ദേവൻ (നടൻ)
ഒരു മലയാളചലച്ചിത്രനടനാണ് ദേവൻ. കേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമാണ് അദ്ദേഹം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്രസംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനാണ് ഇദ്ദേഹം.
ദേവൻ | |
---|---|
ജനനം | ദേവൻ ശീനിവാസൻ 9 സെപ്റ്റംബർ 1954 |
തൊഴിൽ |
|
സജീവ കാലം | 1985-ഇതുവരെ |
രാഷ്ട്രീയ കക്ഷി | നവ കേരള പീപ്പിൾസ് പാർട്ടി |
ജീവിതപങ്കാളി(കൾ) | സുമ (deceased) |
കുട്ടികൾ | 1 |
ബന്ധുക്കൾ | രാമു കാര്യാട്ട് (uncle and father-in-law) |
ജീവിതരേഖതിരുത്തുക
1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അമ്മാവൻ രാമു കാര്യാട്ടിന്റെ മകളായിരുന്ന സുമയായിരുന്നു ദേവന്റെ ഭാര്യ. ഇവർക്ക് ലക്ഷ്മി എന്നൊരു മകളുണ്ട്. 2019 ജൂലൈ 12-ന് എറണാകുളത്തുവച്ച് സുമ അന്തരിച്ചു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
- 2004-ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചു.[1]
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദേവൻ