1943 മാർച്ച് 21-ന് ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ജനിച്ചു. ആറാട്ടുപുഴ ആർ.എം.എൽ.പി. സ്കൂൾ, യു.പി.എസ്. പല്ലിശ്ശേരി, സി.എൻ.എൻ. ബോയ്സ് സ്കൂൾ ചേർപ്പ്, ബ്രണ്ണൻ കോളേജ് ധർമ്മടം, ക്രൈസ്റ്റ്കോളേജ് ഇരിങ്ങാലക്കുട, മാന്നാനം ബി.എഡ്. കോളേജ് എന്നിവിടങ്ങളിൽ പഠനം.അദ്ധ്യാപകൻ, യുറീക്ക പത്രാധിപ സമിതി അംഗം, യുറീക്ക ബാലവേദി സംസ്ഥാന കൺവീനർ, തത്തമ്മ' പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ കുട്ടികളുമായി അടുത്തിടെ പഴകുവാനും അവരുടെ സർഗ്ഗപരമായ പ്രവർത്തനങ്ങളൽ പങ്കാളിയാകാനും കഴിഞ്ഞു. പിന്നീട് ദേശാഭിമാനി വാരികയിൽ പി. നരേന്ദ്രനാഥിനുശേഷം ഉണ്ണിയേട്ടനായി നാലുവർഷക്കാലം കുട്ടികളുടെ ലോകം പംക്തി കൈകാര്യം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളെ നേരിൽ കണ്ട് പഠിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചു. കാർഷികസർവ്വകലാശാല ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ്അ സോസിയേഷന്റെ ജനറൽ സെക്രട്ടറിയായും ഇന്ത്യയിലെ സർവ്കലാശാല ജീവനക്കാരുടെ സംഘടനയായ കോൺഫെഡറേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചതിലൂടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾ സന്ദർശിക്കാനും ജനജീവിതം പഠിക്കാനും അദ്ദേഹം

എഴുത്തുകാരൻ , അധ്യാപകൻ , ഗവേഷകൻ , കുട്ടികളുടെ കൂട്ടുകാരൻ , പ്രസാധകൻ
സി.ആർ. ദാസ്

ശ്രദ്ധിച്ചു. കുട്ടികൾക്കായി നോവലുകൾ, കഥാസമാഹാരങ്ങൾ, കവിതകൾ, നാടകങ്ങൾ, വിജ്ഞാനഗ്രന്ഥങ്ങൾ എന്നിങ്ങനെ 80-ലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 7 കൃതികൾ ഇംഗ്ലീഷിലേക്കും 4 എണ്ണം തമിഴ് ഭാഷയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യമായി തൃശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിന്റെ മുഖ്യസംഘാടകനും കഥ, കവിത വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്നു. കൂടാതെ ഡൽഹിയിൽ വെച്ച് നടന്ന അഖിലേന്ത്യാ ബാലോത്സവത്തിന്റെ ഫാക്കൽറ്റിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ 1943 മാർച്ച് 21ന് ജനിച്ചു. ചേർപ്പ് ഹൈസ്ക്കൂൾ, പൂനയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, കേരള കാർഷിക സർവ്വകലാശാല, പാലക്കാട് മുണ്ടൂരിലെ ഗ്രാമീണ സാങ്കേതിക ഗവേഷണ കേന്ദ്രം എന്നിവടങ്ങളിൽ ജോലി നോക്കി.

പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി, ബാലസംഘം അക്കാദമിക് കമ്മറ്റി വൈസ് പ്രസിഡന്റ്, ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

തൃശ്ശൂർ നഗരസഭ മണ്ണുത്തി ഡിവിഷനിലെ മുൻ കൗൺസിലർ[1],[2]ജവഹർ ബാലഭവൻ ഡയറക്ടർ[3], കാലിക്കറ്റ് സർ‌വ്വകലാശാല സിൻഡിക്കേറ്റ് അംഗം[4] എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂരിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ ഇടപെട്ടു. ഇപ്പോൾ കേരള സർക്കാരിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ഭരണസമിതി അംഗം കൂടിയാണ്. ദീർഘകാലമായി തൃശൂർ ബാലഭവൻ ഭരണസമിതിയിൽ പ്രവർത്തിക്കുക വഴി നാഷണൽ ബാലഭവന്റെ പ്രവർത്തനങ്ങളിലും ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ ബൈലോ രൂപീകരണത്തിന് കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ്. പുലരി ചിൽഡ്രൻസ് വേൾഡ് എന്ന സംഘടനയുടെ സെക്രട്ടറിയായി കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും അവരെ പിന്തുണയ്ക്കുവാനും പരിശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ‘ദാസ് മിഷൻ' എന്ന സംരംഭത്തിലൂടെ ഉഗാണ്ട, വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ലക്ഷദ്വീപ് എന്നിവിടങ്ങൾ സന്ദർശിച്ച് യാത്രാനുഭവങ്ങൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി സംഘങ്ങളുടേയും കുട്ടികളെ സ്നേഹിക്കുന്ന പ്രസ്ഥാനങ്ങളുടേയും പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ട്. കൊറോണക്കാലത്ത് കുട്ടികളുടെ വാട്സാപ്പ് കൂട്ടായ്മകളുമായി സഹകരിക്കാനും സംവദിക്കാനും അവർക്ക് കഥകളും കവിതകളും സമ്മാനിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിലെ കുട്ടികളാണ്നാളത്തെ നേതാക്കളെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളെ നല്ല മനുഷ്യരാക്കുക എന്നതാണ്ജീവിതലക്ഷ്യം.

നാടകലോകം

സി.ആർ. ദാസ് നാടകപ്രവർത്തനങ്ങളിലൂടെയാണ് കലാ സാഹിത്യരംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആറാട്ടുപുഴയിൽ കലാപ്രവാഹിനിയുടെ സംഘാടകനെന്ന നിലയിൽ നാടകങ്ങളിൽ അഭിനയമാരംഭിച്ചു. വല്ലച്ചിറയിൽ ഓണാഘോഷമത്സരങ്ങളിലും നാടകവാതരണ രംഗത്ത് സജീവമായി. പ്രസിദ്ധനായ കുട്ടൻ മാരാർ സി.ആർ. ദാസിന്റെ ശിഷ്യനാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച് ഒന്നാമത്തെ സംസ്ഥാന ശാസ്ത്ര കലാജാഥാംഗം, സഫ്ദർ ഹാശ്മിയുടെ ഓർമ്മക്കായി ദൽഹിയിൽ നടത്തിയ "ചൗരാഹാ 89-ൽ കേരളത്തെ പ്രതിനിധീകരിച്ച നാടകപ്രവർത്തകൻ, തൃശൂരിൽ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ മെയ് ദിന അക്കാദമി സംഘാടകൻ, ക്യാമ്പ് പ്രതിനിധി എന്നീ നിലകളിലും നാടകരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. മുത്തച്ഛൻ എന്ന ടെലിഫിലിമിൽ മുഖ്യകഥാപാത്രമായിരുന്നു. ദാസ് എഴുതി വിദ്യാധരൻ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച മോഹങ്ങൾ മോഹഭംഗങ്ങൾ എന്ന നാടകഗാനം ശ്രദ്ധേയമായി.

കുട്ടികളുടെ നാടകരംഗത്താണ് ദാസിന്റെ സംഭാവനകൾ ഏറെയുള്ളത്. കളിക്കൊട്ടാരം, സ്വപ്നക്കൂടാരം തുടങ്ങിയ നാടക സമാഹാരങ്ങൾ ശ്രദ്ധേയമായി.സ്കൂൾ യുവജനോത്സവങ്ങളിൽ ദാസിന്റെ നാടകങ്ങൾ ധാരാളം അരങ്ങേറിയിട്ടുണ്ട്. എന്റെ നാടകാനുഭവങ്ങൾ എന്ന പുസ്തകം ഇപ്പോൾ അച്ചടി

യിലാണ്.

പുലരി - കുട്ടികളുടെ ലോകം (പുലരി ചിൽഡ്രൻസ് വേൾഡ്)

പുലരി ചിൽഡ്രൻസ് വേൾഡ് ( Reg. No. TC/TSR/635/2012) എന്ന കുട്ടികളുടെ സംഘടനയുടെ സ്ഥാപക നേതാവുകൂടിയാണ് സി.ആർ. ദാസ്, ഡോ. കെ.ജി. വിശ്വനാഥൻ പ്രസിഡന്റും സി.ആർ.ദാസ് സെകട്ടറിയുമായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം കുട്ടികളുടെ ക്ഷേമപ വർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കിവരുന്നു.

പുലരി പബ്ലിക്കേഷൻസ്

പ്രസാധക രംഗത്ത് സി.ആർ. ദാസ് മികച്ച സംഭാവനകൾ നൽകി വരുന്നു. പുലരി പബ്ലിക്കേഷൻസ്, ബാലസാഹിത്യ കൃതികൾ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ശാസ്ത്ര കൃതികൾ, ചരിത്ര ഗ്രന്ഥങ്ങൾ എന്നീ ഗണങ്ങളിൽപ്പെട്ട നൂറിലധികം പുസ്തകങ്ങൾ നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരുമായ വളരെയേറെ പേരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുലരിക്ക് സാധിച്ചു. പുലരിപ്പൂക്കൾ എന്ന പ്രസിദ്ധീകരണത്തിലൂടെ കുട്ടികളുടെ സൃഷ്ടികൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് 50-ലധികം കുട്ടികളെ എഴുത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തി. വൈശാഖൻ മാസ്റ്റർ, മലയത്ത് അപ്പുണ്ണി, ആർട്ടിസ്റ്റ് ഫ്രാൻസിസ് മാസ്റ്റർ, എം.ആർ. ഗോപാലകൃഷ്ണൻ, കോലഴി നാരായണൻ, താരാ പ്രഭാകർ, എം.ഇ. രാജൻ, കെ.കെ.എസ്. കുട്ടി, ഹരികൃഷ്ണൻ മാസ്റ്റർ, ബേബി മാത്യു, ബാലൻ മാവേലി, ജോൺസൺ ചിറമ്മൽ, സി.ജെ. അലക്സ്, ശശീന്ദ്രൻ മാസ്റ്റർ, രമാദേവി ടീച്ചർ, ഷീബ കെ. ആന്റണി തുടങ്ങിയവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സാധിച്ചു. വനങ്ങളിലൂടെ ഒരു അറിവുയാത്ര എഴുതിയ സി.ജെ. അലക്സിന്റെ ആദ്യ പുസ്തകത്തിന് അബുദാബി ശക്തി അവാർഡ് ലഭിച്ചു. വായന, ചിത്രരചന, ഒഴിവുകാല സാഹിത്യക്യാമ്പുകൾ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന പുലരി പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർകൂടിയാണ്.

ദീർഘകാലം സാഹിത്യപ്രവർത്തക സംഘത്തിന്റെ ഭരണസമിതി അംഗമായി പ്രവർത്തിച്ച് ദാസ് 361 ബാലകഥകൾ 361 ബാലകവിതകൾ എന്ന പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു. കൂടാതെ അക്ഷരത്തോണി എന്ന പേരിൽ കേരളത്തിലെ ബാലസാഹിത്യ രചയിതാക്കളുടെ 51 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും നേതൃത്വം വഹിച്ചു. പത്തിലധികം പുതിയ എഴുത്തുകാരെ ഈ സംരംഭത്തിൽ അണിചേർക്കാനും കഴിഞ്ഞു.

ദാസ് മിഷൻ

ലോകത്തിലെ കുട്ടികളെ കണ്ടറിയുക എന്ന ലക്ഷ്യത്തോടെ ദാസ് ആരംഭിച്ച പദ്ധതിയാണ് ദാസ് മിഷൻ. ഇതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും ആഫ്രിക്കയിലെ യുഗാണ്ടയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യു.എസ്.എ.) സ്കൂളുകളിലും ദാസ് പഠന സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ വിയറ്റ്നാം, കമ്പോഡിയ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് കുട്ടികളെക്കുറിച്ചും പ്രസ്തുത രാജ്യങ്ങളിലെ കൃഷി, വിദ്യാഭ്യാസം, പരിതം, തൊഴിൽ എന്നിവ പഠിച്ച് പുസ്തകങ്ങൾ രചിച്ചു.

സന്ദർശിച്ച രാജ്യങ്ങൾ

യു.എസ്.എ.

കുവൈറ്റ്

ഷാർജ

ദുബായ്

ഉഗാണ്ട

വിയറ്റ്നാം

കമ്പോഡിയ

ഇപ്പോഴത്തെ സ്ഥാനങ്ങൾ

സെക്രട്ടറി, പുലരി ചിൽഡ്രൻസ് വേൾഡ്, മണ്ണുത്തി, തൃശൂർ.

ഭരണസമിതി അംഗം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം.

ഭരണസമിതി അംഗം, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ

സൊസൈറ്റി

ഭരണസമിതി അംഗം, ഒ.ആർ.സി, തൃശൂർ

മുമ്പ് നിർവ്വഹിച്ച ഔദ്യോഗിക പദവികൾ

റിസർച്ച് ഓഫീസർ (1966-1968) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, പൂനെ, മഹാരാഷ്ട്ര,

ഹൈസ്കൂൾ ടീച്ചർ (1969-1970) സി.എൻ.എൻ. വി.എച്ച്.എസ്. ചേർപ്പ്, തൃശൂർ, കേരള. സയന്റിഫിക് ഓഫീസർ (1970-1998) കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി,

സയന്റിസ്റ്റ്, പ്രാദേശിക ഗവേഷണ കേന്ദ്രം (ഐ.ആർ.ടി.സി.)

മുണ്ടൂർ,

മറ്റ് പദവികൾ

.

എക്സിക്യൂട്ടീവ് അംഗം, ജവഹർ ബാലഭവൻ (4 വർഷം) സിൻഡിക്കേറ്റ് മെമ്പർ, കോഴിക്കോട് സർവ്വകലാശാല (4വർഷം)

ജനറൽ കൗൺസിൽ അംഗം, കേരള കാർഷിക സർവ്വകലാശാല (4 വർഷം)

ജില്ലാ സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സംസ്ഥാന സെക്രട്ടറി, പുരോഗമന കലാസാഹിത്യ രംഗം

ഡയറക്ടർ, കുട്ടികളുടെ കലാഗ്രാമം, ഒല്ലൂക്കര ഭരണസമിതി അംഗം, സാഹിത്യപ്രവർത്തക സഹകരണ കൗൺസിലർ, തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ (2 തവണ 10 വർഷം)

ചെയർമാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (2 തവണ 8 വർഷം)

സംഘം ബാലസംഘം സംസ്ഥാന സമിതി അംഗമായിരുന്നു.

"വേനൽത്തുമ്പി'യുടെ ആദ്യകാല സംഘാടകരിൽ ഒരാളായിരുന്നു. വേനൽത്തുമ്പിയിലേക്ക് ധാരാളം നാടകങ്ങളും ഗാന ങ്ങളും എഴുതി.

സർക്കാർ നിയോഗിച്ച ജവഹർ ബാലഭവൻ ബൈലോ അമന്റ്മെന്റ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ബാലഭവനുകളുണ്ടാക്കാനും ബൈലോ ഏകീകരിക്കുവാനുമുള്ള റിപ്പോർട്ട് കേരള സർക്കാർ അംഗീകരിക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാലഭവനുകൾ നഗരവൽകൃതമായി മാത്രമാകാതെ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുവാനും മേൽ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. നാളത്തെ നേതാക്കളായ എല്ലാ കുട്ടികളുടേയും സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള ഈ സർക്കാർ പദ്ധതി അസംബ്ലി നിയോജകമണ്ഡലങ്ങൾ, ബാലസഭകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കു

വാനും പരിപാടിയിട്ടിട്ടുണ്ട്. ബാലസംഘത്തിന്റെ മിഷനും വിഷനും നടപ്പിലാക്കുവാൻ സഹായിക്കുന്ന വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സ്നേഹവും സമാധാനവും സന്തോഷവുമുള്ള ഒരു ലോകമാണ് നമ്മുടെ കുട്ടികൾക്കാവശ്യം. ദാരിദ്ര്യം, നിരക്ഷരത, ബാലഭിക്ഷാടനം, ബാലവേല, പീഡനങ്ങൾ എന്നിവയിൽനിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള പോരാട്ടങ്ങൾക്കായി എഴുത്തും പ്രവർത്തനങ്ങളും തുടരുക എന്നതു തന്നെയാണ് തന്റെ ജീവിതാഭിലാഷം. പ്രപഞ്ചസത്യങ്ങൾ കണ്ടെത്താനുള്ള തുടർ പ്രവർത്തനങ്ങൾ

പുരസ്കാരങ്ങൾ

തിരുത്തുക
  • മാക്കാച്ചിക്കഥകൾ എന്ന കുട്ടികളുടെ കഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് (2004)[5][6]
  • ചിമ്പുവും മീട്ടുവും എബ്ബ കൃതിയ്ക്ക് അബുദാബി ശക്തി അവാർഡ്, (1997)
  • ബാലസാഹിത്യ രംഗത്തുള്ള സമഗ്രസംഭാവനയ്ക്ക് പാട്യം അവാഡ് (1998)
  • മടവൂർ ഭാസി അവാർഡ് (2016 - ബാലസാഹിത്യം )
  • പ്രൊഫ. കേശവൻ വെണ്ണിക്കുളങ്ങര ബാലസാഹിത്യ അവാർഡ് ( 2015  )
  • സർക്കസ് (നാടകം)
  • നാളെയുടെ പൂക്കൾ (കുട്ടികൾക്കുള്ള നോവൽ)
  • പ്രകാശകിരണങ്ങൾ
  • വെളിച്ചത്തിലേയ്ക്ക് (കുട്ടികൾക്കുള്ള നാടകം)
  • കിലുക്കാംപെട്ടി
  • ചിമ്പു
  • കളിക്കൊട്ടാരം
  • ചിമ്പുവും മിട്ടുവും
  • കുമ്മാട്ടി
  • പറന്നു പറന്നു പറന്ന്
  • ഉണ്ണിയും സ്വർണ്ണമുയലുകളും
  • മാക്കാച്ചികഥകൾ (പരമ്പര 1)
  • മാക്കാച്ചികഥകൾ (പരമ്പര 2)
  • വാർദ്ധക്യവസന്തം (ലേഖനം)
  • ബാലകവിതകൾ
  • സ്നേഹഗീതങ്ങൾ
  • 101 കവിതകൾ
  • ഇളം കവിതകൾ
  • പിള്ളേരുതാളം
  • കാക്കക്കവിതകൾ
  • ജീവചരിത്രം
  • ആങ് സാൻ സൂചി - ബർമ്മയിലെ വെള്ളിനക്ഷത്രം
  • സ്റ്റീവ് ജോബ്സ്
  • കുഞ്ഞുണ്ണി മാഷുടെ ലോകം
  • ആഫ്രിക്ക, ആഫ്രിക്ക നെൽസൺ മണ്ടേല
  • ആപ്പിളിന്റെ കഥ, സ്റ്റീവ് ജോബ്സിന്റേയും
  • വിജ്ഞാനസാഹിത്വം
  • സമയവിസ്മയങ്ങൾ
  • വാർധക്യം വസന്തം
  • മാനത്തോളം വലുതാവാൻ
  • ശാസ്ത്രം
  • എന്റെ സ്കൂളിലെ മുയൽ ക്ലബ്ബ്
  • ലാഭകരമായ മുയൽ വളർത്തൽ
  • ബാലശാസ്ത്രനോവൽ
  • ഉണ്ണിയും സ്വർണ്ണമുയലുകളും
  • നാളെയുടെ പൂക്കൾ
  • പ്രപഞ്ചാത്ഭുതങ്ങൾ
  • തെരുവുനാടകം
  • സർക്കസ്
  • രണാങ്കണത്തിലേക്ക്
  • ബാലനാടക സമാഹാരങ്ങൾ
  • കളിക്കൊട്ടാരം
  • വെളിച്ചത്തിലേക്ക്
  • സ്വപ്നക്കൂടാരം
  • കുട്ടിക്കാല ഓർമ്മകൾ
  • കുരുന്നോർമ്മകൾ
  • യാത്രാവിവരണങ്ങൾ
  • അമേരിക്ക - യാത്രകളുടെ പുസ്തകം
  • ഉഗാണ്ട - ആഫ്രിക്കയിലെ കേരളം
  • ചും റീപ് സുവോർ (കമ്പോഡിയയിലേക്ക് സ്വാഗതം)
  • ചിക്കാഗോ വിശേഷങ്ങൾ മലേഷ്യ യാത്രാനുഭവങ്ങൾ
  • ഇംഗ്ലീഷ് വിവർത്തനം
  • Makkachi Grandma Grandma Tales
  • Pookachi Tales Time Dreams
  • Dale of Dreams A
  • Rabbit Club in my school
  • Little Fire Flies
  • തമിഴ് വിവർത്തനം
  • ചിമ്പുവിൻ ഉലഹം
  • പറന്നു പറന്നു പറന്ന്
  • ചിവന്ദ കാലടികൾ
  • സമയക്കനവുകൾ
  1. http://www.metrovaartha.com/2010/08/13092203/BOAT.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.janayugomonline.com/php/newsDetails.php?nid=73159[പ്രവർത്തിക്കാത്ത കണ്ണി]
  3. http://deshabhimani.co.in/newscontent.php?id=3971[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.ksicl.org/news/225-childrens-literature-award[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-12-14. Retrieved 2011-09-08.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-02. Retrieved 2011-09-08.


"https://ml.wikipedia.org/w/index.php?title=സി.ആർ._ദാസ്&oldid=3830125" എന്ന താളിൽനിന്ന് ശേഖരിച്ചത്