ചിത്തരഞ്ജൻ ദാസ്

(ദേശബന്ധു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്നു സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്(5 നവംബർ 1870 – 16 ജൂൺ 1925).[1][2] ഇദ്ദേഹം ദേശബന്ധു എന്ന പേരിലും അറിയപ്പെടുന്നു. ചിത്തരഞ്ജൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായിരുന്നു.[3]

ചിത്തരഞ്ജൻ ദാസ്
ചിത്തരഞ്ജൻ ദാസ്
ജനനം(1870-11-05)5 നവംബർ 1870
മരണം16 ജൂൺ 1925(1925-06-16) (പ്രായം 55)
ദേശീയതഭാരതീയൻ
തൊഴിൽഅഭിഭാഷകൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
സ്ഥാനപ്പേര്ദേശബന്ധു ("രാജ്യത്തിന്റെ സുഹൃത്ത്")
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പ്രസ്ഥാനംഅനുശീലൻ സമിതി
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളി(കൾ)ശ്രിജുക്ത ബസന്തി ദേവി
മാതാപിതാക്ക(ൾ)ഭൂബേൻ മോഹൻ ദാസ്

ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തുന്ന സമയത്തും അദ്ദേഹം രാഷ്ട്രീയത്തിൽ ഭാഗഭാക്കായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആശയങ്ങൾ ചിത്തരഞ്ജനെ വല്ലാതെ സ്വാധീനിച്ചിരുന്നു. 1919 ൽ ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അനൗദ്യോഗിക സംഘത്തിലെ അംഗമായിരുന്നു ചിത്തരഞ്ജൻ. 1921 ൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു ആറുമാസത്തെ ജയിൽ ശിക്ഷക്കു വിധേയനായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ, 1922 ൽ നടന്ന കോൺഗ്രസ്സിന്റെ ഗയ സമ്മേളനത്തിൽ ചിത്തരഞ്ജനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു.[4]

ആദ്യകാല ജീവിതം

തിരുത്തുക

ബംഗാളിൽ പ്രശസ്തമായിരുന്ന ദാസ് കുടുംബത്തിലെ അംഗമായിട്ടായിരുന്നു ചിത്തരഞ്ജൻ ജനിച്ചത്. പത്മ, മേഘന എന്നീ നദിക്കരയിലുള്ള ബിക്രംപൂർ എന്ന ഗ്രാമമത്തിലായിരുന്നു ചിത്തരഞ്ജന്റെ കുടുംബം താമസിച്ചിരുന്നത്.[5] ഭൂപേൻ മോഹൻ ദാസ് ആയിരുന്നു പിതാവ്, ബ്രഹ്മ സമാജ പ്രവർത്തകനായിരുന്ന ദുർഗ്ഗാ മോഹൻ ദാസ് ചിത്തരഞ്ജന്റെ മുത്തച്ഛനായിരുന്നു. കൽക്കട്ടാ ഹൈക്കോടതിയിലെ അറ്റോണി ആയിരുന്നു പിതാവ് ഭൂപേൻ.

ലണ്ടൻ മിഷണറി സ്കൂളിലായിരുന്നു ചിത്തരഞ്ജന്റെ പ്രാഥമിക വിദ്യാഭ്യാസം. 1890 ൽ കൽക്കട്ടയിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ നിന്നും ചിത്തരഞ്ജൻ ബിരുദം പൂർത്തിയാക്കി.[6] ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക് യോഗ്യത നേടുന്നതിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി.

ഔദ്യോഗിക ജീവിതം

തിരുത്തുക

ഇംഗ്ലണ്ടിൽ നിന്നായിരുന്നു അദ്ദേഹം നിയമബിരുദം കരസ്ഥമാക്കിയത്. 1893 ൽ ചിത്തരഞ്ജൻ ഇന്ത്യയിലേക്കു മടങ്ങി വന്നു കൽക്കട്ടാ കോടതിയിൽ അഭിഭാഷകനായി ജോലിക്കു ചേർന്നു. അലിപോർ ബോംബ് കേസിൽ അരബിന്ദോ ഘോഷിനു വേണ്ടി വാദിച്ചതോടെയാണ് ചിത്തരഞ്ജൻ നിയമവൃത്തങ്ങളിൽ അറിയപ്പെടാൻ തുടങ്ങിയത്.[7][8] ബംഗാളിൽ ചിത്തരഞ്ജൻ നിസ്സഹകരണ പ്രസ്ഥാനത്തിനെ മുന്നിൽ നിന്നു നയിച്ചു. ബ്രിട്ടീഷ് രാജിനെതിരേ പോരാടാൻ ഫോർവേഡ് എന്നൊരു പത്രം ചിത്തരഞ്ജൻ തുടങ്ങിയിരുന്നു,പിന്നീട് അതിന്റെ പേര് ലിബർട്ടി എന്നാക്കി മാറ്റി. കൽക്കട്ടാ കോർപ്പറേഷൻ സ്ഥാപിതമായപ്പോൾ, അതിന്റെ പ്രഥമ മേയറായി സ്ഥാനമേറ്റെടുത്തത് ചിത്തരഞ്ജനായിരുന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെയാണ് ചിത്തരഞ്ജൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്. ആനി ബസന്റിനെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരേ പ്രതിഷേധിക്കാൻ 1917 ജൂലൈ 25 ൽ കൂടിയ യോഗത്തിൽ പ്രസംഗിച്ചുകൊണ്ടായിരുന്നു ചിത്തരഞ്ജൻ പൊതുരംഗത്തേക്കുള്ള ചുവടുവെപ്പു നടത്തുന്നത്.[9] ഗാന്ധിജിയുടെ ആശയങ്ങളെ അതേ പോലെ പിന്തുടർന്നിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കുവാൻ സ്വരാജ് എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകി. സ്വരാജ് രൂപീകരണസമയത്ത് മോത്തിലാൽ നെഹ്രുവും ചിത്തരഞ്ജന്റെ കൂടെയുണ്ടായിരുന്നു.

അഹിംസാ സിദ്ധാന്തത്തെ പിന്തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി ജയിക്കാം എന്നു ചിന്തിച്ചിരുന്ന ഒരാളായിരുന്നു ചിത്തരഞ്ജൻ. ഹിന്ദു-മുസ്ലൂം ഐക്യത്തോടെ ജീവിക്കുന്ന ഒരു ഭാരതത്തെ ലക്ഷ്യമാക്കിയായിരുന്നു ചിത്തരഞ്ജന്റെ പ്രവർത്തനങ്ങൾ. രാജ്യത്തിന്റെ സുഹൃത്ത് എന്നർത്ഥം വരുന്ന ദേശബന്ധു എന്ന പേരിലാണ് ചിത്തരഞ്ജൻ പൊതുവേ അറിയപ്പെട്ടിരുന്നത്.

നിസ്സഹകരണ പ്രസ്ഥാനം

തിരുത്തുക

1917 ൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ റൗളറ്റ് എന്ന കരിനിയമം നടപ്പിൽ വരുത്തി. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പ്രതിരോധങ്ങളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അടിച്ചമർത്തുക എന്നതായിരുന്നു നിയമത്തിന്റെ പ്രധാന ഉദ്ദേശം. ഈ നിയമത്തിനെതിരേ ഇന്ത്യൻ ജനത ഒറ്റ ശബ്ദത്തിൽ പ്രതിഷേധിച്ചു. സത്യഗ്രഹസമരത്തിലൂടെ പ്രതിഷേധിക്കാനാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ തീരുമാനിച്ചതെങ്കിലും, ജാലിയൻ വാലാബാഗ് പോലുള്ള സംഭവം, കൂടുതൽ കടുത്ത നിസ്സഹകരണം എന്ന സമരമാർഗ്ഗത്തിലേക്ക് ഇന്ത്യയിലെ ജനങ്ങളെ കൊണ്ടെത്തിച്ചു.

1920 സെപ്തംബർ 4 ന് കൽക്കട്ടയിൽ വച്ചു കൂടിയ കോൺഗ്രസ്സിന്റെ പ്രത്യേക സമ്മേളനം, നിസ്സഹകരണസമരം തുടങ്ങുന്നതിനുള്ള പ്രമേയം പാസ്സാക്കി. നിസ്സഹകരണസമരത്തിലെ ഭാഗങ്ങളായ സ്കൂളുകളും, കോടതികളും ബഹിഷ്കരിക്കുക എന്ന തീരുമാനത്തോട് ചിത്തരഞ്ജന് യോജിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഗാന്ധിജിയുമായുള്ള ഒരു നീണ്ട കൂടികാഴ്ചക്കുശേഷം, നിസ്സഹകരണസമരത്തിന്റെ പ്രാധാന്യം ചിത്തരഞ്ജനു ബോധ്യമായി. നാഗ്പൂർ സമ്മേളനത്തിൽ നിസ്സഹകരണപ്രസ്ഥാനം എന്ന പ്രമേയം മുന്നോട്ടു വെച്ചത് ചിത്തരഞ്ജനായിരുന്നു.[10] തിരികെ കൽക്കട്ടയിൽ വന്ന ചിത്തരഞ്ജൻ കോടതിയിലെ തന്റെ ജോലി ഉപേക്ഷിച്ച് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിട്ടിറങ്ങി. നിസ്സഹകരണസമരത്തിലെ ചിത്തരഞ്ജന്റെ ആത്മസമർപ്പണം ഇംഗ്ലീഷുകാരുടെ പോലും പ്രശംസക്കു കാരണമായി.[11]

സ്വരാജ്

തിരുത്തുക

ഗാന്ധിജിയുടെ ജയിൽ വാസത്തോടെ, കോൺഗ്രസ്സിൽ ഒരു പിളർപ്പ് ദൃശ്യമായി. മോത്തിലാൽ നെഹ്രുവും, ചിത്തരഞ്ജൻ ദാസും ദേശീയ കൗൺസിലിൽ നിന്നും തങ്ങളുടെ രാജി പ്രഖ്യാപിച്ചു. 1923 ൽ മോത്തിലാൽ നെഹ്രുവിനോടൊപ്പം ചേർന്ന് സ്വരാജ് എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.[12] അഹിംസയുടേയും, സമാധാനത്തിന്റേയും പാതയിലൂടെ ജന്മനാടായ ഭാരതത്തിനു സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. ബംഗാളിന്റെ രാഷ്ട്രീയത്തിൽ ഒരു പ്രധാന പ്രതിപക്ഷമായി സ്വരാജ് പാർട്ടി വളർന്നു.

  • സുകമാർ, രഞ്ജൻ ദാസ് (1921). ചിത്തരഞ്ജൻ ദാസ്. മെറ്റ്കാഫ് പ്രസ്സ്.
  1. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം - എസ്.ആർ.ദാസ് പുറം 6
  2. "ദേശബന്ധു ചിത്തരഞ്ജൻ ദാസ്". റിസർച്ച് റഫറൻസ് ട്രെയിനിംഗ് സെന്റർ. Archived from the original on 2014-01-30. Retrieved 30-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ". ഓൾ ഇന്ത്യാ കോൺഗ്രസ്സ്. Archived from the original on 2014-02-01. Retrieved 01-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ". ഓൾ ഇന്ത്യാ കോൺഗ്രസ്സ്. Archived from the original on 2014-02-01. Retrieved 01-ഫെബ്രുവരി-2014. കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം- എസ്.ആർ. ദാസ് പുറം 1
  6. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം- എസ്.ആർ. ദാസ് വിദ്യാഭ്യാസം പുറം 6
  7. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം- എസ്.ആർ. ദാസ് അരബിന്ദോ ഘോഷിന്റെ കേസ് പുറം 12
  8. "അരബിന്ദോ ബോംബ് കേസ് വിധിന്യായം". അരബിന്ദോ ആശ്രമം. Archived from the original on 2014-01-31. Retrieved 31-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)
  9. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം- എസ്.ആർ. ദാസ് അരബിന്ദോ ഘോഷിന്റെ കേസ് പുറം 12
  10. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം- എസ്.ആർ. ദാസ് നിസ്സഹകരണ പ്രസ്ഥാനം പുറം 61
  11. ചിത്തരഞ്ജൻ ദാസ് ജീവചരിത്രം- എസ്.ആർ. ദാസ് പുറങ്ങൾ 61-62
  12. "മഹാത്മാ ഗാന്ധി ജീവചരിത്രം". എം.കെ.ഗാന്ധി.ഓർഗ്. Archived from the original on 2014-02-01. Retrieved 01-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചിത്തരഞ്ജൻ_ദാസ്&oldid=3971375" എന്ന താളിൽനിന്ന് ശേഖരിച്ചത്