ദി പ്ലാന്റ് ലിസ്റ്റ്
റോയൽ ബൊട്ടാണിക് ഗാർഡനും മിസൗറി ബൊട്ടാണിക്കൽ ഗാർഡനും ചേർന്ന് 2010-ൽ സസ്യനാമ പട്ടികയാണ് ദി പ്ലാന്റ് ലിസ്റ്റ്, The Plant List.[1] ഇന്നുവരെ അറിയപ്പെടുന്ന എല്ലാ സസ്യങ്ങളുടെയും പേരുകൾ അടങ്ങിയ സമഗ്രമായ ഒരു പട്ടികയാണിത്.
വിഭാഗം | Encyclopedia |
---|---|
ലഭ്യമായ ഭാഷകൾ | English |
സൃഷ്ടാവ്(ക്കൾ) | Royal Botanic Gardens, Kew and Missouri Botanical Garden |
യുആർഎൽ | www |
അലക്സ റാങ്ക് | 138,478 as of 20140119 |
ആരംഭിച്ചത് | December 2010 |
നിജസ്ഥിതി | version 1.1 September 2013 |
ഇതിനോട് പരിപൂരകമായ മറ്റൊരു പദ്ധതിയായ ഇന്റർനാഷണൽ പ്ലാന്റ് നെയിംസ് ഇൻഡക്സിനു (IPNI) പിന്നിലും റോയൽ ബൊട്ടാണിക് ഗാർഡനുണ്ട്. IPNI അംഗീകൃതനാമമേതെന്നു നോക്കാതെ പുതിയ പ്രസിദ്ധീകരണങ്ങളിൽനിന്നും വിശദാംശങ്ങൾ ലഭ്യമാക്കുന്നു. അവ സ്വയമേവ തെരഞ്ഞെടുത്ത സസ്യ കുടുംബങ്ങളുടെ ആഗോള പട്ടികയിലേക്ക് ചേർക്കപ്പെടുന്നു. ആ പട്ടികയാണ് പ്ലാന്റ് ലിസ്റ്റിന്റെ അടിസ്ഥാനം.
അവലോകനം
തിരുത്തുകപ്ലാന്റ് ലിസ്റ്റിൽ സ്പീഷീസ് പദവിയിലുള്ള 1,064,035 സസ്യങ്ങളുടെ ശാസ്ത്രനാമങ്ങളുണ്ട്.[2] ഇവയിൽ 642 കുടുംബങ്ങളിൽനിന്നും 17,020 ജനുസുകളിൽനിന്നും ആയി 350,699 അംഗീകൃത സ്പീഷീസുകളും 470,624 പര്യായങ്ങളും ഉൾപ്പെടുന്നു.[3] ഏകദേശം 243,000 നാമങ്ങൾ അനിശ്ചിതമായി കണക്കാക്കുന്നു. അവ വേറെ സ്പീഷീസുകളാണോ നിലവിലുള്ളവയുടെ പര്യായങ്ങളാണോ എന്ന് തീർച്ചപ്പെടുത്താൻ സസ്യശാസ്‌ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പൊതു ശ്രദ്ധ
തിരുത്തുക2010-ൽ (ജൈവവൈവിധ്യവർഷം) ഇത് തുടങ്ങിയപ്പോൾത്തന്നെ ഇതെന്റെ സമഗ്രമായ സമീപനം മാധ്യമശ്രദ്ധ ആകർഷിച്ചു.[4] ചാൾസ് ഡാർവിൻ 1880-കളിൽ തുടങ്ങിയ Index Kewensis (IK) എന്ന പ്ലാന്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയതും ശ്രദ്ധേയമായി.[4][5]
ഇതും കാണുക
തിരുത്തുക- Australian Plant Census
- Australian Plant Name Index
- Global Strategy for Plant Conservation, whose Target One states the need for “An online flora of all known plants.”
- International Plant Names Index
- വിക്കിസ്പീഷിസ്
അവലംബം
തിരുത്തുക- ↑ "World's Largest Plants Database Assembled". discovery.com. 2010. Archived from the original on 2012-07-13. Retrieved 2018-02-15.
- ↑ "Summary Statistics". The Plant List. Archived from the original on 2019-05-23. Retrieved June 27, 2014.
- ↑ "US, British scientists drew up the comprehensive list of world's known land plants". CBC. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "World's Plant Life Far Less Diverse Than Previously Thought". Fox News. 30 December 2010.
- ↑ "About the Index Kewensis". International Plant Names Index. 2004.
{{cite web}}
: Cite has empty unknown parameters:|month=
and|coauthors=
(help)
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- State of the World's Plants Archived 2018-09-07 at the Wayback Machine.