ദേശീയ ചലച്ചിത്ര പുരസ്കാരം 2006

2006-ലെ ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന അമ്പത്തിനാലാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2008 ജൂൺ 10-ന്‌ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രിയ രഞ്ജൻ ദാസ് മുൻഷി പ്രഖ്യാപിച്ചു. 2005-ലെ പുരസ്കാര നിർണ്ണയവുമായി ഒരു കേസ് നിലവിൽ ഉണ്ടായതിനാലാണ്‌ പുരസ്കാര പ്രഖ്യാപനം വൈകിയത് [1]. ബംഗാളി ചലച്ചിത്രസം‌വിധായകനായ ബുദ്ധദേവ്‌ ദാസ്‌ ഗുപ്‌ത ചെയർമാനായ സമിതിയാണ്‌ പുരസ്കാര നിർണയം നടത്തിയത്[1]‌.

പുരസ്കാരങ്ങൾ തിരുത്തുക

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം പുലിജന്മം പ്രിയനന്ദനൻ മലയാളം
മികച്ച മലയാളചിത്രം ദൃഷ്ടാന്തം എം.പി. സുകുമാരൻ നായർ മലയാളം
ജനപ്രീതി നേടിയ ചിത്രം ലഗേ രഹോ മുന്നാഭായ് രാജ് കുമാർ ഹിരാനി ഹിന്ദി
മികച്ച കുടുംബക്ഷേമ ചിത്രം കറുത്ത പക്ഷികൾ കമൽ മലയാളം
മികച്ച കുടുംബക്ഷേമ ചിത്രം ഫാൽത്തുവു അഞ്ജൻ ദാസ് ബംഗാളി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം കീർത്തിചക്ര മേജർ രവി മലയാളം
മികച്ച നോൺ ഫീച്ചർ ചിത്രം അന്ത്യം‍ ജേക്കബ് വർഗ്ഗീസ് മലയാളം

വ്യക്തിഗത പുരസ്കാരങ്ങൾ തിരുത്തുക

പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ സൗമിത്ര ചാറ്റർജി പൊദോഖെപ് ബംഗാളി
മികച്ച നടി പ്രിയ മണി പരുത്തിവീരൻ തമിഴ്
മികച്ച സം‌വിധായകൻ മധു ഭണ്ഡാർക്കർ ട്രാഫിക് സിഗ്നൽ
മികച്ച നവാഗത സം‌വിധായകൻ മധു കൈതപ്രം ഏകാന്തം മലയാളം
മികച്ച നവാഗത സം‌വിധായകൻ കബീർ ഖാൻ കാബൂൾ എക്സ്പ്രസ്
പ്രത്യേക ജൂറി പുരസ്കാരം തിലകൻ ഏകാന്തം മലയാളം
സഹനടൻ ദിലീപ് മറാഠി
സഹനടി കൊങ്കണാ സെൻ
മികച്ച ഗായകൻ ഗുർദാസ്‌മാൻ‍[2]
മികച്ച ഗായിക ആരതി‍‍[3]
മികച്ച ചലച്ചിത്രനിരൂപണം ജി.പി രാമചന്ദ്രൻ‍‍ മലയാളം
മികച്ച വിവരണം നെടുമുടി വേണു‍‍‍ മിനുക്ക് (നോൺ ഫീച്ചർ ചിത്രം) മലയാളം

അവലംബം തിരുത്തുക

  1. 1.0 1.1 http://www.mathrubhumi.com/php/newsFrm.php?news_id=1230673&n_type=HO&category_id=1&Farc=&previous=Y[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.ibnlive.com/news/2006-national-best-film-award-for-malayalam-flick/66928-8.html
  3. "മനോരമ ഓൺലൈൻ". Archived from the original on 2008-06-13. Retrieved 2008-06-10.