മുഗൾ സാമ്രാട്ട് ഷാജഹാൻറെയും പത്നി മുംതാസ് മഹലിൻറെയും മൂത്ത പുത്രനും കിരീടാവകാശിയുമായിരുന്നു മുഹമ്മദ് ദാരാ ഷിക്കോഹ് (മാർച്ച് 20, 1615 – ഓഗസ്റ്റ് 30, 1659) [1]. എന്നാൽ അധികാരത്തർക്കത്തിൽ ഇളയ സഹോദരൻ ഔറംഗസേബ്എന്ന് ചരിത്രത്തിലറിയപ്പെടുന്ന മുഹിയുദ്ദീനാണ് വിജയിച്ചത്.

ദാരാ ഷികോഹ്
മുഗൾ സാമ്രാജ്യത്തിന്റെ അധിപൻ (ഷഹ്സാദ)

ജീവിതപങ്കാളി നാദിറ ബീഗം സാഹിബ
മക്കൾ
7 മക്കൾ
പേര്
ദാരാ ഷികോഹ്
دارا شكوه
രാജവംശം തിമൂരിദ് രാജവംശം
പിതാവ് ഷാ ജഹാൻ
മാതാവ് മുംതാസ് മഹൽ
കബറിടം ഹ്യുമയൂന്റെ ശവകുടീരം, ഡെൽഹി
മതം ഇസ്ലാം
Celebration of the birth of Dara Shikoh.
മുഗൾ സാമ്രാജ്യം

സ്ഥാപകൻ
ബാബർ

മുഗൾ ചക്രവർത്തിമാർ
ഹുമായൂൺ · അക്ബർ · ജഹാംഗീർ
ഷാജഹാൻ · ഔറംഗസേബ്

ഭരണകേന്ദ്രങ്ങൾ
ആഗ്ര · ദില്ലി · ഫത്തേപ്പൂർ സിക്രി

ചരിത്രസ്മാരകങ്ങൾ
ഹുമയൂണിന്റെ ശവകുടീരം
താജ് മഹൽ · ചെങ്കോട്ട
പുരാണാ കില · ആഗ്ര കോട്ട
ഹിരൺ മിനാർ · ലാഹോർ കോട്ട
ബാദ്ഷാഹി മോസ്ക് · ഷാലിമാർ പൂന്തോട്ടം
പേൾ മോസ്ക് · ബീബി ക മക്ബറ

മതങ്ങൾ
ഇസ്ലാം · ദിൻ ഇലാഹി

വ്യക്തിത്വം

തിരുത്തുക

ദാരിയസ് (പ്രതാപി) എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ദാര എന്ന പേരിൻറെ ഉത്പത്തി. ഷാജഹാൻ പല ബഹുമതികളും പ്രിയപുത്രനു സമ്മാനിച്ചു. സൂഫിസത്തോട് ചായ് വുണ്ടായിരുന്ന ദാര മതസഹിഷ്ണുതയുളള വ്യക്തിയായിരുന്നു. ഉപനിഷത്തുക്കൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുക മാത്രമല്ല സ്വയം സാഹിത്യരചന നടത്തുകയും ചെയ്തു[2] കാഷ്മീരിലെ പരിമഹൽ നിർമ്മിച്ചതും ഒരു ജ്യോതിശാസ്ത്രപഠനകേന്ദ്രമായി അതു വികസിപ്പിഷതും ഇദ്ദെഹമാണ്.

അവകാശത്തർക്കം

തിരുത്തുക

ഷാജഹാന് മുംതസ് മഹലിൽ 4 പുത്രന്മാരുണ്ടായി, ദാരാ ഷിക്കോഹ്, ഷൂജാ, മുഹിയുദ്ദീൻ, മുറാദ് ബക്ഷ്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ (മുൾട്ടാൻ, കാബൂൾ) ഭരണഭാരം ദാരയ്ക്കും, കിഴക്കൻ പ്രവിശ്യകളുടേത് (ബീഹാർ, ബംഗാൾ) ഷൂജക്കും, ഡക്കാന്റേത് (ഖണ്ഡേശ്, ബീരാർ, തെലങ്കാനാ, ദൌലത്താബാദ്) മുഹിയുദ്ദീനും, ഗുജറാത്തിൻറെയും മറ്റു പശ്ചിമ പ്രവിശ്യകളുടേയും മുറാദ് ബക്ഷിനും ആയിരുന്നു. എന്നാൽ ദാര, ഭരണഭാരം കീഴുദ്യോഗസ്ഥരെ ഏല്പിച്ച് പിതാവിനോടൊപ്പം തലസ്ഥാന നഗരിയിൽ താമസിച്ചു. 1657-ൽ ഷാജഹാൻ രോഗബാധിയനായി. പ്രതിദിന ദർബാർ നിർത്തലാക്കി. സഹോദരി ജഹനാരയുടെ സഹായത്തോടെ ദാര പിതാവിൻറെ രോഗവിവരം കുറച്ചു ദിവസത്തേക്ക് രഹസ്യമാക്കി വച്ചു. എന്നാൽ സംഗതികൾ മണത്തറിഞ്ഞ മറ്റു മൂന്നു പേരും ദാരയ്ക്കെതിരായി നീങ്ങി.

സമുഗർ യുദ്ധം [3],[4]

തിരുത്തുക

മുറാദും മുഹിയുദ്ദീനും സഖ്യകക്ഷികളായി, ആഗ്രക്ക് 8 മൈൽ കിഴക്ക് സമുഗർ എന്ന സ്ഥലത്തു വച്ച് ദാരയുടെ സൈന്യവുമായി ഏറ്റുമുട്ടി. മേയ് 29, 1658-ലാണ് ഈ യുദ്ധം നടന്നത്. ഇതിനിടയിൽ ദാരയുടെ സേനാനായകരിലൊരാൾ, സലീമുളള ഖാൻ, മുഹിയുദ്ദീനുമായി രഹസ്യധാരണ ഉണ്ടാക്കി. യുദ്ധം ദാരയ്ക്ക് അനുകൂലമായിത്തീരുമെന്നു കണ്ട സലീമുളള ഖാൻ, യുദ്ധത്തിൽ ദാര ജയിച്ചെന്നും ഇനി ആനപ്പുറത്തു നിന്ന് താഴേക്കിറങ്ങി കുതിരപ്പുറത്തു കയറി ഓടിരക്ഷപ്പെടുന്ന ശത്രുക്കളെ തുരത്തണമെന്നും ദാരയോടു പറഞ്ഞു. ദാര അനുസരിച്ചു. ആനപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന അമ്പാരി കണ്ട് ദാരയുടെ സൈനികർ ദാര കൊല്ലപ്പെട്ടെന്നു കരുതി ജീവനും കൊണ്ട് രക്ഷപ്പടാൻ ശ്രമിച്ചു. യുദ്ധത്തിൻറെ ഗതി മാറി. മുഹിയുദ്ദീൻ വിജയിച്ചു. മൂന്നു ദിവസത്തിനകം ആഗ്രയിലെത്തി, ഷാജഹാനെയും തന്നെ സഹായിച്ച മുറാദിനേയും തടവിലാക്കി. ഔറംഗസേബ് എന്ന പേരിൽ, 1657, ജൂലൈ 21ന് സ്ഥാനാരോഹണം ചെയ്തു

അന്ത്യം

തിരുത്തുക

പേർഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജൂൺ 1659-ൽ ദാരയും പുത്രൻ സിഫിർ ഷിക്കോവും പിടിക്കപ്പെട്ടു. ബന്ധിതരായ പിതാവും പുത്രനും ദൽഹിയിലെ വീഥികളിൽ പ്രദർശിപ്പിക്കപ്പെട്ടതായി ബെർണിയർ രേഖപ്പെടുത്തുന്നു . മതഭ്രംശത്തിനായി ദാര വധശിക്ഷക്കു വിധിക്കപ്പെട്ടു. 1659, ഓഗസ്റ്റ് 30നു ശിക്ഷ നടപ്പാക്കപ്പെട്ടു. വിഛേദിക്കപ്പെട്ട ശിരസ്സ് ശേഷം വെളളിത്തളികയിൽ, ഷാജഹാന് കാഴ്ച്ച വച്ചതായി പറയപ്പെടുന്നു.

പിന്നീട് ഹുമായൂണിൻറെ ശവകുടീരം നിലനിൽക്കുന്ന വളപ്പിനുളളിൽ പേരുവിവരങ്ങളില്ലാതെ കബറടക്കം ചെയ്തു.

 
Humayun's Tomb, where the remains of Dara were interred in an unidentified grave.
  1. http://www.royalark.net/India4/delhi.htm
  2. http://books.google.co.in/books?id=H-k9oc9xsuAC&pg=PA194&dq=Dara+Shikoh&as_brr=0&redir_esc=y#v=onepage&q=Dara%20Shikoh&f=false
  3. http://www.columbia.edu/itc/mealac/pritchett/00generallinks/bernier/txt_bernier_dara.html
  4. Nilakanta Sastri (1975). Advanced History of India. Allied Publishers Pvt.Ltd., India. {{cite book}}: Cite has empty unknown parameter: |1= (help); Unknown parameter |coauthor= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ദാരാ_ഷികോഹ്&oldid=3610286" എന്ന താളിൽനിന്ന് ശേഖരിച്ചത്