ത്രിഭുവൻ തിലക് ചൂഡാമണി
മൂഡബിദ്രി നഗരത്തിലെ പതിനെട്ടു ജൈന ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം ഈ ക്ഷേത്രത്തിനാണ് [1] . ത്രിഭുവൻ തിലക് ചൂഡാമണി എന്ന് പേരുള്ള ഈ ക്ഷേത്രം സാവിര കംബദ ബസടി (ആയിരം തൂണുകളുള്ള ക്ഷേത്രം ) എന്നാണു കന്നഡയിൽ അറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ ആയിരം കരിങ്കൽ തൂണുകൾ ഇവിടെ കാണാം. ഇത് നേപ്പാളി വാസ്തുവിദ്യ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. 1430 ൽ വിജയനഗര രാജാവായിരുന്ന ദേവരാജ ഉടയോർ ആയിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത് . അറുപത് അടി ഉയരമുള്ള ഒറ്റക്കല്ലിൽ നിർമ്മിച്ച മഹാസ്തംഭമാണ് ഇവിടത്തെ മറ്റൊരു സവിശേഷത. ഒരു കാലത്ത് ജൈനമതം ദക്ഷിണഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു എന്ന് ഈ നിർമ്മിതികളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ജൈനമതത്തിലെ എട്ടാമത്തെ തീർത്ഥങ്കരനായ ചന്ദ്രപ്രഭു ( ചന്ദ്രപ്രഭ) യാണ് ഇവിടെ ആരാധിക്കപ്പെടുന്നത് [2]
ത്രിഭുവൻ തിലക് ചൂഡാമണി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Moodabidri, Karnataka |
നിർദ്ദേശാങ്കം | 13°04′27.3″N 74°59′51.5″E / 13.074250°N 74.997639°E |
മതവിഭാഗം | Jainism |
ആരാധനാമൂർത്തി | Chandraprabha |
ആഘോഷങ്ങൾ | Mahavir Jayanti |
രാജ്യം | ഇന്ത്യ |
Governing body | Shri Moodabidri Jain Matha |
വെബ്സൈറ്റ് | www |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | Devaraya Wodeyar |
സ്ഥാപിത തീയതി | 1430 AD |
ആകെ ക്ഷേത്രങ്ങൾ | 18 |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
വാസ്‌തു വിദ്യ
തിരുത്തുകക്ഷേത്ര സമുച്ചയത്തിൽ വിജയനഗര ശൈലിയിൽ നിർമ്മിച്ചതും മനോഹരമായ കൊത്തുപണികളുള്ളതുമായ തൂണുകളാൽ താങ്ങിനിർത്തപ്പെടുന്നതുമായ 7 മണ്ഡപങ്ങൾ ഉണ്ട്, ഈ തൂണുകളൊന്നുംതന്നെ ഒരുപോലെയുള്ളതല്ല.[3] മുകളിലെ രണ്ട് നിലകൾ മരത്തിൽ കൊത്തിയെടുത്തതും ഏറ്റവും താഴ്ന്നതു കല്ലുകളാൽ കൊത്തിയെടുത്തതുമാണ്. ഗർഭഗ്രഹത്തിൽ ചന്ദ്രനാഥ സ്വാമിയുടെ പഞ്ചലോഹംകൊണ്ടു നിർമ്മിച്ച 8 അടി ഉയരമുള്ള വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
മൂഡബിദ്രിയിലെ മറ്റു ജൈന ക്ഷേത്രങ്ങൾ
തിരുത്തുകമൂഡബിദ്രി അവിടുത്തെ 18 ജൈനക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ് :
- വിക്രം ഷെട്ടി ബസദി
- മഹാദേവ ഷട്ടി ബസദി
- ചോള ഷെട്ടി ബസദി
- കോട്ടി ഷെട്ടി ബസദി
- ദെർമ ഷട്ടി ബസദി
- അമ്മനവാര ബസദി
ചിത്രശാല
തിരുത്തുക-
എട്ടാമത്തെ തീർത്ഥങ്കരനായ ചന്ദ്രപ്രഭയുടെ ബിംബം
-
ജൈന ബ്രഹ്മാണ്ഡശാസ്ത്രപ്രകാരമുള്ള പ്രപഞ്ചത്തെ ചിത്രീകരിക്കുന്ന ചിത്രമെഴുത്ത്.
-
ജംബുദ്വീപയെ ചിത്രീകരിക്കുന്ന ചിത്രമെഴുത്ത്.
-
ബസദിയുടെ ഉള്ളിലെ തൂണുകൾ.
-
കല്ലു ബസദി
-
കോട്ടി ബസദി
-
ഗുരു ബസദി
-
ലെപ്പാഡ ബസദി
-
Vikram Setty Basadi
-
Deremma Setty Basadi
അവലംബം
തിരുത്തുക- ↑ Pratyush Shankar. "FRAMEWORK FOR UNDERSTANDING MOODABIDRI TEMPLES AS PUBLIC PLACES" (PDF). 15 January 2006. CEPT University, Ahmedabad, India. Archived from the original (PDF) on 2012-04-26. Retrieved 4 January 2012.
- ↑ "Moodbidri — woods of yore". Online Edition of The Hindu, dated 2005-04-24. Chennai, India. 2005-04-24. Archived from the original on 2005-04-26. Retrieved 2008-01-25.
- ↑ Fergusson 1876, പുറം. 272.