ശ്വേതാംബരർ
ശ്വേതാംബരർ ജൈനമതത്തിന്റെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. ദിഗംബരർ ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട ജൈനസന്ന്യാസികൾ വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.
ചരിത്രം
തിരുത്തുകശ്വേതാംബരർ, ആചാര്യ സ്ഥൂലഭദ്രന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്നവരാണ്. കൽപ്പസൂത്ര ആണ് ഈ പാരമ്പര്യത്തെ സൂചിപ്പിക്കുന്നത്.
തരം
തിരുത്തുകശ്വേതാംബരവിഭാഗം പല പാന്തുകൾ ആയി വിഭജിച്ചിരിക്കുന്നു.
ഇതും കാണൂ
തിരുത്തുകകുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Mary Pat Fisher, Living Religions (5th Edition) (2003), p. 130
- Dundas, Paul (2002) [1992], The Jains (Second ed.), Routledge, ISBN 0-415-26605-X