ജുബൈൽ
27°00′00″N 49°40′00″E / 27.00000°N 49.66667°E
ജുബൈൽ / അൽ ജുബൈൽ | |||
---|---|---|---|
ജുബൈൽ നഗരം ജുബൈൽ നഗരം | |||
| |||
സൗദി അറേബ്യൻ ഭൂപടത്തിൽ ജുബൈലിന്റെ സ്ഥാനം | |||
രാജ്യം | സൗദി അറേബ്യ | ||
പ്രവിശ്യ | കിഴക്കൻ പ്രവിശ്യ | ||
• ആകെ | 150,367 | ||
സമയമേഖല | UTC+3 (EAT) | ||
• Summer (DST) | UTC+3 (EAT) | ||
പോസ്റ്റ് കോഡ് | (5 digits) | ||
ഏരിയ കോഡ് | +966-5 |
സൗദി അറേബ്യയിലെ (കിഴക്കൻ പ്രവശ്യ (സൗദി അറേബ്യ)|കിഴക്കൻ പ്രവശ്യയിലെ]] പ്രധാന തുറമുഖ നഗരമാണ് ജുബൈൽ (അറബി: "الجبيل"). സൗദിയിലെ മൂന്നാമത്തെ വലിയ നഗരമായ ദമാമിനടുത്താണ് ജുബൈൽ വ്യവസായിക നഗരം സ്ഥിതിചെയ്യുന്നത്. 1975 വരെ അവികസിത പ്രദേശമായിരുന്നു ജുബൈൽ. 1975-ൽ സൗദീ ഗവണ്മെന്റ് ജുബൈലിന്റെ വികസനത്തിനായി പുതിയ പല പദ്ധതികൾ ആവിഷ്കരിക്കുകയും, ഇന്ന് ലോകത്തിലെ തന്നെ വലിയ ഇൻഡസ്ട്രിയൽ സിറ്റിയായി വളർത്തിയെടുക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. 2009-ലെ ഏഴാം സെൻസസ് പ്രകാരം ഇവിടെ 150,367 ജനങ്ങൾ വസിക്കുന്നുണ്ട്.
ഗതാഗത സൗകര്യങ്ങൾ
തിരുത്തുകഅന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ജുബൈൽ. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. വ്യവസായികനഗരമായ ജുബൈലിന്റെ ചരക്കുഗതാഗതത്തിനായി ജുബൈൽ വലിയൊരു തുറമുഖവുമുണ്ട്. തീവണ്ടിതാവളം, വീമാനതാവളം തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ തൊട്ടടുത്ത ദമാം നഗരത്തിന്റേതാണ്.