5, 2016 Best Portrayal of Washington D.C. Jason Bourne നാമനിർദ്ദേശം [11]
  1. 1.0 1.1 "Jason Bourne (2016)". Box Office Mojo. Retrieved January 5, 2017.
  2. "Jason Bourne (12A)". British Board of Film Classification. July 15, 2016. Archived from the original on 2019-07-16. Retrieved July 15, 2016.
  3. "La La Land Leads with 12 Nominations for the 22nd Annual Critics' Choice Awards". Critics' Choice. December 1, 2016. Retrieved December 1, 2016.
  4. Pape, Danny (February 7, 2017). "Star Wars: Rogue One Leads Empire Awards 2017 Nominations". Flickreel.com. Retrieved March 3, 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "'Moonlight' and 'Love and Friendship' Lead London Film Critics' Circle Nominations". Variety. December 20, 2016. Retrieved December 20, 2016.
  6. McNary, Dave (March 2, 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. Retrieved March 3, 2017. {{cite web}}: Italic or bold markup not allowed in: |website= (help)
  7. "SAG Awards 2017: The Complete List of Nominations". The Hollywood Reporter. December 14, 2016. Retrieved December 14, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. "2016 StLFCA Annual Award Nominations". St. Louis Gateway Film Critics Association. December 12, 2016. Retrieved December 12, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  9. Vulpo, Mike (May 24, 2016). "Teen Choice Awards 2016 Nominations Announced: See the "First Wave" of Potential Winners". E!. Archived from the original on May 25, 2016. Retrieved May 25, 2016.
  10. Giardina, Carolyn (January 10, 2016). "'Rogue One' Leads Visual Effects Society Feature Competition With 7 Nominations As 'Doctor Strange,' 'Jungle Book' Grab 6 Each". Hollywood Reporter. Retrieved January 10, 2016.
  11. "The 2016 WAFCA Awards Nominations". December 3, 2016. Retrieved December 4, 2016.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജേസൺ_ബോൺ_(ചലച്ചിത്രം)&oldid=3653938" എന്ന താളിൽനിന്ന് ശേഖരിച്ചത്