ദമാം
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ (സൗദി_അറേബ്യ)യുടെ ആസ്ഥാനമാണ് ദമാം (അറബി: الدمام). വ്യവസായികവും വാണിജ്യപരവുമായി സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ദമാം, സൗദി അറേബ്യയിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. സഊദ് ബിൻ നായിഫ് അൽ സഊദ് ആണ് ഇപ്പോഴത്തെ ദമാം മേഖലാ ഗവർണർ.
ദമാം | |||
---|---|---|---|
| |||
Location in the Kingdom of Saudi Arabia | |||
രാജ്യം | സൗദി അറേബ്യ | ||
പ്രവിശ്യ | കിഴക്കൻ പ്രവിശ്യ | ||
രൂപീകരിച്ചത് | 1900 | ||
സൗദി അറേബ്യയിൽ ലയിച്ചത് | 1913 | ||
• മേയർ | Dhaifallah al-'Utaybi | ||
• പ്രവിശ്യ ഗവർണർ | Muhammed Bin Fahd | ||
(2005) | |||
• ആകെ | 7,44,321 | ||
Dammam Municipality estimate | |||
സമയമേഖല | UTC+3 | ||
• Summer (DST) | UTC+3 | ||
Postal Code | (5 digits) | ||
ഏരിയ കോഡ് | +966-3 | ||
വെബ്സൈറ്റ് | [1] |
ഗതാഗത സൗകര്യങ്ങൾ
തിരുത്തുക- തുറമുഖം - തുറമുഖ നഗരമായ ദമാമിന്റെ വികസനത്തിന്റെ പ്രധാന കേന്ദ്രം കിംഗ് അബ്ദുൽഅസിസ് തുറമുഖമാണ്. പേർഷ്യൻ ഉൾക്കടലിന്റെ തീരത്തെ ഏറ്റവും വലിയ തുറമുഖനഗരമാണിത്.
- വീമാനതാവളം - ദമാമിനടുത്ത ദഹ്‌റാനിലെ യാത്ര-സൈനിക വീമാനതാവളമായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ദമാം സിറ്റിയിൽ നിന്ന് 50 കി.മി മാറി കിംഗ് ഫഹദ് അന്തരാഷ്ട്രവീമാനതാവളം നിർമിച്ചതിനുശേഷം വ്യോമയാനയാത്ര രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് ദമാം കൈവരിച്ചത്.
- തീവണ്ടിതാവളം - ദമാമിൽ നിന്ന് അബ്‌കേക്, അൽ ഹസ വഴി റിയാദിലേക്ക് യാത്രയ്ക്കും ചരക്കിനുമായി തീവണ്ടി ഗതാഗതം നിലവിലുണ്ട്. തലസ്ഥാനമായ റിയാദിലേക്കെത്തിക്കേണ്ട ചരക്കുകൾ ദമാം തുറമുഖത്തുനിന്ന് തീവണ്ടിമാർഗ്ഗമാണ് റിയാദിലേക്കെത്തിക്കുന്നത്.
- റോഡ് ഗതാഗതം - അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ദമാം. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.
സമീപ പ്രദേശങ്ങൾ
തിരുത്തുക- ഖോബാർ - 20 കി.മി ദൂരം - സൗദി-ബഹ്‌റിൻ കടൽ പാലം ഈ നഗരത്തിൽ നിന്നാണ്
- ദഹ്റാൻ - 20 കി.മി ദൂരം - സൗദി അരാംകോയുടെ ആസ്ഥാനമാണ്, ആദ്യകാല വീമാനതാവളം ഇവിടെയായിരുന്നു. ഇപ്പോൾ സൈനികവാശ്യത്തിനായി മാത്രം ഉപയോഗിക്കുന്നു
- ജുബൈൽ - 90 കി.മി ദൂരം - വ്യവസായിക നഗരമാണ്
- ഖതീഫ്
- സിയാത്
- അബ്‌കേക്
- ഹുഫൂഫ് - ഈന്തപന തോട്ടത്തിനും കൃഷിക്കും പ്രസിദ്ധമാണ്
ചിത്രശാല
തിരുത്തുക-
ദമാം നഗരകേന്ദ്രം
-
ദമാം സൂര്യാസ്തമയം
-
ദമാമിലെ വെള്ളിയാഴ്ച്ച വിപണിയിൽ നിന്ന്
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകദമാം നഗരസഭാ വെബ്സൈറ്റ് Archived 2007-09-28 at Archive.is 26°25′N 50°7′E / 26.417°N 50.117°E