സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന നഗരമാണ് ഖോബാർ അഥവാ അൽ-ഖോബാർ അഥവ കോബാർ അഥവാ അൽ-കോബാർ. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ദമാമിൽ നിന്നും ഇരുപതു കിലോമീറ്റർ മാറിയാണ് അൽ ഖോബാർ സ്ഥിതി ചെയ്യുന്നത്. ഖോബാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ തീര നഗരം പേർഷ്യൻ ഗൾഫിനോട് ചേർന്നാണ് നിലകൊള്ളുന്നത്

അൽ-ഖോബാർ
രാജ്യം സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
സ്ഥാപിച്ചത്1940s
ഭരണസമ്പ്രദായം
 • മേയർഇസ്സാം അൽ-മുല്ല
 • പ്രവിശ്യ ഗവർണർമുഹമ്മദ്‌ ബിൻ ഫഹദ്
ജനസംഖ്യ
 (2009)
 • ആകെ4,55,451
 Dammam Municipality estimate
സമയമേഖലUTC+3
 • Summer (DST)UTC+3
തപാൽ കോഡ്
(31952)
ഏരിയ കോഡ്+966-3
വെബ്സൈറ്റ്e-amana.gov.sa

സൗദി അറേബ്യയിൽ നിന്ന് ബഹ്‌റിനിലേക്കുള്ള സൗദി-ബഹ്‌റിൻ കടൽ പാലം ഈ നഗരത്തിൽ നിന്നാണ് ആരംഭിക്കുന്നത്. വിശാലമായ കടൽതീരമുള്ള ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായാണ് കണക്കാക്കുന്നത്.

ഗതാഗത സൗകര്യങ്ങൾ തിരുത്തുക

അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ഖോബാർ. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. തുറമുഖം, തീവണ്ടിതാവളം, വീമാനതാവളം തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ തൊട്ടടുത്ത ദമാം നഗരത്തിന്റേതാണ്.

സമീപ പ്രദേശങ്ങൾ തിരുത്തുക

  • ദമാം - 20 കി.മി ദൂരം -
  • ദഹ്റാൻ - 20 കി.മി ദൂരം - സൗദി അരാംകോയുടെ ആസ്ഥാനമാണ്, ആദ്യകാലത്തെ വീമാനതാവളം ഇവിടെയായിരുന്നു. ഇപ്പോൾ സൈനികവാശ്യത്തിനായി മാത്രം ഉപയോഗിക്കുന്നു
  • ജുബൈൽ - 90 കി.മി ദൂരം - വ്യവസായിക നഗരമാണ്
  • ഖതീഫ്
  • സിയാത്ത്
  • അബ്‌കേക്
  • ഹുഫൂഫ് - ഈന്തപന തോട്ടത്തിനും കൃഷിക്കും പ്രസിദ്ധമാണ്

ചിത്രശാല തിരുത്തുക

കാലാവസ്ഥ തിരുത്തുക

ഖോബാറിലെ കാലവാസ്ഥ വിവരങ്ങൾ [1]
മാസം ജനു ഫെബ്രു മാർച്ച്‌ ഏപ്രിൽ മെയ്‌ ജൂൺ ജൂലൈ ഓഗസ്റ്റ്‌ സെപ് ഒക്ടോ നവം ഡിസം വർഷം
Record high °C (°F) 33 (91) 35 (95) 38 (100) 40 (104) 42 (108) 47 (117) 53 (127) 55 (131) 45 (115) 42 (108) 41 (106) 34 (93) 55 (131)
Average high °C (°F) 20 (70) 22 (74) 26 (80) 33 (91) 36 (97) 40 (104) 42 (108) 43 (110) 40 (104) 35 (95) 33 (91) 21 (71) 33 (91)
Average low °C (°F) 10 (50) 12 (53) 15 (60) 21 (70) 23 (73) 24 (75) 26 (79) 27 (81) 25 (77) 23 (73) 22 (72) 11 (53) 22 (72)
Record low °C (°F) 1 (37) 2 (52) 13 (55) 12 (54) 13 (55) 19 (66) 21 (70) 23 (73) 21 (70) 20 (68) 17 (63) 10 (50) 3 (37)
Rainfall mm (in) 5 (0.2) 6 (0.3) 1 (0.1) 1 (0.1) 5 (0.5) 0 (0) 0 (0) 0 (0) 0 (0) 0 (0) 25 (1.0) 31 (1.2) 67 (2.6)

അവലംബം തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ഖോബാർ യാത്രാ സഹായി

  1. "Average and recorded climate of Al Khobar at BBC Weather". Archived from the original on 2006-02-13. Retrieved 2006-02-13.


"https://ml.wikipedia.org/w/index.php?title=ഖോബാർ&oldid=3630373" എന്ന താളിൽനിന്ന് ശേഖരിച്ചത്