ത്രിവർണൻ വയലി

(ത്രിവർണ്ണൻ വ്യാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള കല്ലൻ തുമ്പികളിൽ ഒരിനമാണ് ത്രിവർണൻ വയലി അഥവാ ത്രിവർണ്ണൻ വ്യാളി[2] - Tricoloured Marsh Hawk (ശാസ്ത്രീയനാമം:- Orthetrum luzonicum). ഇടത്തരം നീലനിറത്തിലുള്ള ഇവയിൽ പ്രായപൂർത്തിയെത്താത്ത ആൺതുമ്പികളുടെ മുതുകിലായി നേർത്ത മഞ്ഞവര കാണപ്പെടുന്നു. പെൺതുമ്പികൾക്ക് അധികം വർണ്ണപ്പകിട്ടില്ല. എന്നാൽ ആൺതുമ്പികൾക്കു സമാനമായി വരയുണ്ട്. ചതുപ്പുകളിലും ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന നെൽപ്പാടങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ഇന്ത്യടക്കം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ (ജാവ, സുമാത്ര), ജപ്പാൻ, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌വാൻ, തായ്‌ലന്റ്, വിയറ്റ്നാം എന്നീ ഏഷ്യൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1][3][4][5][6].

Marsh Skimmer
male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. luzonicum
Binomial name
Orthetrum luzonicum
(Brauer, 1868)

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Dow, R.A. (2010). "Orthetrum luzonicum". IUCN Red List of Threatened Species. 2010: e.T167309A6326889. doi:10.2305/IUCN.UK.2010-4.RLTS.T167309A6326889.en.
  2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 100. ISBN 978-81-920269-1-6.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 298–300.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 433.
  5. "Orthetrum luzonicum Brauer, 1868". India Biodiversity Portal. Retrieved 2017-02-15.
  6. "Orthetrum luzonicum Brauer, 1868". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ത്രിവർണൻ_വയലി&oldid=3762567" എന്ന താളിൽനിന്ന് ശേഖരിച്ചത്