വിജ്ഞാനകോശം

അവലംബ ഗ്രന്ഥം
(Encyclopedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ വിജ്ഞാനശാഖകളെക്കുറിച്ചോ ഒരു പ്രത്യേക വിജ്ഞാനശാഖയെക്കുറിച്ചോ സമഗ്രമായ വിവരം തരുന്നതെന്താണോ അതിനെ വിജ്ഞാനകോശം (ഇംഗ്ലീഷ്: എൻ‌സൈക്ലോപീഡിയ) എന്നു വിളിക്കുന്നു. വിജ്ഞാനകോശങ്ങൾ ഉരുത്തിരിഞ്ഞു വന്നത് നിഘണ്ടുക്കളിൽ നിന്നാണ്. നിഘണ്ടുക്കൾ സാധാരണ ഒരു വാക്കിന്റെ അർത്ഥം മാത്രമാണ് വിശദീകരിക്കുന്നത്. എന്നാൽ വിശദീകരണത്തിനു ശേഷവും വായനക്കാരിൽ സംശയങ്ങൾ അവശേഷിക്കാം. വിജ്ഞാനകോശങ്ങൾ ഇത്തരം സംശയങ്ങൾ ദുരീകരിക്കാൻ പ്രാപ്തമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ എല്ലാ എൻ‌സൈക്ലോപീഡിയകളും അച്ചടിച്ചതായിരുന്നു. ചുരുക്കം ചിലത് സിഡി-റോമിലും ഇൻറർനെറ്റിലും ഉണ്ടായിരുന്നു. 21-ാം നൂറ്റാണ്ടിലെ എൻ‌സൈക്ലോപീഡിയകൾ കൂടുതലും ഓൺ‌ലൈനിലാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ എൻ‌സൈക്ലോപീഡിയ 5 ദശലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് വിക്കിപീഡിയയാണ്. രണ്ടാമത്തെ വലിയ എൻ‌സൈക്ലോപീഡിയ ഏറ്റവും കൂടുതൽ അച്ചടിച്ച എൻ‌സൈക്ലോപീഡിയ ബ്രിട്ടാനിക്കയാണ്. ആയിരക്കണക്കിനു വർഷങ്ങളായി പ്രസിദ്ധീകരിച്ച എല്ലാ അറിവുകളും സംഗ്രഹിക്കാൻ വിജ്ഞാനകോശ പരമ്പരകൾ ഉപയോഗിച്ചിരുന്നു. അച്ചടിശാല കണ്ടുപിടിച്ചതിനുശേഷം, നീണ്ട നിർവചനങ്ങളുള്ള നിഘണ്ടുക്കളെ വിജ്ഞാനകോശം എന്ന് വിളിക്കാൻ തുടങ്ങി. അവ ലേഖനങ്ങളോ വിഷയങ്ങളോ ഉള്ള പുസ്തകങ്ങളായിരുന്നു. മലയാളത്തിൽ ആദ്യമുണ്ടായ വിജ്ഞാനകോശങ്ങളിലൊന്നാണ് സസ്യശാസ്ത്രത്തെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ്.

"https://ml.wikipedia.org/w/index.php?title=വിജ്ഞാനകോശം&oldid=3532192" എന്ന താളിൽനിന്ന് ശേഖരിച്ചത്