ആനപ്പുറത്ത് സവാരിചെയ്യുന്നവർക്കുള്ള ഇരിപ്പിടം ആണ് അമ്പാരി. പേഴ്സ്യൻ ഭാഷയിൽ ഇതിനെ സൂചിപ്പിക്കുന്ന 'അമാരി' എന്ന പദം ഹിന്ദിയിൽ 'അംബാരി'യായി സംക്രമിച്ചതിന്റെ തദ്ഭവമാണ് മലയാളത്തിലെ 'അമ്പാരി' എന്നു ഭാഷാശാസ്ത്രജ്ഞന്മാർ അനുമാനിക്കുന്നു.

പ്രസക്തി

തിരുത്തുക

ക്ഷേത്രോത്സവങ്ങളിലും നാടുവാഴികളുടെ ആഘോഷപൂർവമായ യാത്രകളിലും ഉള്ള ആഡംബരത്തിന്റെ ഒരു ഭാഗമാണ് ആനയും അമ്പാരിയും. ആനപ്പുറത്ത് ഇളകാത്തവണ്ണം പട്ടുമേൽക്കട്ടികളും ജാലറകളും മറ്റും തുന്നിപ്പിടിപ്പിച്ച് അമ്പാരി സ്ഥാപിക്കുകയും സവാരി ചെയ്യേണ്ട ആൾ അതിൽ ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളത്തിന് ആനയും അമ്പാരിയും ഉണ്ടെങ്കിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ഇതു പ്രായേണ കണ്ടുവരാറില്ല.

എന്നു വള്ളത്തോൾ നാരായണമേനോൻ ചിത്രയോഗം മഹാകാവ്യത്തിൽ വർണിക്കുന്നതുപോലെ തിരുവിതാംകൂർ, കൊച്ചി, മൈസൂർ തുടങ്ങിയ ചില നാട്ടുരാജ്യങ്ങളിലെ മുൻനാടുവാഴികളുടെ അപൂർവം ചില രാജകീയാഘോഷങ്ങളുടെ ഒരു ഔപചാരികപ്രദർശനപരിപാടിയായി ആധുനിക കാലത്ത് അമ്പാരികളുടെ ഉപയോഗം മാറിയിട്ടുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്പാരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമ്പാരി&oldid=1738144" എന്ന താളിൽനിന്ന് ശേഖരിച്ചത്