ബാദ്ശാഹി മോസ്ക്

(ബാദ്ഷാഹി മോസ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏഴാമത്തേതും ദക്ഷിണേഷ്യയിലെ രണ്ടാമത്തെതുമായ[1] മോസ്ക് ആണ്‌ പാകിസ്താനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന ബാദ്ശാഹി മോസ്ക്. 1673-ൽ നിർമ്മിക്കപ്പെട്ട, മാർബിൾ മകുടങ്ങളോടുകൂടിയ ഈ മോസ്ക്, മുഗൾ സാമ്രാജ്യകാലത്തെ വാസ്തുശില്പകലക്ക് ഒരു ഉത്തമോദാഹരണമാണ്[2]‌‌. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ് ഇത് നിർമ്മിച്ചത്. ഇതിലെ പ്രധാന പ്രാർത്ഥനാമുറിക്ക് 10,000 പേരെ ഉൾക്കൊള്ളാൻ സാധിക്കും. ഇതിനു പുറമേ മുറ്റത്തും വരാന്തകളിലുമായി വീണ്ടും ഒരുലക്ഷത്തോളം പേരെയും ഉൾക്കൊള്ളാനാകും. 1673 മുതൽ 1986 വരെയുള്ള 313 വർഷം ഇതിന്‌ ലോകത്തെ ഏറ്റവും വിശാലമായ മോസ്ക് എന്ന പദവിയുണ്ടായിരുന്നു. 1986-ൽ ഇസ്ലാമാബാദിൽ പണിതീർത്ത ഫൈസൽ മോസ്ക് ഇതിനെ മറികടന്നു.

ബാദ്ശാഹി മസ്ജിദ്
ബാദ്ശാഹി മോസ്ക്
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപാകിസ്താൻ Lahore, Pakistan
നിർദ്ദേശാങ്കം31°35′18.49″N 074°18′49.63″E / 31.5884694°N 74.3137861°E / 31.5884694; 74.3137861
മതവിഭാഗംഇസ്‌ലാം
ജില്ലLahore
പ്രവിശ്യPunjab
രാജ്യംപാകിസ്താൻ
പ്രതിഷ്ഠയുടെ വർഷം1671
സംഘടനാ സ്ഥിതിMosque
നേതൃത്വംAurangzeb
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
വാസ്‌തുവിദ്യാ മാതൃകIslamic, Mughal
പൂർത്തിയാക്കിയ വർഷം1673
Specifications
മകുടം3
മിനാരം8 (4 square, 4 smaller octagonal)
മിനാരം ഉയരം54 m (177 ft) (square),

ചിത്രശാല തിരുത്തുക


അവലംബം തിരുത്തുക

  1. List of largest mosques എന്ന ഇംഗ്ലീഷ് വിക്കിപീഡിയയിലെ താൾ - ഓരോ മോസ്കിനെക്കുറിച്ചുമുള്ള വിവരങ്ങൾക്കടിസ്ഥാനമായ അവലംബം പ്രസ്തുത താളിലുണ്ട്.
  2. HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 224. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാദ്ശാഹി_മോസ്ക്&oldid=3348699" എന്ന താളിൽനിന്ന് ശേഖരിച്ചത്