ദ ബോൺ അൾട്ടിമേറ്റം (ചലച്ചിത്രം)
റോബർട്ട് ലഡ്ലമിന്റെ അതേ പേരിൽ അറിയപ്പെടുന്ന ഒരു നോവലിനെ ആസ്പദമാക്കി പോൾ ഗ്രീൻഗ്രാസ് സംവിധാനം ചെയ്ത ഒരു അമേരിക്കൻ-ജർമ്മൻ ആക്ഷൻ സ്പൈ ത്രില്ലർ ചിത്രം ദ ബോൺ അൾട്ടിമേറ്റം. ടോണി ഗിൽറോയ്, സ്കോട്ട് സി. ബേൺസ്, ജോർജ് നോൾഫി എന്നിവരാണ് തിരക്കഥ എഴുതിയത്. ബോൺ ചലച്ചിത്രപരമ്പരയിലെ മൂന്നാമത് ചിത്രമാണ് ദ ബോൺ അൾട്ടിമേറ്റം. ദ ബോൺ ഐഡൻറിറ്റി (2002), ദ ബോൺ സുപ്രീമസി (2004) എന്നിവ ഈ ചിത്രത്തിന് മുൻപേയും, ദ ബോൺ ലെഗസി (2012), ജേസൺ ബോൺ (2016) എന്നിവ ഈ ചിത്രത്തിന് ശേഷവും പ്രദർശനത്തിനെത്തി.
The Bourne Ultimatum | |
---|---|
സംവിധാനം | Paul Greengrass |
നിർമ്മാണം |
|
കഥ |
|
തിരക്കഥ | |
ആസ്പദമാക്കിയത് | The Bourne Ultimatum by Robert Ludlum |
അഭിനേതാക്കൾ | |
സംഗീതം | John Powell |
ഛായാഗ്രഹണം | Oliver Wood |
ചിത്രസംയോജനം | Christopher Rouse |
വിതരണം | Universal Pictures |
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ | English |
ബജറ്റ് | $110 million[2] |
സമയദൈർഘ്യം | 115 minutes[3] |
ആകെ | $442.8 million[2] |
നഷ്ടപെട്ട തന്റെ ഓർമശക്തി വീണ്ടെടുക്കാൻ അംനീഷ്യ ബാധിതനായ മുൻ സിഐഎ ഓഫീസർ, ജേസൺ ബോണിന്റെ വേഷം മാറ്റ് ഡാമൺ തുടർന്നും അഭിനയിച്ചു. യൂണിവേഴ്സൽ പിക്ചേഴ്സ് നിർമിച്ച ബോൺ അൾട്ടിമേറ്റം, 2007 ഓഗസ്റ്റ് 3-ന് വടക്കേ അമേരിക്കയിൽ പുറത്തിറങ്ങി, അതിന്റെ ആദ്യ വാരത്തിൽ 69.3 മില്ല്യൺ ഡോളർ കളക്ഷൻ നേടി, അക്കാലത്ത് ഡാമൺന്റെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രമായി. 80-ാമത് അക്കാദമി അവാർഡുകളിൽ ഏറ്റവും മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദ മിക്സിങ്, മികച്ച ശബ്ദ എഡിറ്റിങ് എന്നീ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് ഇനങ്ങളിലും ഈ ചിത്രം പുരസ്‌കാരം നേടി.
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Bourne Ultimatum (2007)". British Film Institute. Archived from the original on 2012-07-11. Retrieved September 30, 2012.
- ↑ 2.0 2.1 "The Bourne Ultimatum (2007)". Box Office Mojo. Retrieved August 21, 2007.
- ↑ "The Bourne Ultimatum". British Board of Film Classification. Archived from the original on 2019-12-21. Retrieved March 3, 2015.